...
Home News National ചെലവ് താങ്ങാനാവുന്നില്ല; ‘മലയാളം ന്യൂസ്’ ദിനപത്രം അച്ചടി നിര്‍ത്തി

ചെലവ് താങ്ങാനാവുന്നില്ല; ‘മലയാളം ന്യൂസ്’ ദിനപത്രം അച്ചടി നിര്‍ത്തി

നിലവിലെ സാഹചര്യത്തിലെ വിതരണ, പ്രസിദ്ധീകരണ രംഗത്തെ ഭീമമായ ചിലവും പത്രങ്ങളില്‍ നിന്നും വായനക്കാര്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറിയതും പ്രസിദ്ധീകരണ രംഗത്ത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

281

സാമ്പത്തികമായി തകർന്നതോടെ സൗദിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘മലയാളം ന്യൂസ്’ ദിനപത്രം അച്ചടി അവസാനിപ്പിക്കുന്നു . കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് പത്രം ഔദ്യോഗിക പ്രസ്താവന പുറത്തിയതിൽ പൂര്‍ണമായും അടച്ചുപൂട്ടുന്നില്ലെന്നും ഡിജിറ്റര്‍ ഫോര്‍മാറ്റില്‍ തുടരുമെന്നും അറിയിച്ചിട്ടുണ്ട് .

1999 ഏപ്രില്‍ പതിനാറിനായിരുന്നു ആദ്യമായി പത്രം അച്ചടി തുടങ്ങിയത് . കഴിഞ്ഞ കാല്‍ നൂറ്റാണ്ടോളം കൂടെ നിന്ന വായനക്കാര്‍ക്ക് എഡിറ്റര്‍ ഇന്‍ ചീഫ് താരീഖ് മിശ്ഖസ് നന്ദി അറിയിച്ചതായി പത്രത്തിന്റെ അവസാന പതിപ്പില്‍ വ്യക്തമാക്കി. ഇതോടൊപ്പം വിവിധ ഡിജിറ്റല്‍ ഫോര്‍മാറ്റുകളില്‍ പത്രം പ്രവര്‍ത്തനം തുടരുമെന്നും പത്രത്തിലൂടെ മലയാളം ന്യൂസ് പറയുന്നു.

നിലവിലെ സാഹചര്യത്തിലെ വിതരണ, പ്രസിദ്ധീകരണ രംഗത്തെ ഭീമമായ ചിലവും പത്രങ്ങളില്‍ നിന്നും വായനക്കാര്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറിയതും പ്രസിദ്ധീകരണ രംഗത്ത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇതോടുകൂടി ഇപ്പോഴുള്ള പത്രങ്ങള്‍ പലതും ഓണ്‍ലൈനിലേക്ക് മാറുകയാണ്. എസ് ആര്‍ എം ജി ഗ്രൂപ്പിന് കീഴിലായിരുന്നു സൗദിയിൽ നിന്നും മലയാളം ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.