പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാം; കേരള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്ന് അറിയാന്‍ ഉറ്റുനോക്കുകയാണ് സംസ്ഥാനം

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാമെന്നും ഇതിനായി വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്. കേന്ദ്ര നിബന്ധനകളിലെ എസ്എസ്‌കെ ഫണ്ട് സംസ്ഥാനത്തിന് അനിവാര്യമെന്നും പദ്ധതിയുമായി മുന്നോട്ട് പോയില്ലെങ്കില്‍ ഈ ഫണ്ടുകള്‍ ലഭ്യമാകില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനമെടുക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. പിഎം ശ്രീയുമായി മുന്നോട്ടുപോകാന്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ ശ്രമം നടത്തിയെങ്കിലും മുന്നണിയില്‍ നിന്ന് ഉള്‍പ്പെടെ വന്ന എതിര്‍പ്പുകള്‍ അന്നത്തെ വിദ്യാഭ്യാസ വകുപ്പിനെ വന്‍ പ്രതിരോധത്തിലാക്കുകയും അവര്‍ അതില്‍ നിന്ന് പിന്നോട്ടു പോകുകയുമായിരുന്നു. 2025 ഒക്ടോബര്‍ 16ന് മന്ത്രിസഭയോ മുന്നണിയോ അറിയാതെ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും അന്നത്തെ മുഖ്യമന്ത്രിയും മുന്‍കൈയെടുത്താണ് പിഎം ശ്രീയില്‍ ഒപ്പിട്ടതെന്നത് വിവാദമായിരുന്നു.

വിദ്യാഭ്യാസനയം മാറ്റേണ്ടി വരുമെന്ന ആശങ്കകളായിരുന്നു അന്ന് പ്രധാനമായും ചര്‍ച്ചയായിരുന്നത്. ഈ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്ന ഉറപ്പുമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് പുതിയ വിദ്യാഭ്യാസ മന്ത്രിക്ക് മുന്‍പാകെ എത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്ന് അറിയാന്‍ ഉറ്റുനോക്കുകയാണ് സംസ്ഥാനം. നിലവിലെ എസ്.സി.ഇ.ആര്‍.ടി പുസ്‌തകം തന്നെ കുട്ടികളെ പഠിപ്പിച്ചാല്‍ മതിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

പിഎം ശ്രീ വിഷയത്തില്‍ പെട്ടെന്ന് തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും വിദഗ്‌ദരുമായുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടെ അനിവാര്യമാണെന്നും വിദ്യാഭ്യാസവകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് അന്തിമ തീരുമാനം എടുക്കും.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒപ്പിട്ട കരാറുണ്ടെന്നും കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പിട്ട് ഫണ്ട് വാങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിൻ്റെ തുടര്‍ച്ചയാണ് പുതിയ സര്‍ക്കാര്‍. ഫണ്ടുകള്‍ നല്‍കുന്നതിന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് ഉപാധികള്‍ വെക്കാന്‍ പാടില്ല. അടിയന്തരമായി തീരുമാനം എടുക്കേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘വിഎസിൻ്റെ തുടര്‍ഭരണം അട്ടിമറിച്ചത് പിണറായി’; കെ.സുരേഷ് കുമാറിൻ്റെ പുസ്‌തകത്തില്‍ ആരോപണം

വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിൻ്റെ തുടര്‍ഭരണം പിണറായി വിജയന്‍ അട്ടിമറിച്ചെന്ന വെളിപ്പെടുത്തലുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ. സുരേഷ് കുമാര്‍. 2011-ലെ തിരഞ്ഞെടുപ്പില്‍ 13 മണ്ഡലങ്ങളില്‍ തോല്‍പ്പിക്കണമെന്ന...

Keep exploring...

മുഖ്യമന്ത്രി ‘ഉമ്മാക്കി’ കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി

വിലക്കയറ്റവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷ, പ്രതിപക്ഷ വാക്‌പ്പോര്. പ്രതിപക്ഷത്ത് നിന്ന് മുന്‍ ധനമന്ത്രി കൂടിയായ കെഎന്‍ ബാലഗോപാല്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം എന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ...

