‘സർക്കാർ അന്നം മുട്ടിച്ചു’; ദുരന്തഭൂമിയെ മത-രാഷ്ട്രീയ താത്പര്യത്തിന് ഉപയോഗിക്കുന്ന മുസ്ലിംലീഗ് നീക്കം ചെറുത്ത് തോൽപ്പിക്കണമെന്ന് സോഷ്യൽ മീഡിയ

ഒരു ദുരന്തം ഉണ്ടായാൽ ആദ്യം എത്തുന്നത് ആ നാട്ടുകാരാണ്. അതിന് ശേഷം സമീപ വാസികൾ എത്തും. പിന്നീട്, സന്നദ്ധ സംഘടനകൾ എത്തും

- Advertisement -
- Advertisement -

വയനാട് ഭീകരമായ ദുരന്തം നടന്ന സ്ഥലമാണ്. അവിടെ നിയന്ത്രണങ്ങൾ ആവശ്യമാണ്. ഭക്ഷണം ഉദ്യോഗസ്ഥർ പരിശോധിക്കണം എന്നാണ് സർവകക്ഷി യോഗത്തിലെ തീരുമാനം. യൂത്ത് ലീഗിന് നിയന്ത്രണങ്ങൾ ഒഴിവാക്കി നൽകിയാൽ നാളെ മറ്റ്‌ പല സംഘടനകളും വരും. അതോടെ നിയന്ത്രണ വിധേയമല്ലാതെയാകും. ‘സർക്കാർ അന്നം മുട്ടിച്ചു,’ എന്ന പ്രചാരണമാണ് ചില രാഷ്ട്രീയ കേന്ദ്രങ്ങൾക്ക് വേണ്ടി പ്രചരിപ്പിക്കുന്നത്.

ഇന്ത്യൻ ആർമിയുടെ നേതൃത്വത്തിൽ ആണ് ആ ദുരന്തമേഖല ഇപ്പോഴുള്ളത്. ബെയ്‌ലി പാലത്തിന് അപ്പുറം ഭക്ഷണം നൽകുന്നത്. അവിടെ പട്ടാളക്കാർക്കും മറ്റ് സേനകൾക്കും പരിശോധിച്ച ശേഷമേ പറ്റൂ എന്നതാണ് പ്രശ്‌നം. അതിൽ ഒരു തെറ്റുമില്ല. പരിശോധനയുടെ ആവശ്യം മന്ത്രി മുഹമ്മദ് റിയാസ് മുനവറലി തങ്ങളോട് സംസാരിച്ച് ബോധ്യപ്പെടുത്തിയതാണ് എന്നും റിപ്പോർട്ടുണ്ട്.

“സൈന്യത്തിന് നൽകുന്ന ഭക്ഷണത്തിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ അതിൻ്റെ ഭവിഷ്യത്ത് വളരെ വലുതാണ്. ഒരു സിസ്റ്റവും നിയന്ത്രണവും ആവശ്യമാണ്. അതിന് വിധേയമാകാൻ മടിക്കുന്നത് തുടർഭരണം ഉൾക്കൊള്ളാനാകാത്ത രാഷ്ട്രീയ വിരോധമാണ്. ആ വിരോധം ആളിക്കത്തിച്ചല്ല ഭക്ഷണം വേവിക്കേണ്ടത്.”
സോഷ്യൽ മീഡിയ വീഡിയോയിൽ പറയുന്നു.

“സർക്കാർ ഒന്നുമല്ല എന്ന് വരുത്താനാണ് ശ്രമങ്ങൾ നടത്തുന്നത്. ഇത് സർക്കാർ വിരുദ്ധത ഉണ്ടാക്കാൻ നടത്തുന്ന കുത്തിത്തിരിപ്പാണ്” സോഷ്യൽ മീഡിയ പറയുന്നു.

സർക്കാരിൻ്റെ പ്രോപ്പർ ചാനലിലൂടെ സഹകരണത്തോടെ ജനകീയമായിട്ടാകണം എല്ലാ പ്രവർത്തനങ്ങളും. പിണറായി സർക്കാർ ഭക്ഷണം തന്നില്ലന്നും യൂത്ത് ലീഗ് ഉള്ളതിനാൽ പട്ടിണി കിടക്കേണ്ടി വന്നില്ലന്നും രാഷ്ട്രീയ പ്രചാരണം നടത്താൻ ദുരന്തവേദി ഉപയോഗിക്കരുരുത്, നാടൊന്നാകെ ഇളകി മറിഞ്ഞു അനിശ്ചിതത്തിലായ ആളുകളുടെ മാനസികാവസ്ഥ മനസിലാക്കണമെന്നും ആവശ്യങ്ങളുണ്ട്.

