Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര | Nalamidam
1 November 2026
Home News National ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

ഇത് പൗര കോപമല്ലെന്നും ഉപദ്രവമാണെന്നും മഹുവ പറഞ്ഞു

177

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും എംപി പരാതി നല്‍കി. ഒരു കൂട്ടം ആളുകള്‍ വിമാനത്തില്‍ തൃണമൂല്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അധിക്ഷേപിച്ചെന്നാണ് പരാതി.

തൃണമൂല്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിമാനത്തില്‍ ഉയര്‍ത്തിയെന്നും രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അധിക്ഷേപിച്ചു എന്നും മഹുവ പറയുന്നു. ബിജെപിയുടെ സംസ്‌കാരമാണെന്ന് മഹുവ മൊയ്ത്ര ആരോപിച്ചു. തൻ്റെ സമ്മതമില്ലാതെ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നും തൃണമൂല്‍ എംപി ആരോപിച്ചു.

പ്രതിരോധകാര്യ പാര്‍ലമെൻ്റെറി സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയപ്പോഴാണ് സംഭവമെന്ന് മഹുവ പറഞ്ഞു. ‘ചോര്‍ ചോര്‍, ടിഎംസി ചോര്‍’, ‘ജയ് ശ്രീറാം’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഇവര്‍ വിളിച്ചതായി മഹുവ എക്‌സില്‍ കുറിച്ചു. ഇത് പൗര കോപമല്ലെന്നും ഉപദ്രവമാണെന്നും അവര്‍ പറഞ്ഞു. വിമാനത്തില്‍ എൻ്റെ സുരക്ഷയെ ലംഘിക്കുന്ന തരത്തിലുള്ള സംഭവമാണ് അരങ്ങേറിയതെന്നും എംപി പറഞ്ഞു.