ചീഫ് ജസ്റ്റിഡ് ഡിവൈ ചന്ദ്രചൂഡിന് അവസാന പ്രവര്‍ത്തി ദിനം; വിരമിക്കല്‍ ഈ മാസം 10ന്

ശനിയാഴ്‌ചയും ഞായറാഴ്‌ചയും പൊതുഅവധിയായ സാഹചര്യത്തിലാണ് ഡിവൈ ചന്ദ്രചൂഡിന് കോടതി മുറിയില്‍ രണ്ടുദിവസം മുമ്പേ അവസാന പ്രവര്‍ത്തിദിനമാകുന്നത്

ന്യൂഡല്‍ഹി (നവംബർ 8): ചീഫ് ജസ്റ്റിസ് ഡോ. ഡി.വൈ ചന്ദ്രചൂഡിന് സുപ്രീം കോടതിയിലെ ഒന്നാം നമ്പര്‍ കോടതി മുറിയില്‍ വെള്ളിയാഴ്‌ച അവസാന പ്രവര്‍ത്തി ദിവസം. രണ്ട് വര്‍ഷം ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ശേഷമാണ് ഡോ. ഡി.വൈ ചന്ദ്രചൂഡ് വിരമിക്കുന്നത്. സുപ്രീംകോടതിയുടെ അമ്പതാമത് ചീഫ് ജസ്റ്റിസ് ആയിരുന്നു ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഡ് എന്ന ഡോ. ഡി.വൈ ചന്ദ്രചൂഡ്. നവംബര്‍ 10ന് ഞായറാഴ്‌ചയാണ് ചീഫ് ജസ്റ്റിസ് പദവിയില്‍ ഡി.വൈ ചന്ദ്രചൂഡിൻ്റെ അവസാന പ്രവര്‍ത്തിദിനം.

ശനിയാഴ്‌ചയും ഞായറാഴ്‌ചയും പൊതുഅവധിയായ സാഹചര്യത്തിലാണ് ഡിവൈ ചന്ദ്രചൂഡിന് കോടതി മുറിയില്‍ രണ്ടുദിവസം മുമ്പേ അവസാന പ്രവര്‍ത്തിദിനമാകുന്നത്. ഭരണഘടനാ നിയമം, മനുഷ്യാവകാശ നിയമം, ലിംഗനീതി എന്നിവയിലാണ് ഡോ. ഡി.വൈ ചന്ദ്രചൂഡിൻ്റെ വിധികളിലേറെയും. സ്വകാര്യത മൗലികാവകാശം ആണെന്ന വിധി, ശബരിമല സ്ത്രീപ്രവേശനം, പങ്കാളി ഇതര ബന്ധം, സ്വവര്‍ഗ്ഗ വിവാഹം, ബാബറി മസ്‌ജിദ് കേസ്, ഇലക്ടറല്‍ ബോണ്ട് കേസ് തുടങ്ങിയ നിരവധി പ്രമുഖ വിധി ന്യായങ്ങള്‍ ഡി.വൈ ചന്ദ്രചൂഡിൻ്റെതായുണ്ട്.

കൊവിഡ് കാലത്ത് വാക്‌സിന്‍ സൗജന്യമാക്കാനായി കേന്ദ്രസര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ പരാമര്‍ശങ്ങളും പ്രധാനമാണ്. ഡി.വൈ ചന്ദ്രചൂഡിൻ്റെ പിതാവ് ഡി.വൈ ചന്ദ്രചൂഡും സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് ആയിരുന്നു. ഡി.വൈ ചന്ദ്രചൂഡിന് ശേഷം ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതിയുടെ അമ്പത്തി ഒന്നാമത് ചീഫ് ജസ്റ്റിസായി തിങ്കളാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌ത്‌ ചുമതലയേല്‍ക്കും.

വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സുപ്രധാനമായ നാല് കേസുകളിലാണ് ഡി.വൈ ചന്ദ്രചൂഡ് അവസാനമായി വിധി പറയുക. അലിഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി, 2004ലെ ഉത്തര്‍പ്രദേശ് ബോര്‍ഡ് ഓഫ് മദ്രസ എജ്യുക്കേഷന്‍ ആക്ടിൻ്റെ സാധുത, സമ്പത്ത് പുനര്‍വിതരണ പ്രശ്‌നം, ജെറ്റ് എയര്‍വെയ്‌സിൻ്റെ ഉടമസ്ഥത സംബന്ധിച്ച് തര്‍ക്കം എന്നിവയാണ് അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ചുകള്‍ അവസാന ആഴ്‌ച വിധി പറയാന്‍ പോകുന്ന കേസുകള്‍.

