ഡോക്ടറും കാമുകനും തകർത്തത് കുഞ്ഞുമോളുടെ അർബുദത്തോടുള്ള ജീവിത പോരാട്ടം; അജ്‌മൽ എട്ട് ലക്ഷം കൈപ്പറ്റിയെന്ന് ഡോ. ശ്രീക്കുട്ടി

കുഞ്ഞുമോളെ ഇടിച്ചിട്ട ശേഷം പുറത്തിറങ്ങാനോ രക്ഷപ്പെടുത്താനോ ശ്രമിക്കാതെയാണ് കാറുമായി പ്രതികൾ കടന്നത്

കൊല്ലം: അർബുദത്തെ പൊരുതി തോൽപ്പിക്കാനുള്ള യാത്രയിലായിരുന്ന കുഞ്ഞുമോളെയാണ് മദ്യലഹരിയിൽ ഡോക്ടറും കൂട്ടുകാരനും ഇല്ലാതാക്കിയത്. ഏറെനാളായി തിരുവനന്തപുരം ആർസിസിയിലെ ചികിത്സയിലായിരുന്നു കുഞ്ഞുമോൾ. തിരുവോണത്തിൻ്റെയും നബിദിനത്തിൻ്റെയും ആഘോഷവേളയില്‍ പ്രിയപ്പെട്ടവർക്ക് വീട്ടിൽ പായസം തയാറാക്കി നൽകുകയായിരുന്നു കുഞ്ഞുമോൾ.

എന്നാൽ പായസം തികയാതെ വന്നപ്പോൾ വീണ്ടും തയാറാക്കി ബാക്കിയുള്ളവർക്ക് നൽകാൻ വേണ്ടി സാധങ്ങൾ വാങ്ങാൻ വൈകിട്ട് ആനൂർക്കാവിലെ കടയിലേക്ക് പോയതായിരുന്നു. സാധനങ്ങൾ വാങ്ങി കടയിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും സഹോദരൻ്റെ ഭാര്യ സ്‌കൂട്ടറിൽ എത്തി. പക്ഷേ, ആ യാത്ര വീട്ടിലെത്തിയില്ല. എല്ലാവരോടും സ്നേഹത്തോടെ മാത്രം പെരുമാറിയിരുന്ന കുഞ്ഞുമോളെപ്പറ്റിയുള്ള ഓർമകളുമായി ഒട്ടേറെ പേരാണ് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയത്.

മനഃസാക്ഷിയെ മരവിപ്പിച്ച ക്രൂരമായ വാഹനാപകടം കൺമുന്നിൽ കണ്ടതിൻ്റെ ഞെട്ടലിലാണ് സമീപവാസികൾ. കുഞ്ഞുമോളെ ഇടിച്ചിട്ട ശേഷം പുറത്തിറങ്ങാനോ രക്ഷപ്പെടുത്താനോ ശ്രമിക്കാതെയാണ് കാറുമായി പ്രതികൾ കടന്നത്. വാരിയെല്ലുകൾ നുറുങ്ങി ശ്വാസകോശം തകർന്നാണ്‌ കുഞ്ഞുമോളുടെ ജീവൻ നഷ്‌ടമായത്. മദ്യലഹരിയിൽ അശ്രദ്ധവും അപകടകരവുമായ ഡ്രൈവിങ്ങും തുടർന്നുള്ള അപകടവും ജീവനായി പിടയുന്ന ശരീരത്തിലൂടെ വീണ്ടും കാർ കയറ്റിയിറക്കിയ ക്രൂരതയ്ക്കുമാണ് മൈനാഗപ്പള്ളിയിലെ നാട്ടുകാർ സാക്ഷിയായത്.

