കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും ദാരുണമായി മരിച്ചു. ബെംഗളൂരു- മൈസൂരു എക്സ്പ്രസ് ഹൈവേയിൽ രാമനഗര ബിഡതിയിൽ രാവിലെ 6:40-ഓടെയായിരുന്നു അപകടം.
കോഴിക്കോട് ഡിപ്പോയുടെ ATC 129 നമ്പര്‍ സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലെ സൂചനാ ബോര്‍ഡില്‍ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു.
മരണം സംഭവിച്ചത് ഇങ്ങനെ
കണ്ടക്ടര്‍ എൻഎം അരുൺ സംഭവസ്ഥലത്തു തന്നെ അന്ത്യം സംഭവിച്ചു. ഡ്രൈവര്‍ ബിജിലേഷ്: ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരുക്കേറ്റവർ ചികിത്സയിൽ
അപകടത്തിൽ പരുക്കേറ്റ മറ്റ് യാത്രക്കാരുടെ കൂട്ടത്തിൽ നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. പരുക്കേറ്റവരെ ഉടൻ രാജരാജേശ്വരി മെഡിക്കൽ കോളേജ്, ബിഡതി കെമ്പണ്ണാ ആശുപത്രികളിൽ പ്രവേശിപ്പിച്ചു:
അപകടത്തെ തുടർന്ന് ബെംഗളൂരു- മൈസൂരു എക്സ്പ്രസ് ഹൈവേയിൽ ഗതാടതം തടസപ്പെട്ടു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.


