...
Home News National ‘കുംഭമേള താരം പ്രായപൂര്‍ത്തി ആയിട്ടില്ല’; ഭർത്താവ് ഫർമാൻ ഖാന് എതിരെ പോക്സോ കേസ്

‘കുംഭമേള താരം പ്രായപൂര്‍ത്തി ആയിട്ടില്ല’; ഭർത്താവ് ഫർമാൻ ഖാന് എതിരെ പോക്സോ കേസ്

പെൺകുട്ടി 2009 ഡിസംബർ 30ന് ജനിച്ചുവെന്നും വിവാഹ സമയത്ത് അവർ പ്രായപൂർത്തി ആയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ

160

വൈറൽ കുംഭമേള താരത്തിൻ്റെ ഭർത്താവ് ഫർമാൻ ഖാന് എതിരെ പോക്സോ കേസ്. മധ്യപ്രദേശ് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്‌തത്. നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്‌സ് അന്വേഷണത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെന്ന കണ്ടെത്തലിന് പിന്നാലെ ആണ് നടപടി. കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാർക്ക് ഡൽഹിയിൽ ഹാജരാകാൻ നിർദ്ദേശം. ഏപ്രിൽ 22ന് ഹാജരാകണം. വിവാഹത്തിന് വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ചെന്നും കമ്മീഷൻ.

പെൺകുട്ടി ജനിച്ചത് 2009 ഡിസംബർ 30 ആണ്‌. വിവാഹ സമയത്ത് പ്രായം 16 മാത്രം. മധ്യപ്രദേശിലെ ആശുപത്രി രേഖകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടി 2009 ഡിസംബർ 30ന് ജനിച്ചുവെന്നും വിവാഹ സമയത്ത് അവർ പ്രായപൂർത്തി ആയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പെൺകുട്ടിയുടെ പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം മഹേശ്വറിലെ സർക്കാർ ആശുപത്രിയിലെ രേഖകൾ പരിശോധിച്ചപ്പോഴാണ് 2009 ഡിസംബർ 30ന് വൈകുന്നേരം 5:50 -നായിരുന്നു ജനനം എന്ന് കണ്ടെത്തിയത്.

വിവാഹം നടന്ന കേരളത്തിലെ രജിസ്ട്രേഷൻ രേഖകളും പരിശോധിച്ചു. കേരളത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി മഹേശ്വർ ഗ്രാമപഞ്ചായത്ത് നൽകിയ ജനന സർട്ടിഫിക്കറ്റാണ് ഫർമാൻ ഖാൻ വിവാഹ സമയം നൽകിയതെന്ന് കണ്ടെത്തി. ഇരുവരുടെയും വിവാഹം മുമ്പും വലിയ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. പെൺകുട്ടി പ്രായപൂർത്തി ആയിട്ടില്ലെന്നും അതിനാൽ വിവാഹം നിയമപരമല്ലെന്നും പ്രചാരണമുണ്ടായി.

സംഭവത്തിൽ വ്യക്തത വരുത്തുന്നതിനായി ദമ്പതികൾ വിവാഹത്തിന് രണ്ട് ദിവസത്തിന് ശേഷം മാർച്ച് 11ന് തിരുവനന്തപുരത്ത് പത്രസമ്മേളനം വിളിച്ചു. പെൺകുട്ടിയും ഫർമാനും തങ്ങൾക്കെതിരെ കുടുംബം അടക്കം ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളും നിഷേധിച്ചു. തികച്ചും അവ വാസ്‌തവ വിരുദ്ധമാണെന്നും താൻ പ്രായപൂർത്തിയായ ശേഷമാണ് വിവാഹം നടന്നതെന്നും പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

വിവാഹം പരസ്‌പര സമ്മതത്തോടെ ആണെന്നും ഇരുവരും അവരവരുടെ വിശ്വാസങ്ങൾ നിലനിർത്തിയിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു. മാർച്ച് 11ന് തിരുവനന്തപുരം അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇൻഡോർ സ്വദേശിനിയായ പെൺകുട്ടിയും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം നടന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, രാജ്യസഭാംഗം എഎ റഹിം എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളും പ്രമുഖരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.