...
Home News Kerala കള്ളാടിയിലെ മണ്ണിടിച്ചിൽ: കൊങ്കൺ റെയിൽ കോർപ്പറേഷനെ പ്രതിക്കൂട്ടിലാക്കി കേരള സർക്കാർ

കള്ളാടിയിലെ മണ്ണിടിച്ചിൽ: കൊങ്കൺ റെയിൽ കോർപ്പറേഷനെ പ്രതിക്കൂട്ടിലാക്കി കേരള സർക്കാർ

ദുരന്തനിവാരണ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും നിർദേശം നൽകിയെങ്കിലും കരാറുകാർ പാലിച്ചില്ല

181

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ നിർമാണ കമ്പനി കൊങ്കൺ റെയിൽ കോർപ്പറേഷനെ പ്രതിക്കൂട്ടിലാക്കി സർക്കാർ. തുരങ്കനിർമാണ മേഖലയിൽ മണ്ണ് നീക്കം ചെയ്യണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും നിർദേശം നൽകിയെങ്കിലും കരാറുകാർ പാലിച്ചില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ കുറ്റപ്പെടുത്തി.

കള്ളാടിയിൽ കൂട്ടിയിട്ട മണ്ണ് മാറ്റണമെന്ന് നിർദേശം നൽകിയിരുന്ന യോഗത്തിൻ്റെ മിനുട്‌സ് പൊതുമരാമത്ത് വകുപ്പ് പുറത്തുവിട്ടു. എല്ലാ ഉത്തരവാദിത്തവും കൊങ്കൺ റെയിൽവേക്കെന്ന് പൊതുമരാമത്ത് മന്ത്രി പികെ ബഷീറിൻ്റെ പ്രതികരണം. സ്വാഭാവികമായ പ്രകൃതി ദുരന്തമല്ലെന്നും അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് ഇടിഞ്ഞുള്ള മനുഷ്യനിർമിത ദുരന്തമെന്നും മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.

പിഡബ്ല്യുഡി നേരത്തെ മുന്നറിയിപ്പ് നൽകി. 25 ജൂണിൽ ചേർന്ന അവലോകന യോഗത്തിൽ നാലാം നിർദ്ദേശം ആയി നൽകിയത്. പദ്ധതി പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് കാരണം മഴക്കാലത്ത് സോയിൽ പൈപ്പിങ് , സ്ലോപ്പ് സ്റ്റെബിലിറ്റ് പ്രതിഭാസമോ കാരണം ഒരു അപകടം ഉണ്ടാകാനുള്ള സാധ്യത തടയാൻ വേണ്ട മുൻകരുതൽ എടുക്കണമെന്ന് ആയിരുന്നു നിർദേശം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.