എട്ട് ലക്ഷം രൂപയോളം കൈപ്പറ്റി

പ്രതി അജ്‌മൽ രണ്ടുമാസത്തിനിടെ എട്ട് ലക്ഷം രൂപയോളം തൻ്റെ കയ്യിൽ നിന്നും കൈപ്പറ്റിയെന്ന് ഡോക്ടർ ശ്രീക്കുട്ടി. ഡോക്ടർ ശ്രീക്കുട്ടി അജ്‌മലിനെ പരിചയപ്പെടുന്നത് രണ്ടുമാസം മുമ്പാണ്. ഇതിനിടെ അജ്‌മൽ ശ്രീക്കുട്ടിയിൽ നിന്ന് എട്ട് ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. പണവും സ്വർണവും അടക്കം എട്ട് ലക്ഷം രൂപ തൻ്റെ പക്കൽ നിന്ന് അജ്‌മൽ വാങ്ങിയെന്ന് ശ്രീക്കുട്ടിയാണ് പൊലീസിന് മൊഴി നൽകിയത്. കൂടുതൽ പണമിടപാടുകൾ നടന്നിട്ടുണ്ടോ എന്നറിയാൻ ശ്രീക്കുട്ടിയുടെയും അജ്‌മലിൻ്റെയും ബാങ്ക് ഇടപാടുകൾ പൊലീസ് പരിശോധിച്ച് വരികയാണ്.

രണ്ട് മാസം മുമ്പ് ആശുപത്രിയിൽ ചികിത്സക്ക് എത്തിയപ്പോഴാണ് അജ്‌മലിനെ ശ്രീക്കുട്ടി പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും തമ്മിൽ സൗഹൃദത്തിലായി. അപകടത്തിൻ്റെ ആഘാത്തതിൽ തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്‌മലും ഒപ്പം ഉണ്ടായിരുന്ന സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടർ ആയ ശ്രീക്കുട്ടിയും രക്ഷപ്പെടുകയായിരുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘കശാപ്പിന് കൊണ്ടുപോകുന്ന കന്നുകാലികളുടെ ജനന സര്‍ട്ടിഫിക്കറ്റ് കാണിക്കണം’; ബംഗാളിലെ ബിജെപി എംഎല്‍എ

കശാപ്പിനായി കൊണ്ടുപോകുന്ന കന്നുകാലികളുടെ പ്രായം തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ബിജെപി എംഎല്‍എ. പശ്ചിമബംഗാളിലെ ഹിംഗല്‍ഗഞ്ചില്‍ നിന്നുളള ബിജെപി എംഎല്‍എ രേഖ പത്രയുടേതാണ് വിചിത്രമായ ആവശ്യം. കന്നുകാലികളുമായി പോയ വാഹനം തടഞ്ഞു നിര്‍ത്തിയാണ് എംഎല്‍എ വാഹനത്തിൽ ഉണ്ടായിരുന്നവരോട് പശുക്കളുടെ ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. 14 വയസില്‍ താഴെയുളള കന്നുകാലികളെ അറുക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം...

Keep exploring...

‘കന്യകയായ’ പെൺകുട്ടിയുടെ ‘മൗനം’ വിവാഹത്തിനുള്ള സമ്മതമായി കാണാം; താലിബാൻ്റെ പുതിയ നിയമം

അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം വിവാഹം, വിവാഹമോചനം, ശൈശവ വിവാഹം എന്നിവയെ നിയന്ത്രിക്കുന്ന വിവാദപരമായ ഒരു പുതിയ കുടുംബ നിയമ...

‘കശാപ്പിന് കൊണ്ടുപോകുന്ന കന്നുകാലികളുടെ ജനന സര്‍ട്ടിഫിക്കറ്റ് കാണിക്കണം’; ബംഗാളിലെ ബിജെപി എംഎല്‍എ

കശാപ്പിനായി കൊണ്ടുപോകുന്ന കന്നുകാലികളുടെ പ്രായം തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ബിജെപി എംഎല്‍എ. പശ്ചിമബംഗാളിലെ ഹിംഗല്‍ഗഞ്ചില്‍ നിന്നുളള ബിജെപി...

More News

‘കന്യകയായ’ പെൺകുട്ടിയുടെ ‘മൗനം’ വിവാഹത്തിനുള്ള സമ്മതമായി കാണാം; താലിബാൻ്റെ പുതിയ നിയമം

അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം വിവാഹം, വിവാഹമോചനം, ശൈശവ വിവാഹം എന്നിവയെ നിയന്ത്രിക്കുന്ന വിവാദപരമായ ഒരു പുതിയ കുടുംബ നിയമ...

