മധു കൊലക്കേസ്; ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് സഹോദരി

സാക്ഷികൾ കൂറുമാറാൻ കാരണം പൊലീസിൻ്റെ മോശം ഇടപെടലെന്നും അഭിഭാഷകൻ വ്യക്തമാക്കി

അട്ടപ്പാടിയിലെ മധുവിൻ്റെ കൊലപാതകത്തിലെ പ്രതികൾക്ക് ജീവപര്യന്തം വിധിച്ച് ഹൈക്കോടതി. രണ്ടാം പ്രതി മുതലുള്ള 12 പ്രതികൾക്കാണ് ജീവപര്യന്തം വിധിച്ചത്. രണ്ടര ലക്ഷം രൂപ വച്ച് 12 പ്രതികളും പിഴയടക്കണമെന്നും കോടതി വിധിച്ചു. ഒന്നാം പ്രതി മേച്ചേരി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. പ്രതികളുടെ ശിക്ഷ ഉയർത്തിയതിൽ സന്തോഷമെന്ന് മധുവിൻ്റെ സഹോദരി സരസു പ്രതികരിച്ചു. ആർക്കും ഇത്തരം അവസ്ഥ ഉണ്ടാകരുത്.

ഒന്നാം പ്രതിയെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകും. സുപ്രീം കോടതിയെ സമീപിക്കുമെന്നും സഹോദരി വ്യക്തമാക്കി. പ്രതികൾക്ക് വധശിക്ഷവേണമെന്ന് ആവശ്യപ്പെട്ട് മേൽ കോടതിയിലേക്ക് പോകുമെന്ന് മധുവിൻ്റെ കുടുംബത്തിൻ്റെ അഭിഭാഷകൻ സികെ രാധാകൃഷ്‌ണൻ പറഞ്ഞു. പ്രതികൾക്ക് മൂന്ന് ജീവപര്യന്തം. എല്ലാംകൂടി ഒരു ശിക്ഷയായി അനുഭവിച്ചാൽ മതി. ഒന്നാം പ്രതിക്ക് എതിരായായ തെളിവുകൾ കോടതി പരിഗണിച്ചില്ല

ഇതിനെതിരെ മേൽകോടതിയെ സമീപിക്കും. കഴിഞ്ഞ സർക്കാർ കേസ് നടത്തുന്നതിൽ പൂർണ പരാജയം. സാക്ഷികൾ കൂറുമാറാൻ കാരണം പൊലീസിൻ്റെ മോശം ഇടപെടലെന്നും അഭിഭാഷകൻ വ്യക്തമാക്കി. 16ാം പ്രതിയായ മുനീര്‍ ഒഴികെയുള്ള പ്രതികൾക്കാണ് നേരത്തെ ഏഴ് വർഷമുണ്ടായിരുന്ന ശിക്ഷ ജീവപര്യന്തമായി ഉയർത്തിയത്. 16ാം പ്രതി മുനീറിൻ്റെ ശിക്ഷ ഒരു വർഷമായാണ് ഹൈക്കോടതി ഉയർത്തിയത്.

രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്‌ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. ഹുസൈനെതിരെ തെളിവുകളില്ലെന്ന് നേരത്തെ വിചാരണ കോടതി കണ്ടെത്തിയിരുന്നു.

ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയും ശിക്ഷ റദ്ദാക്കുകയും തെളിവുകളില്ല എന്ന് കണ്ടെത്തി വെറുതെ വിടുകയും ചെയ്‌തത്. 16 പ്രതികളുണ്ടായിരുന്ന കേസിൽ രണ്ട് പ്രതികളെ നേരത്തെ വെറുതെ വിട്ട വിചാരണ കോടതിയുടെ നടപടിയും ഹൈക്കോടതി ശരിവച്ചിരുന്നു. ബാക്കിയുള്ള 13 പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ഇപ്പോൾ വിധിച്ചത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘എൻടിഎ ഒരു പാഠവും പഠിച്ചില്ല, ഏറെ ദുഃഖകരം’; രൂക്ഷവിമർശനവുമായി സുപ്രീം കോടതി

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ (NTA) സുപ്രീം കോടതി രൂക്ഷമായ വിമർശനം ഉയർത്തിയിരിക്കുകയാണ്. പരീക്ഷാ നടത്തിപ്പിലെ സുതാര്യതയെയും വിശ്വാസ്യതയെയും ബാധിക്കുന്ന ഇത്തരം വീഴ്‌ചകളിൽ കോടതി കടുത്ത അതൃപ്‌തി രേഖപ്പെടുത്തി. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമായതിനാൽ, എൻടിഎയുടെ ഭാഗത്തുനിന്നുണ്ടായ നടപടികളെ കോടതി ഗൗരവമായാണ് കാണുന്നത്. ഹര്‍ജിയിൽ കേന്ദ്ര...

