...
Home News International ലണ്ടനിൽ ഹിന്ദുക്കളായ പ്രതിഷേധക്കാരെ ഖാലിസ്ഥാൻ വിഘടനവാദികൾ തടഞ്ഞു

ലണ്ടനിൽ ഹിന്ദുക്കളായ പ്രതിഷേധക്കാരെ ഖാലിസ്ഥാൻ വിഘടനവാദികൾ തടഞ്ഞു

രണ്ട് ഗ്രൂപ്പുകളും മത്സരിച്ച് മുദ്രാവാക്യം വിളിച്ചതിനാൽ അവിടെ കടുത്ത സംഘർഷാവസ്ഥയുണ്ടായി. ഇതോടെ, പോലീസ് സ്ഥലത്തെത്തി അനിഷ്ട സംഭവങ്ങൾ തടയാനുള്ള ക്രമീകരണങ്ങൾ ചെയ്തു.

225

ശനിയാഴ്ച ലണ്ടനിലെ ബംഗ്ലാദേശ് എംബസിയിൽ കടുത്ത സംഘർഷാവസ്ഥ നിലനിന്നു. ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദുക്കൾക്കെതിരെ അടുത്തിടെ ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും നടന്നതിലുള്ള പ്രതിഷേധത്തെ തുടർന്നായിരുന്നു ഇത് . ഹിന്ദുക്കളെ ലക്ഷ്യം വച്ചുള്ള ഈ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ലണ്ടനിലെ ഹിന്ദുക്കൾ ബംഗ്ലാദേശ് എംബസിക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു .

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം ആവശ്യപ്പെട്ട് അവർ മുദ്രാവാക്യം വിളിച്ചു. ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദുക്കൾ ഈ പ്രതിഷേധ പ്രകടനം നടത്തിയപ്പോൾ, ഖാലിസ്ഥാൻ വിഘടനവാദികൾ അത് തടഞ്ഞു.

അവരിൽ വലിയൊരു വിഭാഗം ബംഗ്ലാദേശ് എംബസിയിലെത്തി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തി പരിഭ്രാന്തി സൃഷ്ടിച്ചു. ഇതോടൊപ്പം ഖാലിസ്ഥാനി പതാകകൾ ഉയർത്തി മുദ്രാവാക്യം വിളിച്ചു. രണ്ട് ഗ്രൂപ്പുകളും മത്സരിച്ച് മുദ്രാവാക്യം വിളിച്ചതിനാൽ അവിടെ കടുത്ത സംഘർഷാവസ്ഥയുണ്ടായി. ഇതോടെ, പോലീസ് സ്ഥലത്തെത്തി അനിഷ്ട സംഭവങ്ങൾ തടയാനുള്ള ക്രമീകരണങ്ങൾ ചെയ്തു. അതേസമയം, ന്യൂനപക്ഷ ഹിന്ദുക്കൾക്കെതിരായ അക്രമവും ന്യൂനപക്ഷ അവകാശങ്ങൾക്കായി പ്രതിഷേധിച്ചവരെ ഖാലിസ്ഥാനി തീവ്രവാദികൾ തടഞ്ഞതും ഞെട്ടിക്കുന്നതാണെന്ന് ഹിന്ദു പ്രതിഷേധക്കാർ ആരോപിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.