9 September 2026
Home News Kerala ‘കോടികളുടെ നഷ്‌ടം’; കൺസ്യൂമർ ഫെഡിൽ വൻ ക്രമക്കേട്

‘കോടികളുടെ നഷ്‌ടം’; കൺസ്യൂമർ ഫെഡിൽ വൻ ക്രമക്കേട്

മുൻ എംഡി, പ്രസിഡന്റ് ഭരണസമിതി, ജീവനക്കാർ എന്നിവർക്ക് ക്രമക്കേടിൽ പങ്കാളിത്തം ഉണ്ടെന്നും റിപ്പോർട്ടിൽ

295

കൺസ്യൂമർഫെഡിൽ കോടികളുടെ നഷ്‌ടം തെളിയിക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്തു വന്നു. സാധനങ്ങൾ വാങ്ങുന്നതിലും മദ്യം വാങ്ങുന്നതിലും 2005- 2015 കാലയളവിൽ നടന്നത് കോടികളുടെ ക്രമക്കേടാണ്. മുൻ എംഡി, പ്രസിഡന്റ് ഭരണസമിതി, ജീവനക്കാർ എന്നിവർക്ക് ക്രമക്കേടിൽ പങ്കാളിത്തം ഉണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

3020 കോടി രൂപയുടെ നിത്യോപയോഗ സാധനങ്ങൾ വാങ്ങിയതിൽ 388.68 കോടി രൂപയാണ് നഷ്‌ടം ഉണ്ടായത്. 4729 കോടി രൂപയുടെ ക്രമവിരുദ്ധ വിദേശ മദ്യം വാങ്ങലിൽ 2004- 2005 കാലത്ത് മാത്രം പത്തുകോടി രൂപയുടെ നഷ്‌ടമുണ്ടായി.

വാഹനങ്ങൾ, നിർമ്മാണ അറ്റകുറ്റപ്പണികൾ ഫ്ലോട്ടിംഗ് ത്രിവേണി പർച്ചേസ് എന്നിവയിലും ക്രമക്കേടെന്ന് കണ്ടെത്തൽ. കമ്പ്യൂട്ടറൈസേഷൻ, സർക്കാർ പരസ്യ ഫണ്ട് ദുരുപയോഗം ചെയ്‌തത് തുടങ്ങിയ ഇനങ്ങളിൽ 7500 കോടി രൂപയിൽ അധികം രൂപയുടെ ഇടപാടിൽ വൻ പ്രവർത്തന നഷ്‌ടമുണ്ടായി. 24 ചാനൽ ഈ സാമ്പത്തിക ക്രമക്കേട് പുറത്തു വിട്ടിരുന്നു.