‘കെപിസിസി പുനഃസംഘടന’; ഓർത്തഡോക്‌സ് സഭക്കെതിരെ കെപിസിസി പ്രസിഡൻ്റ്

പുനസംഘടനയിലെ അതൃപ്‌തി പരിഹരിക്കാനാകാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം

കെപിസിസി ജംബോ പുനഃസംഘടനയിൽ കോൺഗ്രസിലാകെ പൊട്ടിത്തെറി രൂക്ഷമാകുന്നതിനിടെ ഓർത്തഡോക്‌സ് സഭയുടെ നിലപാടുകൾക്ക്‌ എതിരെ പരസ്യമായ പരാമർശവുമായി മുന്നോട്ട് വന്നിരിക്കുകയാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പുനഃസംഘടനയിൽ ചാണ്ടി ഉമ്മനേയും അബിൻ വർക്കിയെയും തഴഞ്ഞതിൽ പ്രതിഷേധിച്ച ഓർത്തഡോക്‌സ് സഭയുടെ നിലപാടുകൾക്ക് എതിരെയാണ് സണ്ണി ജോസഫ് രംഗത്തെത്തിയത്.

“സഭയുടെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലല്ല കോൺഗ്രസിൽ പുനഃസംഘടന നടത്തുന്നത്. എല്ലാവരെയും നൂറ്ശതമാനം തൃപ്‌തരാക്കാൻ ആകില്ല. ഈ വിഷയത്തിൽ സഭ ഇടപെടേണ്ട കാര്യം ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.

അതേസമയം, പുനഃസംഘടനയിൽ നിന്ന് യുവനേതാക്കളായ ചാണ്ടി ഉമ്മനെയും അബിൻ വർക്കിയെയും തഴഞ്ഞതിൽ കടുത്ത അതൃപ്‌തിയുമായി കഴിഞ്ഞ ദിവസം ഓർത്തഡോക്‌സ് സഭ മുന്നോട്ട് വന്നിരുന്നു. ആർക്കും കൊട്ടാവുന്ന ചെണ്ടയാണ് ഓർത്തഡോക്‌സ് സഭയെന്ന് കരുതേണ്ട എന്നും അബിനും ചാണ്ടിയും ഞങ്ങളുടെ യുവതയാണ് എന്നുമാണ് ഓർത്തഡോക്‌സ് സഭ യുവജന പ്രസ്ഥാനം പ്രസിഡന്റ് ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞത്.

കെപിസിസി പുനസംഘടനയിലെ അതൃപ്‌തി പരിഹരിക്കാനാകാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. എ- ഐ ഗ്രൂപ്പുകളും കെ മുരളീധരൻ, ശശി തരൂർ അടക്കമുള്ള നേതാക്കളും രംഗത്ത് എത്തിയതോടെ ആണ് പ്രതിസന്ധി കൂടുതൽ രൂക്ഷമായത്.

നേതാക്കളെ എങ്ങനെയെങ്കിലും അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്താനുള്ള നീക്കങ്ങൾക്ക്‌ ഇടയിലാണ് ഓർത്തഡോക്‌സ് സഭ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തുന്നത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...