ഒരു ദുരന്തം ഉണ്ടായാൽ സർക്കാർ സംവിധാനങ്ങൾ എത്തുന്നുണ് മുമ്പ് ആദ്യം എത്തുന്നത് നാട്ടുകാരാണ്. അതിന് ശേഷം സമീപവാസികൾ എത്തും. പിന്നീട്, സന്നദ്ധ സംഘടനകൾ… മുസ്ലിം ലീഗ് നടത്തിയ പ്രവർത്തനങ്ങൾ ആരും വിലകുറച്ചു കാണുന്നില്ല. വൈറ്റ് ഗാർഡ് പ്രവർത്തകർ വയനാട് നടത്തിയിട്ടുള്ള സേവനങ്ങൾ ഏറ്റവും ശ്ലാഘനീയമാണ്. എന്നാൽ ‘ഞങ്ങളാണ് എല്ലാം ചെയ്‌തതെന്ന പ്രചാരങ്ങൾ’ ഉണ്ടാക്കി ലീഗിൻ്റെ രാഷ്ട്രീയ ലക്ഷ്യത്തിന് ആരെങ്കിലും ഉപയോഗിക്കുമ്പോൾ അതിനെ ചെറുക്കേണ്ടത് ഈ നാട്ടിലെ നന്മ കാംക്ഷിക്കുന്ന പൊതുസമൂഹമാണ്.

ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിലെ ഭാഗങ്ങൾ:

”ലീഗ് എല്ലാ കാലത്തും തടിച്ചു കൊഴുത്തത് മതം ഉപയോഗിച്ചാണ്. പ്രവാചകനെ ഉപയോഗിച്ചാണ്. പ്രവാചകനെയും മതസ്ഥാപനങ്ങളും മതചിഹ്നങ്ങളും പള്ളിയും മദ്രസയും ഉപയോഗിച്ചാണ്. പ്രളയങ്ങളും ദുരന്തങ്ങളും നടന്ന പ്രദേശങ്ങളിൽ ജീവ കാരുണ്യത്തിനിറങ്ങി പ്രചാരണ പ്രവർത്തനമാക്കുകയാണ്.” -പുനലൂർ സ്വദേശി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിൽ പറയുന്നു.

“മതസംഘടനകൾ ജാഗ്രത കാട്ടി. പണ്ഡിതസഭകൾ ലീഗിനെ തിരിച്ചറിഞ്ഞു. രാഷ്ട്രീയം വളർത്താൻ ഇപ്പോൾ ലീഗ് കണ്ടെത്തിയ ഏറ്റവും പ്രധാനമായ ഒന്നാണ് പ്രളയങ്ങളെയും ദുരന്തങ്ങളെയും ഹൈജാക് ചെയ്യുന്നത്. ജീവകാരുണ്യത്തെ ഹൈജാക് ചെയ്യുക എന്നതാണ്.” -വീഡിയോയിൽ പറയുന്നു.

“ജീവകാരുണ്യം വിശ്യാസികളുടെ ഭാഗമാണ്. വലതുകൈ കൊണ്ട് കൊടുക്കുന്നത് ഇടതുകൈ പോലും അറിയരുത് എന്ന് പറഞ്ഞ, പഠിപ്പിച്ച ഒരു പ്രവാചകൻ്റെ അനുയായികൾക്ക് എങ്ങനെയാണ്, പരസ്യമായി ധനസമാഹരണം നടത്താൻ സാധിക്കുന്നത്. എങ്ങനെയാണ്, പത്ത് കിലോ അരികൊടുത്ത് ഫോട്ടോയും വീഡിയോയുമെടുത്ത് നാട്ടുകാരെ കാണിക്കാൻ കഴിയുന്നത്? ഇത് മതനിന്ദയാണ് രാഷ്ട്രീയ തട്ടിപ്പാണ്. ഇത് തിരിച്ചറിയണം. ഒറ്റക്കെട്ടായി ചെറുക്കണമെന്നും വീഡിയോയിൽ പറയുന്നു.