‘കശാപ്പിന് കൊണ്ടുപോകുന്ന കന്നുകാലികളുടെ ജനന സര്‍ട്ടിഫിക്കറ്റ് കാണിക്കണം’; ബംഗാളിലെ ബിജെപി എംഎല്‍എ

കശാപ്പിനായി കൊണ്ടുപോകുന്ന കന്നുകാലികളുടെ പ്രായം തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ബിജെപി എംഎല്‍എ. പശ്ചിമബംഗാളിലെ ഹിംഗല്‍ഗഞ്ചില്‍ നിന്നുളള ബിജെപി...

‘സതീശൻ നാട് വാണീടും കാലം’; സതീശനെന്ന് പേരുള്ളവര്‍ക്ക് ഫ്രീ ബിരിയാണി, ഓഫറുമായി റോയല്‍ ഫുഡ് കോര്‍ട്ട്

മുഖ്യമന്ത്രിയായി വിഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സതീശനെന്ന പേരുകാര്‍ക്ക് കൊച്ചി റോയല്‍ ഫുഡ് കോര്‍ട്ടിൻ്റെ വക ഗംഭീര...

വയനാട് ടൗണ്‍ഷിപ്പിൽ ഗൃഹപ്രവേശം; ആദ്യ താമസക്കാരായി വിജയനും കുടുംബവും

ഇടത് സർക്കാർ നിർമ്മിച്ചു നൽകിയ വയനാട് ടൗണ്‍ഷിപ്പിൽ ലഭിച്ച വീട്ടിൽ ആദ്യ താമസക്കാരായി വിജയനും കുടുംബവും. ആദ്യഘട്ടത്തിൽ വീട്...

‘യുഡിഎഫ് അധികാരത്തിലേറും മുമ്പേ മുസ്ലിംലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷണമാണ്’: കടന്നാക്രമിച്ച് വെള്ളാപ്പള്ളി

മുസ്ലീംലീഗിനെ വീണ്ടും കടന്നാക്രമിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അധികാരം ഉറപ്പായതോടെ മുസ്‌ലിംലീഗിന് കടുത്ത ഹിന്ദു...

‘രക്താതിസമർദം’; ഹൃദയത്തിന് ഹാനികരമായ പത്ത് ഭക്ഷണങ്ങൾ

രക്തസമ്മർദ്ദം ഉയരാൻ തുടങ്ങുമ്പോൾ, ആളുകൾ ആദ്യം കുറ്റപ്പെടുത്താൻ തുടങ്ങുന്നത് ഉപ്പിനെയാണ്. എന്നിരുന്നാലും, ഒരു കാർഡിയോളജിസ്റ്റിനെ സമയബന്ധിതമായി സന്ദർശിക്കുന്നത് നിങ്ങൾക്ക്...

ഇറാനിലെ ലാവാൻ ദ്വീപ് പിടിച്ചെടുക്കാൻ തയ്യാറെടുക്കുന്നു? ട്രംപ് സംഘം യുഎഇയിൽ

ഇറാനെതിരെ കൂടുതൽ ആക്രമണാത്മക നിലപാട് സ്വീകരിക്കാൻ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന് (യുഎഇ) മേൽ സമ്മർദ്ദം വർദ്ധിക്കുന്നതിനാൽ മിഡിൽ ഈസ്റ്റിൻ്റെ...

പെട്രോൾ, ഡീസൽ വിലകൾ കുതിച്ചുയരുന്നു; 78 ദിവസത്തിനുള്ളിൽ അസംസ്‌കൃത എണ്ണയുടെ വില 51% വർദ്ധിച്ചു

ഇന്ത്യയിലെ ഇന്ധന വിലയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ട്. മെയ് 15ന് പെട്രോൾ, ഡീസൽ വിലകൾ ലിറ്ററിന് ₹3 വർദ്ധിപ്പിച്ചു....