പിപി ദിവ്യ ക്രൂശിക്കപ്പെട്ടെന്ന് അഭിഭാഷകൻ; കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യത്തിൽ ഹൈക്കോടതിയിൽ

യാത്രയയപ്പിന് ശേഷം എഡിഎമ്മും താനും, ക്വാർട്ടേഴ്‌സിന് സമീപത്ത് കണ്ടെന്നും പിപി ദിവ്യയുടെ ബന്ധു പ്രശാന്ത് ടിവി മൊഴി നൽകി

എഡിഎം കെ.നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ പിപി ദിവ്യ ഹൈക്കോടതിയിലേക്ക്. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നു. പിപി ദിവ്യ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്ന് പിപി ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ.വിശ്വൻ വ്യക്തമാക്കി.

അഴിമതിക്ക് എതിരെ നിലപാട് സ്വീകരിച്ചതിൻ്റെ പേരിലാണ് ദിവ്യ ക്രൂശിക്കപ്പെട്ടത്. പണം വാങ്ങി എന്നതിൽ കുറ്റപത്രത്തിൽ നേരിട്ട് തെളിവില്ല. എന്നാൽ അതിന് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായതായി കുറ്റപത്രത്തിലുണ്ട്. നിയമപരമായി നിലനിൽക്കാത്ത കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്. പ്രശാന്തൻ ടി.വി എന്നൊരു സാക്ഷിയുണ്ട്. ഇയാൾ മുഖാന്തിരം ദിവ്യയെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അഡ്വ. കെ.വിശ്വൻ ആരോപിച്ചു.

റവന്യൂ വകുപ്പിൻ്റെ അന്വേഷണത്തിന് എതിരെയും പി.പി ദിവ്യയുടെ അഭിഭാഷകൻ രംഗത്തെത്തി. റവന്യൂ വകുപ്പിൻ്റെത് പാതിവെന്ത അന്വേഷണമാണ്. പ്രതിഭാഗത്തെ കേൾക്കാതെയുള്ള അന്വേഷണമാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, എഡിഎം കെ.നവീൻ ബാബുവിൻ്റെ മരണത്തിൽ കുറ്റപത്രത്തിൻ്റെ കൂടൂതൽ വിവരങ്ങൾ പുറത്ത്. മരിക്കുന്നതിന് മുമ്പ് നവീൻ ബാബു, പി.പി ദിവ്യയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സാക്ഷിമൊഴി. യാത്രയയപ്പിന് ശേഷം എഡിഎമ്മും താനും, ക്വാർട്ടേഴ്‌സിന് സമീപത്ത് കണ്ടെന്നും പിപി ദിവ്യയുടെ ബന്ധു പ്രശാന്ത് ടിവി മൊഴി നൽകി. ബിനാമി ഇടപാട്, വ്യാജ പരാതി തുടങ്ങിയവയെ കുറിച്ച് കുറ്റപത്രത്തിൽ പരാമർശം ഇല്ല.

കളക്ടറുടെ മൊഴിയും പൂർണമായി നവീൻ ബാബുവിന് എതിരെയാണ്. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലാണ് മൊഴി. യാത്രയയപ്പ് ചടങ്ങിന് ശേഷം എഡിഎം ചേംബറിൽ എത്തിയെന്നും പി.പി ദിവ്യയുടെ ആരോപണത്തെ കുറിച്ച് എഡിഎമ്മിനോട് ചോദിച്ചുവെന്നുമാണ് കളക്ടർ മൊഴി നൽകിയിരിക്കുന്നത്.

ഫയലിൽ ഒരു പ്രശ്‌നം ഉണ്ടായിരുന്നു അതുകൊണ്ട് വൈകിയെന്ന മറുപടിയാണ് എഡിഎം നൽകിയത്. അതല്ലാതെ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അരനിമിഷം തലതാഴ്ത്തി തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായും കളക്ടർ മൊഴി നൽകിയിട്ടുണ്ട്.

പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പി.പി ദിവ്യക്ക് രക്ഷപ്പെടാനുള്ള പഴുതുകളുണ്ടെന്ന ആരോപണം നവീൻ ബാബുവിൻ്റെ കുടുംബം നേരത്തെ തന്നെ ഉയർത്തിയിരുന്നു.നവീന്‍ ബാബുവിൻ്റെ മരണത്തില്‍ പിപി ദിവ്യ മാത്രമാണ് കുറ്റക്കാരിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. നവീന്‍ ബാബുവിൻ്റെ യാത്രയയപ്പ് പി.പി ദിവ്യ നടത്തിയ പ്രസംഗം ആത്മഹത്യാ പ്രേരണയായി.

ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് കളക്ട്രേറ്റ് ജീവനക്കാര്‍ മൊഴി നല്‍കി. ഫയലില്‍ അനാവശ്യ കാലതാമസം വന്നിട്ടില്ല. കൈക്കൂലി നല്‍കിയതിന് നേരിട്ടുള്ള ഒരു തെളിവുമില്ലെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

പി.പി ദിവ്യയാണ് ദൃശ്യം ചിത്രീകരിക്കാന്‍ പ്രാദേശിക ചാനലുകാരനെ ഏര്‍പ്പാടാക്കിയത്. പരിപാടിക്ക് മുമ്പും ശേഷവും കളക്ടറെ ദിവ്യ വിളിച്ചിരുന്നു. എഡിഎം ആത്മഹത്യ ചെയ്‌തതിന് ശേഷവും ദിവ്യ കളക്ടറെ വിളിച്ചിരുന്നുവെന്നും മൊഴിയുണ്ട്.

വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇറാനെ ആക്രമിക്കാൻ അമേരിക്ക ഒരുങ്ങുന്നു?, ട്രംപ് മകൻ്റെ വിവാഹത്തിൽ പങ്കെടുക്കില്ല

ഇറാനെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന സൂചന വൈറ്റ് ഹൗസിൽ നിന്നുള്ള സൂചനകൾ പുറത്തുവന്നതോടെ വാഷിംഗ്ടൺ മുതൽ ടെഹ്‌റാൻ വരെയുള്ള നയതന്ത്ര, സൈനിക വൃത്തങ്ങൾ തിരക്കിലാണ്. ഇറാനെതിരെ വീണ്ടും ഒരു വലിയ സൈനിക നടപടിക്ക് അമേരിക്ക തയ്യാറെടുക്കുക ആണെന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്ന ചില സൂചനകൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ നൽകി. സർക്കാർ സാഹചര്യങ്ങളും...

Keep exploring...

‘കോക്രോച്ചിന് ഭീഷണി’ തുടരുന്നു; സിജെപിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‌തു

കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി)യുടെയും സ്ഥാപകന്‍ അഭിജീത്തിൻ്റെയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‌തു. അഭിജീത്ത് തന്നെയാണ് ഇക്കാര്യം എക്‌സിലൂടെ...

ഇറാനെ ആക്രമിക്കാൻ അമേരിക്ക ഒരുങ്ങുന്നു?, ട്രംപ് മകൻ്റെ വിവാഹത്തിൽ പങ്കെടുക്കില്ല

ഇറാനെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന സൂചന വൈറ്റ് ഹൗസിൽ നിന്നുള്ള സൂചനകൾ പുറത്തുവന്നതോടെ വാഷിംഗ്ടൺ മുതൽ ടെഹ്‌റാൻ വരെയുള്ള...

More News

‘കോക്രോച്ചിന് ഭീഷണി’ തുടരുന്നു; സിജെപിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‌തു

കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി)യുടെയും സ്ഥാപകന്‍ അഭിജീത്തിൻ്റെയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‌തു. അഭിജീത്ത് തന്നെയാണ് ഇക്കാര്യം എക്‌സിലൂടെ...

ഇറാനെ ആക്രമിക്കാൻ അമേരിക്ക ഒരുങ്ങുന്നു?, ട്രംപ് മകൻ്റെ വിവാഹത്തിൽ പങ്കെടുക്കില്ല

ഇറാനെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന സൂചന വൈറ്റ് ഹൗസിൽ നിന്നുള്ള സൂചനകൾ പുറത്തുവന്നതോടെ വാഷിംഗ്ടൺ മുതൽ ടെഹ്‌റാൻ വരെയുള്ള...

ഇന്ത്യയിൽ പത്ത് ദിവസത്തിനിടെ മൂന്നാം തവണയാണ് പെട്രോൾ, ഡീസൽ വില വർധിക്കുന്നത്

പെട്രോൾ, ഡീസൽ വില ശനിയാഴ്‌ച ലിറ്ററിന് 91 പൈസ വരെ വർദ്ധിപ്പിച്ചു. പത്ത് ദിവസത്തിനുള്ളിൽ മൂന്നാമത്തെ വർധനവാണിത്. ഡൽഹിയിൽ പെട്രോൾ...

കാൻ 2026: ഇലക്‌ട്രിക് നീല ഗൗണിൽ റെഡ് കാർപെറ്റിൽ മിന്നിത്തിളങ്ങി ഐശ്വര്യ റായ് ബച്ചൻ

ഫ്രാൻസിൽ നടക്കുന്ന 2026 -ലെ പ്രശസ്‌തമായ കാൻ ഫിലിം ഫെസ്റ്റിവലിൽ നിരവധി ബോളിവുഡ് നടിമാർ ഇതിനകം പങ്കെടുത്തിട്ടുണ്ട്, എന്നാൽ...

‘പ്രധാനമന്ത്രിക്ക് എണ്ണ കമ്പനികളുടെ ലാഭത്തിൽ മാത്രമാണ് ശ്രദ്ധ’: കോൺ​ഗ്രസ്

ഇന്ധന വില വർധനയിൽ പ്രധാനമന്ത്രിക്ക് എതിരെ വിമർശനവുമായി കോൺഗ്രസ്. എണ്ണ കമ്പനികളുടെ ലാഭത്തിൽ മാത്രമാണ് പ്രധാനമന്ത്രിക്ക് ശ്രദ്ധയെന്ന് വിമർശനം....

മുഖ്യമന്ത്രിയെ കാണാനെത്തിയ ദീപ ജോസഫ് അതിജീവിതയെ വീണ്ടും അധിക്ഷേപിച്ചു

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ച കേസിലെ പ്രതിയായ അഭിഭാഷക ദീപ ജോസഫ് റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിനിധിയോട് തട്ടിക്കയറി....

ഇറാൻ്റെ പരിശീലനം നേടിയ ഭീകരൻ ട്രംപിൻ്റെ മകൾ ഇവാങ്കയെ വധിക്കാൻ ലക്ഷ്യമിട്ടു: ന്യൂയോർക്ക് പോസ്റ്റ്

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മകൾ ഇവാങ്ക ട്രംപിനെ വധിക്കാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ (ഐആർജിസി) പരിശീലനം...

മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാകുമ്പോൾ

കേരളത്തിന്റെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനായതിനെ തുടർന്ന് രാഷ്ട്രീയ രംഗത്തും സോഷ്യൽ...