ബിജെപി നേതാവും നടനുമായ ജി കൃഷ്‌ണ കുമാറിനെതിരെ തട്ടിക്കൊണ്ടു പോകലിന് കേസ്. മകളുടെ സ്ഥാപനമായ ഓ ബൈ ഓസിയിൽ ജോലിചെയ്‌ത വനിതാ ജീവനക്കാരുടെ പരാതിയിലാണ് കേസ്.
കേസിൽ മകൾ ദിയ കൃഷ്‌ണയെയും പ്രതി ചേർത്തിട്ടുണ്ട്. ഭീഷണിപ്പെടുത്തി പണം അപഹരിച്ചെന്നും എഫ്‌ഐആറിൽ പറയുന്നു. ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിലെ 69 ലക്ഷം രൂപ പ്രതികൾ കവർന്നെന്നും എഫ്‌ഐആറിൽ.
- Advertisement -