Join Nalamidam watsapp group: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

സ്ത്രീകളുടെ ഗുരുതരമായ PCOS രോഗം ഇനി PMOS എന്ന് വിളിക്കപ്പെടും

സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു വലിയ വാർത്ത പുറത്തു വന്നിരിക്കുന്നു. വളരെക്കാലമായി വ്യാപകമായിരുന്ന പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS) എന്ന രോഗത്തിൻ്റെ പേര് ഔദ്യോഗികമായി മാറ്റി. ഇനി ഈ രോഗം ലോകമെമ്പാടും പോളിഎൻഡോക്രൈൻ മെറ്റബോളിക് ഓവറി സിൻഡ്രോം (PMOS) എന്നറിയപ്പെടും. സ്ത്രീകളിൽ ഈ രോഗം വളരെ സാധാരണമായി തീർന്നിരിക്കുന്നു. കൂടാതെ ഇതിൻ്റെ കേസുകളുടെ തുടർച്ചയായ വർദ്ധനവ്...

Keep exploring...

യുഎസ്- ഇറാൻ സംഘർഷം; ഹോർമുസ് കടലിടുക്ക് തുറക്കാൻ മാരകമായ ഡ്രോണുകളും റോബോട്ടുകളും നൽകാൻ ഉക്രെയ്ൻ

അമേരിക്കയും ഇറാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സൈനിക, നയതന്ത്ര സംഘർഷങ്ങൾ പുതിയ വഴിത്തിരിവിലെത്തി. വാഷിംഗ്ടണിനെ സങ്കീർണമായ ഒരു സാഹചര്യത്തിൽ കുടുക്കി....

സ്ത്രീകളുടെ ഗുരുതരമായ PCOS രോഗം ഇനി PMOS എന്ന് വിളിക്കപ്പെടും

സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു വലിയ വാർത്ത പുറത്തു വന്നിരിക്കുന്നു. വളരെക്കാലമായി വ്യാപകമായിരുന്ന പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS)...

More News

യുഎസ്- ഇറാൻ സംഘർഷം; ഹോർമുസ് കടലിടുക്ക് തുറക്കാൻ മാരകമായ ഡ്രോണുകളും റോബോട്ടുകളും നൽകാൻ ഉക്രെയ്ൻ

അമേരിക്കയും ഇറാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സൈനിക, നയതന്ത്ര സംഘർഷങ്ങൾ പുതിയ വഴിത്തിരിവിലെത്തി. വാഷിംഗ്ടണിനെ സങ്കീർണമായ ഒരു സാഹചര്യത്തിൽ കുടുക്കി....

സ്ത്രീകളുടെ ഗുരുതരമായ PCOS രോഗം ഇനി PMOS എന്ന് വിളിക്കപ്പെടും

സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു വലിയ വാർത്ത പുറത്തു വന്നിരിക്കുന്നു. വളരെക്കാലമായി വ്യാപകമായിരുന്ന പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS)...

എടിഎമ്മിലൂടെയും യുപിഐയിലൂടെയും പിഎഫ് പണം പിൻവലിക്കൽ ഉടൻ

തൊഴിൽ അവസരങ്ങളെയും തൊഴിലാളി ക്ഷേമത്തെയും തടസപ്പെടുത്തുന്ന ആഗോള പ്രതിസന്ധികളോട്, പ്രത്യേകിച്ച് വ്യാവസായിക ക്ലസ്റ്ററുകളിൽ, പ്രതികരിക്കുന്നതിന് സർക്കാരും വ്യവസായവും സംയുക്തമായി...

ബിജെപിക്ക് വോട്ട് ശതമാനം വർധിപ്പിക്കാനായില്ല; വോട്ടുകൾ യുഡിഎഫിന് മറിച്ചു

കേരളത്തിൽ ബിജെപിക്ക് വോട്ട് ശതമാനം വർധിപ്പിക്കാനായില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നേടിയെങ്കിലും വോട്ട് ശതമാനത്തിൽ കാര്യമായ വർധനയുണ്ടാക്കാൻ...

ഉദയനിധി സ്റ്റാലിന് സനാതന ധര്‍മ്മം എന്തെന്ന് അറിയില്ല; വിമര്‍ശനവുമായി ആര്‍എസ്എസ്

ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ്റെ സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ല. ഉദയനിധിക്ക്...

ഗൂഗിൾ റീകാപ്ച മാറുന്നു: ഇനി മനുഷ്യനാണെന്ന് തെളിയിക്കാൻ ക്യുആർ കോഡ് സ്കാൻ ചെയ്യണം

ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ നമ്മൾ മനുഷ്യനാണോ അതോ റോബോട്ടാണോ എന്ന് തിരിച്ചറിയാൻ ഗൂഗിൾ ഉപയോഗിക്കുന്ന 'ക്യാപ്ച' (CAPTCHA) സംവിധാനത്തിൽ വിപ്ലവകരമായ...

വാട്സാപ്പിന്റെ പച്ചനിറം മാറും; പ്രീമിയം ഫീച്ചറുകളുമായി ‘വാട്സാപ്പ് പ്ലസ്’ എത്തി

വാട്സാപ്പ് ഉപഭോക്താക്കൾക്കായി പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനമായ 'വാട്സാപ്പ് പ്ലസ്' ഔദ്യോഗികമായി അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കുന്ന രീതിയിൽ...