...
Home News Kerala കണ്ണൂര്‍ സിപിഎമ്മിനെ നയിക്കാൻ കെകെ രാഗേഷ്

കണ്ണൂര്‍ സിപിഎമ്മിനെ നയിക്കാൻ കെകെ രാഗേഷ്

മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റർ എന്നിവർ ഉൾപ്പെടെ പങ്കെടുത്ത ജില്ലാ കമ്മറ്റിയാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.

300

കണ്ണൂര്‍ സിപിഎമ്മില്‍ ഇനി തലമുറമാറ്റം. നിലവിൽ ജില്ലാ സെക്രട്ടറി ആയിരുന്ന എംവി ജയരാജന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ എത്തിയതിനെ തുടര്‍ന്ന് കെകെ രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ]

മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റർ എന്നിവർ ഉൾപ്പെടെ പങ്കെടുത്ത ജില്ലാ കമ്മറ്റിയാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. സ്ഥാനത്തേക്ക് കെകെ രാഗേഷിന്റെ പേര് മാത്രമാണ് ജില്ലാ കമ്മറ്റിയില്‍ നിര്‍ദ്ദേശിച്ചത്.

ഇതതുപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനാ രാഷ്ട്രീയത്തിലൂടെ നേതാവായ ആളാണ് കെകെ രാഗേഷ്. രാജ്യസഭാംഗമായിരുന്നു. കണ്ണൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കണ്ണൂരില്‍ നിന്നുളള നേതാവാണെങ്കിലും കെക രാഗേഷിന്റെ പ്രവർത്തനമേഖല പലപ്പോഴും ജില്ലക്ക് പുറത്തായിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.