Keep exploring...

’സതീശന്‍ മുനമ്പം നിവാസികളെ വഞ്ചിച്ചു, 10-ാം നാള്‍ മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞുവീണ് തകർന്നു’: കെ.സുരേന്ദ്രന്‍

സത്യപ്രതിജ്ഞ ചെയ്‌ത്‌ 10 ദിവസം ആകുമ്പോൾ മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞു വീണു തകർന്നിരിക്കുന്നുവെന്ന് ബിജെപി നേതാവ് കെ....

‘എൻടിഎ ഒരു പാഠവും പഠിച്ചില്ല, ഏറെ ദുഃഖകരം’; രൂക്ഷവിമർശനവുമായി സുപ്രീം കോടതി

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ (NTA) സുപ്രീം കോടതി രൂക്ഷമായ വിമർശനം...

More News

വിജയ് സർക്കാരിന്റെ സിനിമാ മേഖലയ്ക്ക് അനുകൂല തീരുമാനം; ആദ്യ ആഴ്ചയിൽ ദിവസേന 5 ഷോകൾക്ക് അനുമതി

തമിഴ്‌നാട്ടിൽ സിനിമാ വ്യവസായത്തിന് ആശ്വാസമായി പുതിയ സർക്കാർ തീരുമാനം. സംസ്ഥാനത്ത് റിലീസ് ചെയ്യുന്ന പുതിയ തമിഴ് സിനിമകൾക്ക് ആദ്യ...

’സതീശന്‍ മുനമ്പം നിവാസികളെ വഞ്ചിച്ചു, 10-ാം നാള്‍ മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞുവീണ് തകർന്നു’: കെ.സുരേന്ദ്രന്‍

സത്യപ്രതിജ്ഞ ചെയ്‌ത്‌ 10 ദിവസം ആകുമ്പോൾ മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞു വീണു തകർന്നിരിക്കുന്നുവെന്ന് ബിജെപി നേതാവ് കെ....

‘എൻടിഎ ഒരു പാഠവും പഠിച്ചില്ല, ഏറെ ദുഃഖകരം’; രൂക്ഷവിമർശനവുമായി സുപ്രീം കോടതി

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ (NTA) സുപ്രീം കോടതി രൂക്ഷമായ വിമർശനം...

ഇറാൻ- യുഎസ് കരാർ കുടുങ്ങി; ഖത്തറിൽ 12 ബില്യൺ ഡോളർ നിക്ഷേപിക്കണമെന്ന് ടെഹ്‌റാൻ

ഇറാനും അമേരിക്കയും തമ്മിൽ നടന്നു കൊണ്ടിരിക്കുന്ന നയതന്ത്ര ചർച്ചകൾ ആഗോള ശ്രദ്ധ ആകർഷിച്ച ഒരു സ്‌തംഭനാവസ്ഥയിൽ എത്തിയിരിക്കുന്നു. ഈ...

‘ട്രംപ് ഇന്ത്യയുടെയും മോദിയുടെയും വലിയ ആരാധകനാണ്’; ഇന്ത്യാ വിരുദ്ധതയെ റൂബിയോ തള്ളിക്കളഞ്ഞു

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വലിയ ആരാധകനാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ...

യുവാക്കളുടെ നിരാശയുടെ ഫലമാണ് കോക്ക്രോച്ച് പാർട്ടി: ബിജെപി സഖ്യകക്ഷി

ഇന്ത്യയിലെ യുവാക്കളുടെ നിരാശയുടെ ഫലമാണ് കോക്രോച്ച് ജനതാ പാർട്ടിയെന്നും യുവാക്കളുടെ ആശങ്കകളുടെ കണ്ണിലൂടെയാണ് ഇതിനെ കാണേണ്ടതെന്നും എൻഡിഎ സഖ്യകക്ഷിയായ...

ഫ്രാൻസിൽ നിന്ന് 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ പദ്ധതിയിടുന്നു

ഇന്ത്യൻ വ്യോമസേനയുടെ ആക്രമണ ശേഷി പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുന്നതിനായി, ഫ്രാൻസിൽ നിന്ന് 114 റാഫേൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങുന്നതിനായി...

ഖേൽക്കറുടെ നിയമനം; ‘രാഹുലിൻ്റെ ശത്രു സതീശൻ്റെ മിത്രമായത് എങ്ങനെ? എഐസിസിയും മുഖ്യമന്ത്രിയും മറുപടി പറയണം’: എഎ റഹീം

മുഖ്യമന്ത്രി വിഡി സതീശൻ്റെ സെക്രട്ടറിയായി മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറെ നിയമിച്ചതിൽ പ്രതികരിച്ച് എഎ റഹീം എംപി....