...
Home News Kerala പ്രമീള ശശിധരന് എതിരെ കൃഷ്‌ണകുമാർ പക്ഷം; രാജി ആവശ്യം ശക്തം

പ്രമീള ശശിധരന് എതിരെ കൃഷ്‌ണകുമാർ പക്ഷം; രാജി ആവശ്യം ശക്തം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തുണ്ട്

323

പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരനെ വെട്ടാൻ കൃഷ്‌ണകുമാർ പക്ഷം. ബിജെപി ജില്ലാ കമ്മിറ്റിയിൽ പ്രമീള ശശിധരൻ രാജിവെക്കണമെന്ന് 18 പേർ ആവശ്യപ്പെട്ടു. പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന തരത്തിലാണ് പ്രമീള ശശിധരൻ്റെ ഭാഗത്ത് നിന്നുണ്ടായ ഇടപെടലെന്നും രാഹുൽ പങ്കെടുക്കുന്ന പരിപാടികളിൽ പോകരുതെന്ന നിർദേശമുണ്ടായിട്ടും അത് ചെയ്‌തത് നേതൃത്വത്തെ പ്രതിസന്ധിയിൽ ആക്കിയെന്നുമാണ് വിമർശനം.

പ്രമീള ശശിധരനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് കോർ കമ്മിറ്റിയിൽ സി.കൃഷ്‌ണകുമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പരിപാടിയിൽ പങ്കെടുക്കരുതെന്ന നിർദേശം പാർട്ടി നൽകിയിട്ടില്ലെന്ന് പ്രമീള ശശിധരൻ മാധ്യമങ്ങളോട് പറഞ്ഞു. ലൈംഗീക ആരോപണ വിവാദങ്ങൾ ഉയർന്ന ദിവസം മുതൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തുണ്ട്.

രാഹുലിനോട് ക്ഷണിക്കപ്പെട്ട പരിപാടിയിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ട് ഓഗസ്റ്റിൽ നഗരസഭാ ഡെപ്യൂട്ടി ചെയർമാൻ ഇ.കൃഷ്‌ണദാസ് അയച്ച കത്തും ഇതിനകം പുറത്തു വന്നിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.