...
Home News National ഐഎസ്ആർഒ തലപ്പത്ത് വീണ്ടും മലയാളി; വി നാരായണൻ പുതിയ ചെയർമാൻ

ഐഎസ്ആർഒ തലപ്പത്ത് വീണ്ടും മലയാളി; വി നാരായണൻ പുതിയ ചെയർമാൻ

റോക്കറ്റ് & സ്‌പേസ് ക്രാഫ്റ്റ് പ്രൊപ്പൽഷൻ വിദഗ്ധനായ ഡോ. വി നാരായണൻ 1984ലാണ് ഐഎസ്ആർഒയിലെത്തുന്നത്

246

ഐ.എസ്.ആർ.ഒ ചെയർമാനായി വീണ്ടും ഒരു മലയാളി. വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെൻ്റർ ഡയറക്ടർ വി നാരായണനെ ഐ.എസ്.ആർ.ഒ ചെയ്യാനായിനിയമിച്ചു. ബഹിരാകാശ ശാസ്ത്ര വകുപ്പ് സെക്രട്ടറിയുടെയും സ്‌പേസ് കമ്മീഷൻ്റെ ചുമതലയും നാരായണനായിരിക്കും. സ്പേസ് കമ്മിഷൻ എസ് സോമനാഥ് ഈ മാസം 14ന് വിരമിക്കും. നാരായണൻ നാഗർകോവിൽ സ്വദേശിയാണ്. പഠിച്ചതും ജീവിക്കുന്നതും എല്ലാം തിരുവനന്തപുരത്താണ്.

വിക്ഷേപണ വാഹനങ്ങൾക്ക് ആയുള്ള ലിക്വിഡ്, സെമി ക്രയോജനിക്, ക്രയോജനിക് പ്രൊപ്പൽഷൻ സ്റ്റേജുകളുടെ വികസനത്തിൽ ഏർപ്പെട്ടിരിക്കുന്ന എൽപിഎസ്സിയുടെ ടെക്‌നോ മാനേജീരിയൽ ഡയറക്ടർ അദ്ദേഹം. റോക്കറ്റ് & സ്‌പേസ് ക്രാഫ്റ്റ് പ്രൊപ്പൽഷൻ വിദഗ്ധനായ ഡോ. വി നാരായണൻ 1984ലാണ് ഐഎസ്ആർഒയിലെത്തുന്നത്.

1989-എൽഐഐടിഐടി ഖരക്പൂരിൽ ഒന്നാം ക്ലാസോടെ ക്രയോജനിക് എഞ്ചിനീയറിംഗിൽ എംടെക് പൂർണമാക്കി ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെൻ്ററിൽ (എൽപിഎസ്സി) ക്രയോജനിക് പ്രൊപ്പൽഷൻ ഏരിയയിൽ ചേർന്നു.

ISRO-യുടെ ജിയോസിൻക്രണസ് വിക്ഷേപണ വാഹനങ്ങളായ GSLV Mk-II & GSLV Mk-III എന്നിവയ്ക്ക് 2-ടൺ, 4-ടൺ ക്ലാസ് കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങൾ ജിയോ ട്രാൻസ്ഫർ ഭ്രമണപഥത്തിൽ സ്ഥാപിക്കാൻ ശേഷിയുള്ള ക്രയോജനിക് പ്രൊപ്പൽഷൻ സ്റ്റേജുകൾ ഉണ്ട്. ഡോ. വി നാരായണൻ, നിലവിൽ എൽപിഎസ്‌സി-ഐപിആർസി കോ-ഓർഡിനേഷൻ കമ്മിറ്റിയും പ്രോഗ്രാം മാനേജ്‌മെൻ്റ് കൺസൾട്ടേഷനുമാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.