...
Home News International വടക്കൻ ലാൻകാഷെയറിലെ തീരത്ത് 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; പ്രദേശവാസികൾ ഞെട്ടി

വടക്കൻ ലാൻകാഷെയറിലെ തീരത്ത് 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; പ്രദേശവാസികൾ ഞെട്ടി

BGS കണക്കുകൾ പ്രകാരം, യു.കെയിൽ ഓരോ വർഷവും ഏകദേശം 200–300 ഭൂചലനങ്ങൾ രേഖപ്പെടുത്തുന്നുണ്ട് . ഇതിൽ 20–30 എണ്ണം ആളുകൾക്ക് നേരിട്ട് അനുഭവപ്പെടുന്നവയാണ്.

209

വടക്കൻ ലാൻകാഷെയറിലെ തീരത്ത് 3.3 തീവ്രതയുള്ള ഭൂചലനം രേഖപെട്ടു. പ്രാദേശിക സമയം രാത്രി 11:23-നാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ആളുകൾ വീടുകളിൽ നിന്ന് ഞെട്ടി എഴുന്നേൽക്കുകയും, നിരവധി വീടുകൾക്ക് ചെറിയ കുലുങ്ങലുകളും സംഭവിക്കുകയും ചെയ്തതായി സാമൂഹിക മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ ലഭിച്ചു.

ബ്രിട്ടീഷ് ജിയോളജിക്കൽ സൊസൈറ്റി (BGS) നൽകിയ പ്രാഥമിക വിവരങ്ങൾ പ്രകാരം, ലാൻകാഷെയറിലെ സിൽവർഡേലിന് സമീപം കടലിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഏകദേശം 3 കിലോമീറ്റർ (1.86 മൈൽ) ആഴത്തിലാണ് പ്രകമ്പനം രേഖപ്പെട്ടത്. പ്രഭവകേന്ദ്രത്തിൽ നിന്ന് 20 കിലോമീറ്റർ ചുറ്റളവിലുള്ള സൗത്ത് ലേക്സ്, ലാൻകാഷെയർ പ്രദേശങ്ങളിൽ ശക്തമായി അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. കൂടാതെ, അയൽ കൗണ്ടിയായ കുംബ്രിയയിലെ കെൻഡൽ, അൾവെർസ്റ്റൺ തുടങ്ങിയ സ്ഥലങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

ഭൂചലനം അനുഭവിച്ച ആളുകൾ സോഷ്യൽ മീഡിയയിൽ തങ്ങളുടെ അനുഭവം പങ്കുവെച്ചു. ഒരാൾ, “ഇത് ഒരു സ്ഫോടനം പോലെയുമോ ഭൂമിക്കടിയിൽ നിന്ന് ഒരു തരത്തിലുള്ള വൈബ്രേഷൻ പോലെയുമായിരുന്നു” എന്ന് കുറിച്ചു. മറ്റൊരാൾ, “വീടിന്റെ മേൽക്കൂരയും ഇഷ്ടികകളും വീഴുന്ന ശബ്ദം പോലെ തോന്നി; വീടു മുഴുവനും കുലുങ്ങാൻ ശക്തിയുണ്ടായിരുന്നു” എന്നും എഴുതി . കാൺഫോർത്തിൽ അവധിക്കാല വാടകവീട്ടിൽ താമസിച്ചിരുന്ന ഒരു നിവാസി, “സ്ഥലം മുഴുവൻ രണ്ടു തവണ കുലുങ്ങി” എന്നും ഫ്ലീറ്റ്‌വുഡും പോൾട്ടൺ-ലെ-ഫൈൽഡ് പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി ചിലർ അറിയിച്ചു.

BGS കണക്കുകൾ പ്രകാരം, യു.കെയിൽ ഓരോ വർഷവും ഏകദേശം 200–300 ഭൂചലനങ്ങൾ രേഖപ്പെടുത്തുന്നുണ്ട് . ഇതിൽ 20–30 എണ്ണം ആളുകൾക്ക് നേരിട്ട് അനുഭവപ്പെടുന്നവയാണ്. മിക്ക ഭൂചലനങ്ങളും ചെറുതും നാശനഷ്ടമില്ലാത്തതുമായവയാണ്. ഏറ്റവും ഒടുവിൽ ഇതിലും ശക്തമായ ഭൂചലനം (3.7 തീവ്രത) 2025 ഒക്ടോബർ 20-ന് പെർത്ത് ആൻഡ് കിൻറോസിലെ ലോച്ച് ലയോണിൽ രേഖപ്പെടുത്തിയിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.