...
Home News National കേരളത്തില്‍ നിന്ന് പോയ രാജധാനി എക്‌സ്പ്രസില്‍ വന്‍ തീപിടിത്തം

കേരളത്തില്‍ നിന്ന് പോയ രാജധാനി എക്‌സ്പ്രസില്‍ വന്‍ തീപിടിത്തം

അപകട സമയം നിരവധി മലയാളി യാത്രികരും ട്രെയിനില്‍ ഉണ്ടായിരുന്നു

175

തിരുവനന്തപുരം- ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസില്‍ വന്‍ തീപിടിത്തം. ഞായറാഴ്‌ച പുലര്‍ച്ചെ അഞ്ചോടെ രാജസ്ഥാനിലെ കോട്ടക്ക്‌ സമീപത്ത് ആണ് അപകടം. ആളപായമ ഇല്ലെന്നാണ് പ്രാഥമിക വിവരം.

ബി1 എസി കോച്ച്, എന്‍ജിന്‍ എന്നിവക്കാണ് തീപിടിച്ചത്. ബി1 കോച്ച് പൂര്‍ണമായി കത്തിയമര്‍ന്നു. യാത്രക്കാരുടെ ലഗേജുകളും കത്തിനശിച്ചു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ യാത്രക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. എന്‍ജിനില്‍നിന്ന് ബോഗികള്‍ വേര്‍പെടുത്തി.

വെള്ളിയാഴ്‌ചയാണ് തിരുവനന്തപുരത്ത് നിന്ന് ട്രെയിന്‍ പുറപ്പെട്ടത്. ഞായറാ‍ഴ്‌ച ഉച്ചക്ക്‌ ദില്ലിയില്‍ എത്തേണ്ട ട്രെയിനാണിത്. തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ട്രെയിന്‍ സർവീസ് നിര്‍ത്തി. മലയാളികള്‍ ഏറെ ആശ്രയിക്കുന്ന ട്രെയിനാണ് രാജധാനി എക്‌സ്പ്രസ്. അപകട സമയം നിരവധി മലയാളി യാത്രികരും ട്രെയിനില്‍ ഉണ്ടായിരുന്നു. നിലവില്‍ പ്രദേശത്ത് കുടുങ്ങി കിടക്കുകയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍.

ഫയര്‍ ഫോ‍ഴ്‌സ് എത്തി തീ പൂര്‍ണമായി അണച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ഇന്ത്യൻ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.