‘ലോകകപ്പ് കളിക്കാന്‍ മലയാളിയും’; ഖത്തറിലും ന്യൂസീലന്‍ഡിലും രണ്ട് ഇന്ത്യക്കാര്‍

തഹ്‌സീന്‍ മുഹമ്മദ് ഖത്തറിന് വേണ്ടിയും സര്‍പ്രീത് സിങ് ന്യൂസീലന്‍ഡിന് വേണ്ടിയും കളിക്കും

ഫുട്‌ബോള്‍ ലാകകപ്പിന് ഇന്ത്യ കളിക്കുന്നില്ലെങ്കിലും രണ്ട് ഇന്ത്യന്‍ വംശജര്‍ ഭാരതത്തിൻ്റെ ഫുട്‌ബോള്‍ പെരുമകാക്കും. തഹ്‌സീന്‍ മുഹമ്മദ് ഖത്തറിന് വേണ്ടിയും സര്‍പ്രീത് സിങ് ന്യൂസീലന്‍ഡിന് വേണ്ടിയും കളിക്കും. അങ്ങനെ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ലോകകപ്പില്‍ ഇന്ത്യയില്ലെങ്കിലും പ്രതിനിധികളുണ്ട്.

ഖത്തറിന് വേണ്ടി കളിക്കുന്ന തഹ്‌സീന്‍ മുഹമ്മദ് കണ്ണൂര്‍ സ്വദേശിയാണ്. തലശ്ശേരി സ്വദേശി ജംഷീദിൻ്റെയും ഷൈമയുടെയും മകനാണ് 19-കാരനായ തഹ്‌സീന്‍ മുഹമ്മദ്, ഖത്തര്‍ ലീഗില്‍ അല്‍ ദുഹൈല്‍ താരമാണ്. തഹ്‌സീന്‍ മുഹമ്മദ് ജനിച്ചതും വളര്‍ന്നതുമെല്ലാം ഖത്തറിലാണ്. ചെറുപ്രായത്തില്‍ തന്നെ ഖത്തര്‍ യൂത്ത് ടീമുകളില്‍ തഹ്സിന്‍ കളിച്ചിരുന്നു. ഖത്തര്‍ ദേശീയ ടീമിനായി അണ്ടര്‍ 16, അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളിലും തഹ്‌സിന്‍ മുഹമ്മദ് കളിച്ചിട്ടുണ്ട്.

2018 മുതല്‍ ന്യൂസീലന്‍ഡ് ടീമില്‍ അംഗമാണ് സര്‍പ്രീത് സിങ്. ഇന്ത്യക്കാരാണ് സര്‍പ്രീതിൻ്റെ മാതാപിതാക്കള്‍. ന്യൂസീലന്‍ഡിൻ്റെ അണ്ടര്‍ 17, 20 ടീമുകള്‍ക്കുവേണ്ടി സര്‍പ്രീത് സിങ് കളിച്ചിട്ടുണ്ട്. അറ്റാക്കിങ് മിഡ് ഫീല്‍ഡറായ താരം, ബയേണ്‍ മ്യൂണിക്കിന് വേണ്ടിയും കളിച്ചിട്ടുണ്ട്. ബുണ്ടസ് ലിഗ, ജര്‍മന്‍ കപ്പ് വിജയങ്ങളില്‍ ടീമിനൊപ്പം താരത്തിന് പങ്കാളിത്തവുമുണ്ട്. ന്യൂസീലന്‍ഡ് ടീമിനൊപ്പം ഒഎഫ്‌സി അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പും അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പും നേടിയിട്ടുണ്ട്.

ഖത്തര്‍ ടീമില്‍ ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിയാല്‍ മേസണ്‍ പുറത്തായി. ഇംഗ്ലണ്ടില്‍ ജനിച്ച നിയാല്‍ മേസണിൻ്റെ അമ്മ ഇന്ത്യക്കാരിയാണ്. പിതാവ് അമേരിക്കക്കാരനും. ഏഴാം വയസ്സില്‍ത്തന്നെ റയല്‍ മഡ്രിഡ് അക്കാദമയിലൂടെ കളിയാരംഭിച്ച താരമാണ് നിയാല്‍ മേസണ്‍. സ്‌പെയിന്‍, ഇംഗ്ലണ്ട്, ഖത്തര്‍ എന്നിവിടങ്ങിലാണ് ഫുട്‌ബോള്‍ കരിയര്‍ വളര്‍ന്നത്. ഒടുവില്‍ 2021-ലാണ് ഖത്തറിലേക്ക് സ്ഥിര താമസമാക്കിയത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മുഖ്യമന്ത്രി ‘ഉമ്മാക്കി’ കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി

വിലക്കയറ്റവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷ, പ്രതിപക്ഷ വാക്‌പ്പോര്. പ്രതിപക്ഷത്ത് നിന്ന് മുന്‍ ധനമന്ത്രി കൂടിയായ കെഎന്‍ ബാലഗോപാല്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിലക്കയറ്റം സഭ...

