2006 ലെ റെക്കോർഡ് മറികടക്കും, ഭൂരിപക്ഷം 27,000 കടക്കും; ഉദുമയിൽ ചരിത്രവിജയം ലക്ഷ്യമിട്ട് എൽഡിഎഫ് കുതിപ്പ്

ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപ് തന്നെ മണ്ഡലത്തിൽ സജീവമാകാൻ സംസ്ഥാന നേതൃത്വം സി.എച്ച് കുഞ്ഞമ്പുവിന് നിർദ്ദേശം നൽകിയിരുന്നു. ഇത് എൽഡിഎഫ് ക്യാമ്പിന് വലിയ ആവേശം നൽകുകയും പ്രചാരണ പരിപാടികൾക്ക് വേഗത കൂട്ടുകയും ചെയ്തു. മ

സംസ്ഥാനമാകെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോൾ കാസർകോട് ജില്ലയിലെ ഉദുമ മണ്ഡലത്തിൽ റെക്കോർഡ് ഭൂരിപക്ഷം ലക്ഷ്യമിട്ട് ഇടതുമുന്നണി. എൽഡിഎഫ് സ്ഥാനാർത്ഥി സി.എച്ച് കുഞ്ഞമ്പുവിന്റെ ഭൂരിപക്ഷം 27,000 കടക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സി.പി.എം കേന്ദ്രങ്ങൾ. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ഇത്തവണ തിരുത്തിക്കുറിക്കപ്പെടുമെന്നാണ് ഗ്രൗണ്ട് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2006-ൽ എൽഡിഎഫിന്റെ കെ.വി. കുഞ്ഞിരാമൻ യുഡിഎഫിലെ പി. ഗംഗാധരൻ നായർക്കെതിരെ നേടിയ 27,294 വോട്ടുകളുടെ ഭൂരിപക്ഷമാണ് മണ്ഡലത്തിൽ ഇതുവരെയുള്ള റെക്കോർഡ്. വികസനത്തുടർച്ചയും ചിട്ടയായ പ്രചാരണവും വഴി ഈ ചരിത്രനേട്ടം സി.എച്ച് കുഞ്ഞമ്പു മറികടക്കുമെന്നാണ് എൽഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ.

ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപ് തന്നെ മണ്ഡലത്തിൽ സജീവമാകാൻ സംസ്ഥാന നേതൃത്വം സി.എച്ച് കുഞ്ഞമ്പുവിന് നിർദ്ദേശം നൽകിയിരുന്നു. ഇത് എൽഡിഎഫ് ക്യാമ്പിന് വലിയ ആവേശം നൽകുകയും പ്രചാരണ പരിപാടികൾക്ക് വേഗത കൂട്ടുകയും ചെയ്തു. മലയോര മേഖലകളിൽ ഉൾപ്പെടെ മണ്ഡലത്തിലുടനീളം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ കുഞ്ഞമ്പുവിന് രാഷ്ട്രീയ ഭേദമന്യേ വോട്ടർമാർക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തിരിക്കുന്നത്.

മറുഭാഗത്ത് കെ. നീലകണ്ഠനെയാണ് യുഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. എന്നാൽ, എൽഡിഎഫിന്റെ കുതിപ്പിന് മുന്നിൽ യുഡിഎഫ് പ്രചാരണ പരിപാടികൾ മന്ദഗതിയിലാണെന്ന ആക്ഷേപം ശക്തമാണ്. മണ്ഡലത്തിൽ ശക്തമായ ജനകീയ പ്രചാരണം നയിക്കുന്നതിൽ സ്ഥാനാർത്ഥിയും മുന്നണിയും പരാജയപ്പെട്ടത് യുഡിഎഫ് ക്യാമ്പിനെ പിന്നോട്ടടിച്ചിട്ടുണ്ട്.

കൂടാതെ, സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി യുഡിഎഫിനുള്ളിൽ അതൃപ്തി ഉണ്ടെന്നാണ് സൂചന. ഇത് താഴെത്തട്ടിൽ ഐക്യത്തോടെ പ്രവർത്തിക്കാൻ കഴിയാത്തത് യുഡിഎഫിന് വലിയ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി എൽഡിഎഫ് മുന്നേറുമ്പോൾ, ആഭ്യന്തര പ്രശ്നങ്ങളും പ്രചാരണത്തിലെ മെല്ലെപ്പോക്കും യുഡിഎഫിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...