...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News Kerala ‘കെഎം ബഷീർ വധക്കേസ്’; മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും കേസ് അട്ടിമറിച്ചെന്ന് എ.സൈഫുദ്ദീൻ ഹാജി

‘കെഎം ബഷീർ വധക്കേസ്’; മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും കേസ് അട്ടിമറിച്ചെന്ന് എ.സൈഫുദ്ദീൻ ഹാജി

മുഖ്യമന്ത്രിയുടെ അറിവോടെയാണ് ചീഫ് സെക്രട്ടറി ഇത്തരമൊരു നിയമവിരുദ്ധ നടപടി സ്വീകരിച്ചതെന്നും സൈഫുദ്ദീൻ ഹാജി ആരോപിച്ചു

4

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊലക്കേസ് പ്രതി ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാൻ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഐ.എ.എസ് ലോബിയും ചേർന്ന് ബോധപൂർവ്വമായ അട്ടിമറി നടത്തിയെന്ന് സിറാജ് ഡയറക്ടറും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റുമായ എ.സൈഫുദ്ദീൻ ഹാജി.

യുഡിഎഫിനെയോ മറ്റ് മന്ത്രിമാരെയോ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ആരോപണമല്ല ഇതെന്നും, മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും നേരിട്ടുള്ള ഇടപെടലിലൂടെയാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്ന തികഞ്ഞ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ആഭ്യന്തര മന്ത്രിയെ നിഴലിലാക്കി അട്ടിമറി

ആഭ്യന്തര വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രി രമേശ് ചെന്നിത്തലയെ നിഴലിൽ നിർത്തി, മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും നേരിട്ടിറങ്ങിയാണ് ശ്രീറാം വെങ്കിട്ടരാമന് വേണ്ടി അട്ടിമറി നീക്കങ്ങൾ നടത്തിയതെന്ന് സൈഫുദ്ദീൻ ഹാജി ആരോപിച്ചു. ഈ വിഷയത്തിൽ തന്റെ നിസ്സഹായാവസ്ഥ രമേശ് ചെന്നിത്തല തുറന്നുപറഞ്ഞിട്ടുണ്ടെന്നും “എനിക്ക് എന്ത് ചെയ്യാൻ പറ്റും, എന്റെ കൈയിൽ നിന്ന് പോയി” എന്ന് അദ്ദേഹം വ്യക്തമാക്കിയതായും സൈഫുദ്ദീൻ വെളിപ്പെടുത്തി.

ഒരു സ്റ്റേറ്റ് ഉറപ്പാക്കേണ്ട സാമാന്യനീതിയുടെ നഗ്നമായ നിഷേധമാണ് ഈ കേസിൽ സംഭവിച്ചിരിക്കുന്നത്. എന്നാൽ, ഇതിന് മൊത്തം സർക്കാരിനെ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിചാരണ നീട്ടിക്കൊണ്ടുപോകാൻ ആസൂത്രിത നീക്കം

കുറ്റപത്രം സമർപ്പിച്ച് കാലമേറെ കഴിഞ്ഞിട്ടും വിചാരണപോലും നടക്കാത്ത വിധത്തിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. പടിക്കെട്ട് കയറാൻ പ്രതിഭാഗം വക്കീലിന് ശാരീരിക ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ച് ഒന്നാം കോടതിയിൽ നിശ്ചയിച്ചിരുന്ന വിചാരണ താഴത്തെ നിലയിലെ നാലാം കോടതിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, ഈ കോടതിയിൽ പ്രതിഭാഗം അഭിഭാഷകൻ നേരിട്ട് ഹാജരാകാതെ ഓൺലൈൻ വഴിയാണ് പങ്കെടുത്തത്. ഓൺലൈനായി ഹാജരാകാൻ കഴിയുമായിരുന്നെങ്കിൽ കേസ് ഒന്നാം കോടതിയിൽ തന്നെ നടത്തുന്നതിന് എന്ത് തടസ്സമായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു.

മനപ്പൂർവ്വം കേസ് നീട്ടിക്കൊണ്ടുപോകാനുള്ള വ്യക്തമായ നീക്കമായിരുന്നു കോടതി മാറ്റം. കൂടാതെ, നാലാം കോടതിയിലെത്തിയപ്പോൾ ഇത്തരം ഗൗരവമുള്ള കേസുകൾ കൈകാര്യം ചെയ്ത് പരിചയസമ്പത്തില്ലാത്ത പ്രോസിക്യൂട്ടറെ നിയോഗിച്ചതിനെയും അദ്ദേഹം ചോദ്യം ചെയ്തു.

ഹൈക്കോടതിയിൽ നൽകിയ ഉറപ്പും ലംഘിക്കപ്പെട്ടു

പ്രതിഷേധത്തെ തുടർന്ന് കാര്യപ്രാപ്തിയുള്ള ഒരു സ്പെഷ്യൽ പ്രോസിക്യൂട്ടറെ അനുവദിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് ബഷീറിന്റെ ഭാര്യ ജസീല ആഭ്യന്തരമന്ത്രിക്കും ഹൈക്കോടതിയിലും പരാതി നൽകിയിരുന്നു. തുടർന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാമെന്നും ഉത്തരവിറക്കാൻ സാവകാശം വേണമെന്നും സർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ഒരു മാസത്തെ സമയം അനുവദിക്കുകയും അതുവരെ ഫാസ്റ്റ് ട്രാക്ക് കോടതിയിലെ വിചാരണ നിർത്തിവെക്കാൻ ഉത്തരവിടുകയും ചെയ്തു.

എന്നാൽ, കോടതിയിൽ നൽകിയ ആ ഉറപ്പും സർക്കാർ പിന്നീട് കാറ്റിൽപ്പറത്തി. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനുള്ള ഫയലുകൾ ആഭ്യന്തര വകുപ്പിൽ അതിവേഗം നീങ്ങിയെങ്കിലും, അന്തിമ ഉത്തരവിറങ്ങേണ്ട ദിവസം ഫയൽ ആഭ്യന്തര മന്ത്രിയുടെ മുന്നിലെത്താതെ തടയപ്പെട്ടു. ചീഫ് സെക്രട്ടറി ഈ ഫയലിൽ പ്രത്യേക താൽപ്പര്യമെടുക്കുകയും പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് എതിരായി നോട്ട് കുറിക്കുകയുമാണ് ഉണ്ടായത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ചീഫ് സെക്രട്ടറി ഇത്തരമൊരു നിയമവിരുദ്ധ നടപടി സ്വീകരിച്ചതെന്നും സൈഫുദ്ദീൻ ഹാജി ആരോപിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.