(കടപ്പപ്പാട്: പുനലൂർ സ്വദേശി പോസ്റ്റ് ചെയ്‌ത ഫേസ് ബുക്ക് വീഡിയോയിലെ ചില ഭാഗങ്ങൾ)

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

43 വർഷം പഴക്കമുള്ള കമ്പനി ഉടമ വിറ്റു; തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപ വിതരണം ചെയ്തു

അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ മിൻഡൻ നഗരത്തിൽ പ്രവർത്തിച്ചിരുന്ന 43 വർഷം പഴക്കമുള്ള ഒരു കുടുംബ ഉടമസ്ഥ കമ്പനിയുടെ വിൽപ്പനയ്ക്ക് പിന്നാലെ ജീവനക്കാർക്ക് ലഭിച്ച വൻ സാമ്പത്തിക സമ്മാനം ലോകശ്രദ്ധ നേടുന്നു. വാക്കർ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഫൈബർബോണ്ട് കോർപ്പറേഷൻ എന്ന ഇലക്ട്രിക്കൽ ഉപകരണ നിർമ്മാണ കമ്പനിയാണ് പവർ മാനേജ്‌മെന്റ് രംഗത്തെ ഭീമനായ ഈറ്റൺ എന്ന സ്ഥാപനത്തിന് 1.7...

Keep exploring...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...

‘ബംഗാൾ ഇനി ബിജെപിയുടെ കൈകളിൽ’; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകും

പശ്ചിമ ബംഗാളിൽ ഒരു പ്രധാന രാഷ്ട്രീയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി. ഭാരതീയ...

More News

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...

43 വർഷം പഴക്കമുള്ള കമ്പനി ഉടമ വിറ്റു; തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപ വിതരണം ചെയ്തു

അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ മിൻഡൻ നഗരത്തിൽ പ്രവർത്തിച്ചിരുന്ന 43 വർഷം പഴക്കമുള്ള ഒരു കുടുംബ ഉടമസ്ഥ കമ്പനിയുടെ വിൽപ്പനയ്ക്ക്...

‘ബംഗാൾ ഇനി ബിജെപിയുടെ കൈകളിൽ’; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകും

പശ്ചിമ ബംഗാളിൽ ഒരു പ്രധാന രാഷ്ട്രീയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി. ഭാരതീയ...

ആഡംബര കപ്പലിലെ ജീവനക്കാരിൽ രണ്ട് ഇന്ത്യക്കാർക്കും ഹാൻ്റെ വൈറസ് ബാധ

ഹാൻ്റെ വൈറസ് അണുബാധയുടെ ഒന്നിലധികം സാധ്യതയുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എംവി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലിലുള്ള രണ്ട്...

തമിഴ്‌നാട്ടിലെ ഇടത്–ടിവികെ സഹകരണത്തിന് പിന്നിൽ

| വേദനായകി തമിഴ്നാട് രാഷ്ട്രീയത്തിൽ നിലവിലെ അസ്ഥിരതകൾക്ക് പരിഹാരമായി പുതിയ രാഷ്ട്രീയ നീക്കങ്ങൾ നടന്നതായി ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു....

വിജയ് സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍; CPIM-CPI-VCK പിന്തുണയിൽ കേവല ഭൂരിപക്ഷമായി

തമിഴ്‌നാട്ടില്‍ വിജയ്ക്ക് ഭൂരിപക്ഷ പിന്തുണ ലഭിച്ചതോടെ സര്‍ക്കാര്‍ രൂപീകരിക്കും. സിപിഐഎം സിപിഐ, വിസികെ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ...

ഉമ്മൻചാണ്ടിയെ തൊട്ടാൽ പൊറുക്കില്ല; സതീശൻ അനുകൂല പ്രകടനത്തിൽ യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ്

വിഡി സതീശൻ അനുകൂല പ്രകടനത്തിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ്. പ്രകടനത്തിൽ ഉമ്മൻചാണ്ടിയുടെ ഫ്ലക്‌സ് കീറിയത്തിനെതിരെ പ്രതിഷേധം. ഫ്ലക്‌സ് കീറിയവർ...

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...