...
Home News National തിരുപ്പതിയില്‍ ലഡ്ഡു നിർമ്മാണം; ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ലെന്ന് റിപ്പോർട്ട്

തിരുപ്പതിയില്‍ ലഡ്ഡു നിർമ്മാണം; ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ലെന്ന് റിപ്പോർട്ട്

സംശയം തോന്നിയതിനാൽ 4 ടാങ്കറിലെയും നെയ്യ് മാറ്റിവച്ചു എന്നും ലാബ് റിപ്പോർട്ട് കിട്ടിയതിനു ശേഷം നെയ്യ് തിരിച്ചയച്ചെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

227

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു നിര്‍മാണത്തിന് ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ലെന്ന് TTDയുടെ റിപ്പോർട്ട്. ജൂലൈ ആറിനും 15നും ദിണ്ടിഗലിൽ നിന്നെത്തിയ നെയ്യ് ഉപയോഗിച്ചില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടിൽ പറയുന്നത് .

സംശയം തോന്നിയതിനാൽ 4 ടാങ്കറിലെയും നെയ്യ് മാറ്റിവച്ചു എന്നും ലാബ് റിപ്പോർട്ട് കിട്ടിയതിനു ശേഷം നെയ്യ് തിരിച്ചയച്ചെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനം ആന്ധ്ര മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിലാണ് സ്ഥിരീകരണം ഉള്ളത്.

അതേസമയം, ലഡ്ഡു നിർമാണത്തിന് മൃഗകൊഴുപ്പ് അടങ്ങിയ നെയ്യ് ഉപയോഗിച്ചെന്നാണ് ചന്ദ്രബാബു നായിഡു അടക്കം എന്‍ഡിഎ നേതാക്കൾ ആരോപിച്ചിരുന്നത്

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.