...
Home Business കിയയുടെ ഫ്ലാഗ്‌ഷിപ്പ് എസ്‍‌യുവി ഇവി9 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; 1.29 കോടി രൂപ എക്‌സ്‌ഷോറൂം വില

കിയയുടെ ഫ്ലാഗ്‌ഷിപ്പ് എസ്‍‌യുവി ഇവി9 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; 1.29 കോടി രൂപ എക്‌സ്‌ഷോറൂം വില

ഡിസൈനില്‍ ജിടി-ലൈൻ ശൈലിയാണ് കിയ പിന്തുടര്‍ന്നിരിക്കുന്നത്. ഐസ് ക്യൂബ് ഡിസൈന്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളും 20 ഇഞ്ച് ക്രിസ്റ്റല്‍ കട്ട് അലോയ് വീലുകളും വാഹനത്തിന് വ്യത്യസ്ത ലുക്ക് നല്‍കുന്നു.

290

കിയയുടെ ഫ്ലാഗ്‌ഷിപ്പ് ഇലക്ട്രിക് എസ്‌യുവിയായ ഇവി9 ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.29 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ബിഎംഡബ്ല്യു ഐഎക്‌സ്, ഔഡി ക്യു 8 ഇ ട്രോണ്‍ എന്നിവയാണ് ഇവി9ന്റെ പ്രധാന എതിരാളികള്‍.

വാഹനം 378 ബി.എച്ച്.പി. പരമാവധി പവര്‍ ഉത്പാദിപ്പിക്കാൻ കഴിയും. 700 എൻഎം ടോര്‍ക്ക് ജനിപ്പിക്കാനും ശേഷിയുണ്ട്. 5.3 സെക്കന്‍റില്‍ പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുമെന്നാണ് കിയയുടെ അവകാശവാദം.

ദീർഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ ഇവി9 ഒറ്റ ചാര്‍ജില്‍ 561 കിലോമീറ്റർ വരെ സഞ്ചരിക്കാന്‍ കഴിയും. 350 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനവും ഉള്ളതിനാല്‍, 24 മിനിറ്റിനുള്ളില്‍ 10 ശതമാനത്തില്‍നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകും.

ഇലക്ട്രിക്ക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോമായ (ഇ-ജിഎംപി) ഉപയോഗിച്ച് നിര്‍മിച്ച ഈ വാഹനം 198 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സോട് കൂടി വരുന്നുവെന്ന് കിയ അറിയിച്ചു. വിവിധ തരം ഭൂപ്രകൃതികളില്‍ അനായാസമായ ഡ്രൈവിംഗ് അനുഭവം നല്‍കാന്‍ ഈ ക്ലിയറന്‍സ് സഹായിക്കും.

ഡിസൈനില്‍ ജിടി-ലൈൻ ശൈലിയാണ് കിയ പിന്തുടര്‍ന്നിരിക്കുന്നത്. ഐസ് ക്യൂബ് ഡിസൈന്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളും 20 ഇഞ്ച് ക്രിസ്റ്റല്‍ കട്ട് അലോയ് വീലുകളും വാഹനത്തിന് വ്യത്യസ്ത ലുക്ക് നല്‍കുന്നു. ഫോഗ് ലാമ്പുകളും എല്‍ഇഡിയാണ്.

വാഹനത്തില്‍ സിക്‌സ് സീറ്ററാണ് ലഭ്യമാക്കുന്നത്. അഞ്ച് എക്‌സ്റ്റീരിയർ കളറുകളിലാണ് ഇവി9 വിപണിയിലെത്തുന്നത്: വൈറ്റ് പേള്‍, ഓഷ്യൻ ബ്ലൂ, പെബിള്‍ ഗ്രേ, പന്തേറ മെറ്റല്‍, അറോറ ബ്ലാക്ക് പേള്‍ എന്നിവയാണ് നിറങ്ങള്‍. ഡുവല്‍ ടോണില്‍ രണ്ട് കോമ്പിനേഷനുകളും ലഭ്യമാണ്.

ഡുവല്‍ സണ്‍റൂഫ്, 12.3 ഇഞ്ച് ഡിസ്‌പ്ലെ സെറ്റ് അപ്പ്, ലെവല്‍ 2 അഡ്വാൻസ്‌ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (അഡാസ്), 360 ഡിഗ്രി ക്യാമറ സിസ്റ്റം, ഡിജിറ്റല്‍ കീ എന്നിവ വാഹനത്തിലെ മറ്റ് ആകര്‍ഷണങ്ങളാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.