...
Home News Kerala ഏറ്റവും പുതിയ ബാർക്ക് റേറ്റിങ്ങ്; ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തന്നെ; തൊട്ടുപിന്നിൽ റിപ്പോർട്ടർ ടിവി

ഏറ്റവും പുതിയ ബാർക്ക് റേറ്റിങ്ങ്; ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തന്നെ; തൊട്ടുപിന്നിൽ റിപ്പോർട്ടർ ടിവി

പതിവ് പോലെ മൂന്നാം സ്ഥാനം ‍വിട്ടുക്കാെടുക്കാതെ 67.14 പോയിന്റോടെ തുടരുകയാണ് ട്വന്റി ഫോർ ന്യൂസ്. മനോരമ ന്യൂസ് 40.93 പോയിന്റുമായി നാലാം സ്ഥാനത്തും, 39.89 പോയിന്റുമായി മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തുമാണുള്ളത്.

248

കേരളത്തിലെ വാർത്താ ചാനലുകളുടെ കിടമത്സരത്തിൽ ഒന്നാംസ്ഥാനം കൈവിടാതെ ഏഷ്യാനെറ്റ് തുടരുന്നു . ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ (19-12-2024) ബാർക്ക് റേറ്റിങ്ങ് പ്രകാരം 95.74 പോയിന്റോടെ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ് . കഴിഞ്ഞ ആഴ്ചയിൽ 93.74 ആയിരുന്നു ഏഷ്യാനെറ്റിന്റെ പോയിന്റ്.

ലിസ്റ്റിൽ ഏഷ്യാനെറ്റിന് തൊട്ടുപിന്നിൽ 77.99 പോയിന്റോടെ റിപ്പോർട്ടർ ടിവിയും ഉണ്ട്. കഴിഞ്ഞ തവണ 79.34 ആയിരുന്നു റിപ്പോർട്ടറിന്റെ പോയിന്റ്. പതിവ് പോലെ മൂന്നാം സ്ഥാനം ‍വിട്ടുക്കാെടുക്കാതെ 67.14 പോയിന്റോടെ തുടരുകയാണ് ട്വന്റി ഫോർ ന്യൂസ്. മനോരമ ന്യൂസ് 40.93 പോയിന്റുമായി നാലാം സ്ഥാനത്തും, 39.89 പോയിന്റുമായി മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തുമാണുള്ളത്.

അതേസമയം, 20.04 പോയിന്റുമായി ജനം ടിവി ആറാം സ്ഥാനം നിലനിർത്തുമ്പോൾ 17.92 പോയിന്റുകളോടെ കൈരളി ടിവി ഏഴാമതാണ്. 13.79 പോയിന്റോടെ ന്യൂസ് 18 എട്ടാമതും 8.96 പോയിന്റോടെ മീഡിയാ വൺ ഒമ്പതാം സ്ഥാനത്തും തുടരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.