‘ധവളപത്രം പുറത്തിറക്കി’; കേരളത്തിൻ്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി, ട്രഷറിയില്‍ ബാക്കിയുള്ളത് കടമെടുത്ത പണം

കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിൻ്റെ വിവരങ്ങള്‍ പുറത്ത്. 5.07ലക്ഷം കോടി രൂപയാണ് കേരളത്തിൻ്റെ ആകെ കടബാധ്യതയെന്ന് ധവളപത്രത്തില്‍ പറയുന്നു. സംസ്ഥാനത്തിൻ്റെ വരുമാനത്തിൻ്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവക്കായാണ് ചെലവഴിക്കുന്നതെന്നും ധവളപത്രത്തില്‍...

Related Articles

‘വിഎസിൻ്റെ തുടര്‍ഭരണം അട്ടിമറിച്ചത് പിണറായി’; കെ.സുരേഷ് കുമാറിൻ്റെ പുസ്‌തകത്തില്‍ ആരോപണം

വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിൻ്റെ തുടര്‍ഭരണം പിണറായി വിജയന്‍ അട്ടിമറിച്ചെന്ന വെളിപ്പെടുത്തലുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ. സുരേഷ് കുമാര്‍....

ശത്രുവിന്റെ കണ്ണുകെട്ടുന്ന ‘മിഥ്യ’: അഗ്നി മിസൈലുകൾക്ക് ഇനി അജയ്യമായ പ്രതിരോധ കവചം

ശത്രുരാജ്യങ്ങളുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിച്ച് ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിക്കാൻ അഗ്നി മിസൈലുകളെ പ്രാപ്തമാക്കുന്ന 'മിഥ്യ' എന്ന അത്യാധുനിക...

‘വാക്‌സിൻ തയ്യാറാക്കാൻ എഐ’; ലോകത്ത് ഇതാദ്യം, ഗവേഷകർ പറയുന്നത് ഇങ്ങനെ

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) രൂപകൽപ്പന ചെയ്‌ത ലോകത്തെ ആദ്യ വാക്‌സിനെക്കുറിച്ച് അറിയാമോ? ​കേംബ്രിഡ്‌ജ് സർവ്വകലാ ശാലയിലെ ഗവേഷകരാണ് എഐ...

ബ്രിട്ടനിൽ ഗൂഗിൾ എഐക്ക് പൂട്ടിട്ടു: മാധ്യമ ഉള്ളടക്കങ്ങൾ സംരക്ഷിക്കാൻ കർശന നടപടി

ബ്രിട്ടനിലെ ഗൂഗിൾ ഉപയോക്താക്കൾക്ക് ലഭ്യമാകുന്ന 'എ.ഐ. ഓവർവ്യൂസ്' (AI Overviews) ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് മേൽ ബ്രിട്ടീഷ്...

കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പന്നി സ്ഥിരീകരിച്ചു; രോഗം ബാധിച്ച പന്നികളെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കി

ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. കോട്ടയം കാഞ്ഞിരപ്പളളി കപ്പാട് ഗവണ്‍മെന്റ് പന്നിഫാമിലെ പന്നികള്‍ക്കാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്....

കോക്ക്രോച്ച് ജനതാ പാർട്ടി പ്രതിഷേധത്തിൽ ഇടപെടാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു

പരീക്ഷാ പിഴവുകളുടെ പേരിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ജൂൺ 6ന് ന്യൂഡൽഹിയിലെ ജന്തർ...

ഇന്ത്യയിലെ വിദേശ നിക്ഷേപം വർദ്ധിപ്പിക്കുന്നതിന് ആർ‌ബി‌ഐയുടെ ഏഴ് മാസ്റ്റർ‌ സ്ട്രോക്കുകൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അടുത്തിടെ നടത്തിയ പണനയ അവലോകനത്തിൽ റിപ്പോ നിരക്ക് 5.25 ശതമാനമായി നിലനിർത്താൻ...

‘6 കോടി രൂപ കത്തിച്ച് കളഞ്ഞു’; ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതിയില്‍ പ്രതിയുടെ ഞെട്ടിക്കുന്ന മൊഴി

ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതിയില്‍ പ്രതി സംഗീതിൻ്റെ ഞെട്ടിക്കുന്ന മൊഴി. ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് തട്ടിയതില്‍ ആറ് കോടി...