...
Home News Kerala മദ്യനികുതി ഇളവ്; സോഷ്യൽ മീഡിയയിൽ വിഎം സുധീരനെതിരെ സൈബർ ആക്രമണം, യുഡിഎഫ് യോഗം വിളിക്കാതെ മുഖ്യമന്ത്രി

മദ്യനികുതി ഇളവ്; സോഷ്യൽ മീഡിയയിൽ വിഎം സുധീരനെതിരെ സൈബർ ആക്രമണം, യുഡിഎഫ് യോഗം വിളിക്കാതെ മുഖ്യമന്ത്രി

ഫിനാൻസ് ബില്ലിന് മുമ്പ് യോഗം ചേരാൻ സാധ്യത ഇല്ലെന്നാണ് വിവരം. ഇത് സതീശൻ്റെ ഒളിച്ചുകളി ആണെന്നാണ് നേതാക്കൾ ഉയർത്തുന്ന വിമർശനം

3

മദ്യനികുതി ഇളവിൽ വിമർശനം ഉന്നയിച്ചതിന് പിന്നാലെ വിഎം സുധീരന് എതിരെ സൈബർ ആക്രമണം ശക്തം. സോഷ്യൽ മീഡിയയിൽ ആണ് സംഘടിത ആക്രമണം നടക്കുന്നത്. ഇതേത്തുടർന്ന് വിഎം സുധീരൻ പ്രതിഷേധത്തിലാണ്. സുധീരൻ്റെ ഫേസ്ബുക്ക് പേജിലാണ് മോശം കമന്റുകൾ ഉയർന്നുവന്നത്. ഇത് മനപ്പൂർവമുള്ള അവഹേളനമെന്ന് സുധീരൻ ക്യാമ്പ് പറഞ്ഞു.

അതേസമയം, മദ്യനികുതി ഇളവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിഡി സതീശൻ യുഡിഎഫ് യോഗം വിളിച്ചില്ല. വിഡി സതീശനാണ് യുഡിഎഫ് ചെയർമാൻ. ഇതിനുപിന്നാലെ യുഡിഎഫിൽ അതൃപ്‌തി ശക്തമാവുകയാണ്.

ഫിനാൻസ് ബില്ലിന് മുമ്പ് യോഗം ചേരാൻ സാധ്യത ഇല്ലെന്നാണ് വിവരം. ഇത് സതീശൻ്റെ ഒളിച്ചുകളി ആണെന്നാണ് നേതാക്കൾ ഉയർത്തുന്ന വിമർശനം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.