Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
വയനാട്ടിലെ എൽ.ഡി.എഫ്- യു.ഡി.എഫ് ഹർത്താൽ നിരുത്തരവാദപരം; വിമർശനവുമായി ഹൈക്കോടതി | Nalamidam
20 September 2026
Home News Kerala വയനാട്ടിലെ എൽ.ഡി.എഫ്- യു.ഡി.എഫ് ഹർത്താൽ നിരുത്തരവാദപരം; വിമർശനവുമായി ഹൈക്കോടതി

വയനാട്ടിലെ എൽ.ഡി.എഫ്- യു.ഡി.എഫ് ഹർത്താൽ നിരുത്തരവാദപരം; വിമർശനവുമായി ഹൈക്കോടതി

വലിയ ദുരന്തം സംഭവിച്ച മേഖലയിലാണ് ഹർത്താൽ നടത്തിയത്

538

വയനാട്ടിലെ ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. വയനാട്ടിലെ എൽഡിഎഫ്- യുഡിഎഫ് ഹർത്താൽ നിരുത്തരവാദപരമായ സമീപനമെന്ന് ഹൈക്കോടതിയുടെ വിമർശനം. ഹർത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്നും ഹൈക്കോടതി ചോദിച്ചു.

പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. അധികാരത്തിലിരിക്കുന്ന എൽഡിഎഫ് ഹർത്താൽ നടത്തിയത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു.

ഹർത്താൽ മാത്രമാണോ ഏക സമര മാർഗ്ഗമെന്ന് ഹൈക്കോടതി ചോദിച്ചു. വലിയ ദുരന്തം സംഭവിച്ച മേഖലയിലാണ് ഹർത്താൽ നടത്തിയത്. ഇത്തരം ഹർത്താൽ അംഗീകരിക്കാനാകില്ലെന്ന് കടുത്ത ഭാഷയിൽ ഹൈക്കോടതി. ഹർത്താൽ നടത്തിയ തീരുമാനം നിരാശപ്പെടുത്തുന്നതാണ് എന്നും ഹൈക്കോടതി.

ദുരന്തമേഖലയിലെ ജനങ്ങളെ ബാധിക്കുന്ന ഹർത്താൽ നിരാശപ്പെടുത്തുന്നതെന്നും ഹൈക്കോടതി. ഹർത്താലിനെതിരായ അതൃപ്‌തി സർക്കാരിനെ അറിയിക്കണമെന്ന് കോടതി നിർദേശിച്ചു.