...
Home News National ‘രാജ്യം വിടണം 24 മണിക്കൂറിനകം’; പാക്കിസ്ഥാൻ ഹൈകമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ കൂടി ഇന്ത്യ പുറത്താക്കി

‘രാജ്യം വിടണം 24 മണിക്കൂറിനകം’; പാക്കിസ്ഥാൻ ഹൈകമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ കൂടി ഇന്ത്യ പുറത്താക്കി

ഇന്ത്യയിലെ പാക് നയതന്ത്ര ഉദ്യോഗസ്ഥർ അവരുടെ പദവി ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ആവശ്യപ്പെട്ടു

116

പാക്കിസ്ഥാൻ ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥന് എതിരെ നടപടി എടുത്ത് ഇന്ത്യ. ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് എതിരെ ആണ് നടപടി. ഉദ്യോഗസ്ഥനോട് 24 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടാൻ ആവിശ്യപ്പെട്ടു. പാകിസ്ഥാൻ ഹൈകമ്മീഷന് നിർദ്ദേശവും നൽകി. ഇന്ത്യയിലെ പാക് നയതന്ത്ര ഉദ്യോഗസ്ഥർ അവരുടെ പദവി ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ആവശ്യപ്പെട്ടു.

ഹൈക്കമ്മീഷനിലെ ചാർജ് ഡെ അഫയേഴ്‌സിനെ വിളിച്ചു വരുത്തിയാണ് നയതന്ത്ര അവകാശം ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യരുതെന്ന നിര്‍ദേശം നൽകിയത്. ഇന്ത്യയിൽ ഔദ്യോഗിക പദവിയിലിരിക്കെ അതിന് അനുയോജ്യമായ രീതിയിൽ പ്രവര്‍ത്തിച്ചതിനാൽ ആണ് ഉദ്യോഗസ്ഥന് എതിരെ നടപടിയെടുത്തത്.

കഴിഞ്ഞ മെയ് 13നും നയതന്ത്ര ഉദ്യോഗസ്ഥന് ചേരാത്ത പെരുമാറ്റത്തിന്‍റെ പേരിൽ ഡൽഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ പാക്കിസ്ഥാൻ പുറത്താക്കിയിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.