12 September 2026
Home News National കാനഡയിൽ പ്രധാനമന്ത്രി മോദിയ്‌ക്കെതിരെ പ്രതിഷേധവുമായി ഖാലിസ്ഥാന്‍ വിഘടനവാദികള്‍

കാനഡയിൽ പ്രധാനമന്ത്രി മോദിയ്‌ക്കെതിരെ പ്രതിഷേധവുമായി ഖാലിസ്ഥാന്‍ വിഘടനവാദികള്‍

കാള്‍ഗറിയിലെ ഖാലിസ്ഥാന്‍ വിഘടനവാദികള്‍ മോദിരാഷ്ട്രീയം ഇല്ലായ്മ ചെയ്യണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

161

കാനഡയില്‍ ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ പ്രതിഷേധവുമായി ഖാലിസ്ഥാന്‍ വിഘടനവാദികള്‍ രംഗത്തെത്തി. മോദിയുടെ സന്ദര്‍ശനത്തിന് മുന്‍പ് തന്നെ ഖാലിസ്ഥാന്‍ വാദികളുടെ പ്രതിഷേധം ആരംഭിച്ചിരുന്നു. ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളോടെയായിരുന്നു പ്രതിഷേധം. ഖാലിസ്ഥാന്‍ വിഘടനവാദികള്‍ ഇന്ത്യയെ വിഭജിക്കാന്‍ ആഹ്വാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

കാള്‍ഗറിയിലെ ഖാലിസ്ഥാന്‍ വിഘടനവാദികള്‍ മോദിരാഷ്ട്രീയം ഇല്ലായ്മ ചെയ്യണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയം തീര്‍ക്കാന്‍ യുഎസ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടതായും കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

51-ാമത് ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി കാനഡയിലെത്തിയത്. നേരത്തെ മോദി ജി7 ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും മാര്‍ക്ക് കാര്‍ണിയുടെ ക്ഷണപ്രകാരം പങ്കെടുക്കുമെന്ന് അറിയിക്കുകയായിരുന്നു.