...
Home News National മുസ്ലീങ്ങൾക്ക് അനുവദിച്ചിരുന്ന അഞ്ച് ശതമാനം സംവരണം മഹാരാഷ്ട്ര സർക്കാർ റദ്ദാക്കി

മുസ്ലീങ്ങൾക്ക് അനുവദിച്ചിരുന്ന അഞ്ച് ശതമാനം സംവരണം മഹാരാഷ്ട്ര സർക്കാർ റദ്ദാക്കി

മുസ്ലീങ്ങൾക്ക് ജാതി, നോൺ- ക്രീമിലെയർ സർട്ടിഫിക്കറ്റുകൾ നൽകുന്നത് നിർത്തുകയും ചെയ്‌തതായി പുതിയ ഉത്തരവിൽ

255

മഹാരാഷ്ട്ര സർക്കാർ ജോലിയിലും വിദ്യാഭ്യാസത്തിലും മുസ്ലീം സമുദായത്തിലെ അംഗങ്ങൾക്ക് അഞ്ച് ശതമാനം സംവരണം റദ്ദാക്കി. അഞ്ച് ശതമാനം സംവരണം സംബന്ധിച്ച മുൻ ഓർഡിനൻസ് കാലഹരണപ്പെടുകയും ആ തീരുമാനത്തിന് ഇടക്കാല കോടതി സ്റ്റേ ഉണ്ടായിരിക്കുകയും ചെയ്‌തതിനാൽ ചൊവ്വാഴ്‌ച ഇത് സംബന്ധിച്ച് ഒരു സർക്കാർ പ്രമേയം (ജിആർ) പുറപ്പെടുവിച്ചു.

മുൻ കോൺഗ്രസ്- എൻസിപി സർക്കാർ മറാത്തകൾക്ക് 16 ശതമാനവും മുസ്ലീങ്ങൾക്ക് അഞ്ച് ശതമാനവും സംവരണം നൽകുന്നതിനായി ഒരു ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. പുതിയ ജിആർ അനുസരിച്ച്, പ്രത്യേക പിന്നോക്ക വിഭാഗത്തിൽ (എ) ഉൾപ്പെടുത്തിയിട്ടുള്ള സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന മുസ്ലീം വിഭാഗത്തിന് സർക്കാർ, അർദ്ധ സർക്കാർ ജോലികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലെ അഞ്ച് ശതമാനം സംവരണം സംബന്ധിച്ച എല്ലാ മുൻ തീരുമാനങ്ങളും ഓർഡിനൻസും റദ്ദാക്കി.

2014 മുതൽ മുൻ തീരുമാനങ്ങളും സർക്കുലറുകളും സർക്കാർ റദ്ദാക്കുകയും പ്രത്യേക പിന്നോക്ക വിഭാഗത്തിലെ മുസ്ലീങ്ങൾക്ക് ജാതി, നോൺ- ക്രീമിലെയർ സർട്ടിഫിക്കറ്റുകൾ നൽകുന്നത് നിർത്തുകയും ചെയ്‌തതായി പുതിയ ഉത്തരവിൽ പറയുന്നു. -പിടിഐ

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.