കെഎസ്ആർടിസി ബസുകൾ ഹൈടെക്ക്; പുതിയ ആപ്പിനെ അറിയാം

റൂട്ടിൽ അടുത്തതായി വരുന്ന ബസിൻ്റെ വിവരവും തത്സമയം അറിയാം. അടുത്ത മാസം മുതൽ ഇത് കെഎസ്‌ആർടിസി മൊബൈൽ ആപ്പിലൂടെ ചെയ്യാൻ സാധിക്കും

സമ്പൂർണമായി ഹൈടെക്ക് ആകുന്നു കെഎസ്ആർടിസി ബസുകൾ. എല്ലാ വിവരങ്ങളും ഇനി വിരൽതുമ്പിൽ. ബസ് എവിടെയെത്തി, സ്‌റ്റോപ്പിൽ എത്താൻ എത്ര സമയം എടുക്കും, സീറ്റുണ്ടോ എന്ന കാര്യങ്ങളെല്ലാം ഇരിക്കുന്ന ഫോണിൽ കൂടി അറിയാൻ സാധിക്കും.

ബസിനുള്ളിൽ സീറ്റ് ഒഴിവുണ്ടെങ്കിൽ അപ്പോൾ തന്നെ ബുക്ക് ചെയ്യാനും സാധിക്കും. ടിക്കറ്റ്‌ എടുക്കാൻ പേഴ്‌സ് തപ്പണ്ട, യുപിഐയോ ഡെബിറ്റ്‌ കാർഡോ ഉപയോഗിക്കാം. പരിചയമില്ലാത്ത സ്ഥലമാണ് ബസ് സ്റ്റോപ്പിലേക്ക്‌ നടന്നെത്താൻ എത്രസമയം എടുക്കും എന്ന കാര്യവും അറിയാൻ സാധിക്കും.

റൂട്ടിൽ അടുത്തതായി വരുന്ന ബസിൻ്റെ വിവരവും തത്സമയം അറിയാം. അടുത്ത മാസം മുതൽ ഇത് കെഎസ്‌ആർടിസി മൊബൈൽ ആപ്പിലൂടെ ചെയ്യാൻ സാധിക്കും.

കെഎസ്‌ആർടിസി മൊബൈൽ ആപ്പിൻ്റെ ലൈവ് ബസ് ട്രാക്കിങ്‌ സംവിധാനത്തിൻ്റെ പ്രത്യേകതകാളാണ് മുകളിൽ പറഞ്ഞവയെല്ലാം. ആയിരത്തിലധികം ബസിൻ്റെ വിവരങ്ങളും റൂട്ടും സമയവും ആപ്പിലുണ്ട്‌. കെഎസ്ആർടിസിയുടെ സമ്പൂർണ ഡിജിറ്റലൈസേഷൻ മേയിൽ ഉദ്‌ഘാടനം ചെയ്യും.

കെഎസ്ആർടിസിയിലെ മാറ്റങ്ങൾ

ഇ- ഫയലിങ്‌: കെഎസ്ആർടിസി ഡിപ്പോകളിൽ ഇ- ഫയലിങ്‌ സംവിധാനം നടപ്പിലാക്കും. അതോടെ 93 ഡിപ്പോയും ഫയലുകൾ പേപ്പർലെസായി മാറും. ഇതിന്‌ ആവശ്യമായ സംവിധാനം ഒരുക്കിയത്‌ എംഎൽഎ ഫണ്ട്‌ ഉപയോഗിച്ചാണ്‌.

കാർഡ് പുറത്തിറക്കും: ടിക്കറ്റ്‌ എടുക്കുക, മറ്റ് ഇടപാടുകൾക്ക് ഉപയുക്തമാക്കാൻ സാധിക്കുന്ന കാർഡ്‌ അവതരിപ്പിക്കും. റീചാർജ്‌ ചെയ്‌ത്‌ ആവശ്യാനുസരണം ഇത് ഉപയോ​ഗിക്കാൻ സാധിക്കും.

സ്‌മാർട്ട്‌ കാർഡായി സ്‌റ്റുഡന്റ്‌സ്‌ കൺസെഷൻ: സ്‌റ്റുഡന്റ്‌സ്‌ കൺസെഷൻ കാർഡുകൾ ഇനി സ്‌മാർട്ട് കാർഡ് രൂപത്തിലാകും ലഭ്യമാകുക. ആപ്പ് വഴി കാർഡ് പുതുക്കാനും, കോഴ്‌സ്‌ കഴിയും വരെ ഉപയോഗിക്കാനും സാധിക്കും. ആവശ്യമായ കാലയളവിലേക്ക്‌ മാത്രം റീചാർജ്‌ ചെയ്‌താൽ മതിയാകും.

പ്രീപെയ്‌ഡ്‌ ട്രാവൽകാർഡ്‌: റീചാർജ്‌ ചെയ്യാം, ഇഷ്‌ടം പോലെ യാത്ര ചെയ്യാം. പ്രീപെയ്‌ഡ്‌ ട്രാവൽകാർഡ്‌ ഉപയോ​ഗിച്ച്.

സിസിടിവി: എല്ലാ ബസുകളുടേയും മുൻ ഭാ​ഗത്തും, പുറകിലും, ഉൾവശത്തും, ബസ്‌സ്‌റ്റേഷനുകളിലും സിസിടിവി കാമറ സ്ഥാപിക്കും.

ഡിജിറ്റൽ ഡിസ്‌പ്ലേ: പ്രധാന ബസ് സ്‌റ്റോപ്പുകൾ, ടെർമിനലുകൾ എന്നിവടങ്ങളിൽ വിവരങ്ങൾ അറിയാൻ ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡ്‌ സ്ഥാപിക്കും.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...