തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആരേയും ക്ഷണിക്കേണ്ട കാര്യമില്ല; ശശി തരൂരിന് കെപിസിസിയുടെ മറുപടി

പ്രതികരണത്തിനായി സമീപിച്ച മാധ്യമപ്രവർത്തകരോട് ഞാൻ വാർത്താസമ്മേളനമൊന്നും വിളിച്ചിട്ടില്ലല്ലോ, എന്നാലും ചോദിച്ചോളൂ പറയാം എന്ന് പുഞ്ചിരിയോടെ പറഞ്ഞാണ് തുടങ്ങിയത്.

- Advertisement -
- Advertisement -

നിലമ്പൂർ വോട്ടെടുപ്പ് പുരോഗമിക്കുന്ന സമയം തന്നെ കോൺഗ്രസ് നേതൃത്വത്തിന് എതിരെ വെടി പൊട്ടിച്ച് ശശി തരൂർ. വിളിച്ചിരുന്നെങ്കിൽ നിലമ്പൂരിൽ പോയി പ്രചാരണത്തിൽ പങ്കെടുക്കുമായിരുന്നു. എന്നാൽ ഒരു മിസ്ഡ് കോളിലൂടെ പോലും ആരും തന്നെ ക്ഷണിച്ചിട്ടില്ലെന്നും തരൂർ തുറന്നടിച്ചു. കോൺഗ്രസ് തന്നെ വിളിച്ചില്ല, എന്നാൽ കേന്ദ്രസർക്കാർ രാജ്യത്തിനുവേണ്ടി തൻ്റെ സേവനം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആരേയും ക്ഷണിക്കേണ്ട കാര്യമില്ല എന്നായിരുന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിൻ്റെ പ്രതികരണം.

കോൺഗ്രസ് നേതൃത്വത്തിലെ ഒട്ടെല്ലാവരും നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നു. പ്രവർത്തകസമിതി അംഗവും മുതിർന്ന എംപിയുമായ തരൂരിൻ്റെ അസാന്നിദ്ധ്യം അന്നേ വാർത്തയായിരുന്നു. വിദേശത്തുനിന്ന് മടങ്ങിയെത്തിയിട്ടും തരൂർ നിലമ്പൂരിലേക്കെത്തിയില്ല. അതിനുള്ള വിശദീകരണം വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ആരോപണമാക്കി ആഞ്ഞടിച്ച് തരൂർ നേതൃത്വത്തെ ഒരിക്കൽക്കൂടി വെട്ടിലാക്കി.

അകത്ത് പുകയുന്ന അതൃപ്തി തുറന്നടിക്കാൻ തീരുമാനിച്ചുറപ്പിച്ച് തന്നെയായിരുന്നു തരൂർ. പ്രതികരണത്തിനായി സമീപിച്ച മാധ്യമപ്രവർത്തകരോട് ഞാൻ വാർത്താസമ്മേളനമൊന്നും വിളിച്ചിട്ടില്ലല്ലോ, എന്നാലും ചോദിച്ചോളൂ പറയാം എന്ന് പുഞ്ചിരിയോടെ പറഞ്ഞാണ് തുടങ്ങിയത്. നിലമ്പൂരിലേക്ക് പോകാതിരുന്നത് എന്തേയെന്ന ചോദ്യം കാത്തിരുന്നതുപോലെ തരൂർ പ്രതികരിച്ചു.

“വിളിച്ചാൽ പോകുമായിരുന്നു, പക്ഷേ ആരും വിളിച്ചില്ല. വിളിക്കാതെ പോകാറില്ല.ഇടിച്ചുകയറി പരിപാടികൾക്ക് പോകുന്ന പതിവ് എനിക്കില്ല, മര്യാദയോട് പെരുമാറുന്ന വ്യക്തിയാണ് ഞാൻ, ക്ഷണിച്ചാൽ പോകുമായിരുന്നു”തരൂർ പറഞ്ഞു. വിദേശരാജ്യങ്ങളിൽ ഇന്ത്യൻ നിലപാട് വിശദീകരിച്ച പഹൽഗാം മിഷനിലേക്ക് കേന്ദ്രസർക്കാർ തൻ്റെ സേവനം ആവശ്യപ്പെട്ടു. അത് സ്വീകരിച്ചു. പക്ഷേ നിലമ്പൂരിൽ തന്നെ വലിയ ആവശ്യമില്ല എന്ന് പാർട്ടി കരുതിയിട്ടുണ്ടാകും. തരൂർ കൂട്ടിച്ചേർത്തു.


നിലമ്പൂരിൽ കോൺഗ്രസ് പ്രവർത്തകർ ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ് നിന്നടക്കം നേതാക്കൾ നിലമ്പൂരിൽ നേരിട്ട്‌ എത്തി പ്രവർത്തിച്ചു. അതിനുള്ള ഫലം കിട്ടട്ടെ. തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് നൽകിയ താര പ്രചാരകരുടെ പട്ടികയിൽ എട്ടാമതായി തരൂരിനേയും ഉൾപ്പെടുത്തിയിരുന്നു. പക്ഷേ നിലമ്പൂരിലെ തെരഞ്ഞെടുപ്പ്‌ പരിപാടികളെക്കുറിച്ച്‌ യാതൊരു വിവരവും പാർട്ടി അറിയിച്ചിരുന്നില്ലെന്ന് തരൂർ പലവട്ടം ആവർത്തിച്ചു.

നിലമ്പൂരിലേക്ക് ക്ഷണിച്ചില്ലെന്ന ശശി തരൂരിൻ്റെ പ്രസ്താവന വിവാദമായിരിക്കെയാണ് കോൺഗ്രസിൻ്റെ താര പ്രചാരകരുടെ പട്ടിക പുറത്തുവന്നത് . പട്ടികയിൽ എട്ടാമതായാണ് തരൂരിന്റെ പേര് ചേർത്തിരിക്കുന്നത്. തരൂരിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ക്ഷണിക്കേണ്ട കാര്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. പക്ഷേ തരൂർ വന്നിരുന്നെങ്കിൽ നന്നായേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ് അൽ- ബഹാദ്‌ലിക്കും ഇറാൻ അനുകൂല സായുധ സംഘങ്ങളുടെ നേതാക്കൾക്കും യുഎസ് ട്രഷറി ഉപരോധം ഏർപ്പെടുത്തി . "ഒരു തെമ്മാടി സംഘത്തെപ്പോലെ, ഇറാനിയൻ ഭരണകൂടം ഇറാഖി ജനതക്ക് അവകാശപ്പെട്ട വിഭവങ്ങൾ കൊള്ളയടിക്കുകയാണ്," -യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട്...

Keep exploring...

‘കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച”; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

More News

‘കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച”; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...