Keep exploring...

ലക്‌ഷ്യം പിണറായിയല്ല; കർത്തയുടെ ഡയറിയിലെ ആ പേരുകൾ; കുഴൽനാടൻ പണി തുടങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്കൊക്കെ?

| വേദനായകി കേരള രാഷ്ട്രീയത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ തിരക്കഥയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലേക്ക് ഇഡി ഇരച്ചുകയറിയപ്പോൾ പലരും കരുതിയത് ലക്ഷ്യം പിണറായി മാത്രമാണെന്നാണ്. എന്നാൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ പോന്ന...

പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ചതിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജ് (26), സുഹൃത്ത്...

Related Articles

മുഖ്യമന്ത്രി ‘ഉമ്മാക്കി’ കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി

വിലക്കയറ്റവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷ, പ്രതിപക്ഷ വാക്‌പ്പോര്. പ്രതിപക്ഷത്ത് നിന്ന് മുന്‍ ധനമന്ത്രി കൂടിയായ കെഎന്‍ ബാലഗോപാല്‍ അടിയന്തര...

കുടിയേറ്റക്കാരെ ലക്ഷ്യമിടുന്ന ട്രംപിൻ്റെ ഏലിയൻ വെബ്സൈറ്റ്; രഹസ്യങ്ങൾ ഇവയാണ്

അമേരിക്കൻ ​ഗവൺമെന്റ് ഏലിയൻസ് വെബ്സൈറ്റ് എന്ന പേരിൽ ഒരു വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നു. ബഹിരാകാശത്ത് നിന്നുള്ള അന്യഗ്രഹ ജീവികളെ കുറിച്ചുള്ളതാണെന്ന്...

ദേശീയ പാതകളിലെ വിഐപി സംസ്‌കാരം അവസാനിപ്പിക്കാൻ, നിയമങ്ങളിൽ മാറ്റം

ഇന്ത്യയിലെ ദേശീയ പാതകളിൽ സഞ്ചരിക്കുന്ന യാത്രക്കാർക്ക് വലിയ വാർത്തകളുണ്ട്. ഹൈവേകളിലെ ദീർഘകാലമായി നിലനിൽക്കുന്ന വിഐപി സംസ്‌കാരം അവസാനിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ...

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഭ്രാന്തനെന്ന് വിളിച്ച് ഡൊണാൾഡ് ട്രംപ് രൂക്ഷമായി വിമർശിച്ചു

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ അടുത്തിടെ നടത്തിയ ടെലിഫോൺ സംഭാഷണം അന്താരാഷ്ട്ര...

കടൽ ചോക്ക്പോയിന്റുകൾ പുതിയ യുദ്ധക്കളമായി മാറിയത് എന്തുകൊണ്ടാണ്?

രണ്ടാം ലോകമഹായുദ്ധം മുതൽ അമേരിക്കയുടെ വിദേശനയ തന്ത്രത്തിൻ്റെ അടിസ്ഥാനം സുപ്രധാന കടൽ പാതകളുടെയും ഇടുങ്ങിയ ചോക്ക് പോയിന്റുകളുടെയും നിയന്ത്രണം...

ബന്ധുനിയമനം, മന്ത്രി സണ്ണി ജോസഫിൻ്റെ പേഴ്‌സണൽ സ്റ്റാഫിൽ

വൈദ്യുതി മന്ത്രി സണ്ണി ജോസഫിൻ്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധുനിയമനം. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവ് ബെന്നി തോമസിനെയാണ്...

ഇന്ത്യയിൽ കാലവർഷം വൈകുന്നു; മാറ്റം വരാനുള്ള കാരണം ഐഎംഡി വിശദീകരിക്കുന്നു

രാജ്യത്ത് മൺസൂൺ എത്തുമെന്ന് നിലവിൽ അനിശ്ചിതത്വത്തിലാണ്. അത് പലതവണ വൈകിയിട്ടുമുണ്ട്. മെയ് 26ന് കേരള തീരത്ത് മൺസൂൺ എത്തുമെന്ന്...

30 വർഷത്തിനിടയിൽ ആദ്യം; ഒരു ചോരത്തുള്ളി പോലും വീഴാതെ ജമ്മു കശ്മീരിൽ ശാന്തമായൊരു മെയ് മാസം

ജമ്മു കശ്മീരിന്റെ സുരക്ഷാ ചരിത്രത്തിൽ സുവർണ്ണ അക്ഷരങ്ങളാൽ രേഖപ്പെടുത്തേണ്ട ഒരു ചരിത്ര നാഴികക്കല്ല് പിറന്നിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ...