കുട്ടനാടിനെയും കുട്ടനാട് എംഎൽഎയും നിയമസഭയിൽ അപമാനിച്ച മുഖ്യമന്ത്രി വിഡി സതീശനെതിരെ പ്രതിഷേധം ശക്തമാക്കി. മുഖ്യമന്ത്രി വിഡി സതീശൻ്റെ പ്രവൃത്തിക്കെ തിരെ ആരും പ്രതികരിച്ചില്ലെങ്കിലും കുട്ടനാട്ടിലെ ജനങ്ങൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിക്കഴിഞ്ഞു.
പ്രതിഷേധത്തിൻ്റെ ഭാഗമായി ചമ്പക്കുളത്ത് വള്ളംകളി ഫാൻസ് ക്ലബ്ബ് വിഡി സതീശൻ്റെ കോലം കത്തിച്ചു. ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിക്ക് പ്രാദേശിക അവധി സഭയിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുള്ള ചോദ്യവും ഇതിന് മുഖ്യമന്ത്രി നൽകിയ മറുപടിയുമാണ് വിവാദങ്ങൾക്ക് വഴിവച്ചത്. സതീശൻ്റെ സഭയിലെ പ്രതികരണത്തിൻ്റെ വീഡിയോ പുറത്തു വന്നിരുന്നു.
ഇതിൽ പ്രതിഷേധിച്ചാണ് ചമ്പക്കുളം വള്ളംകളി ഫാൻസ് ക്ലബ്ബ് സതീഷൻ്റെ കോലം കത്തിച്ചത്. മുൻ എംഎൽഎയും നെഹ്റു ട്രോഫി വള്ളംകളി സ്റ്റാർട്ടറുമായ കെകെ ഷാജു പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്‌തു. വരും ദിവസങ്ങളിൽ ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തും.


