‘വിമാന ദുരന്തത്തിൽ മരിച്ചവരിൽ മലയാളിയും’; അവധിക്ക് നാട്ടിലെത്തി മടങ്ങുക ആയിരുന്നു

ഗൾഫ് നാടുകളിൽ ജോലി ചെയ്‌തിരുന്ന രഞ്ജിത പിന്നീട് നഴ്‌സായി ലണ്ടനിൽ ജോലിക്ക് കയറുകയായിരുന്നു

അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്‌തിരുന്ന മലയാളിയായ രഞ്ജിത ഗോപകുമാരൻ നായർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. ബ്രിട്ടനിൽ നഴ്‌സായി ജോലി ചെയ്യുകയാണ് രഞ്ജിത. പത്തനംതിട്ട പുല്ലാട്ട് സ്വദേശിയാണ്.

മൂന്ന് ദിവസത്തെ അവധിക്ക് നാട്ടിൽ വന്നതിന് ശേഷം ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു രഞ്ജിത. ബുധനാഴ്‌ചയാണ് പത്തനംതിട്ടയിൽ നിന്നും ഇവർ ലണ്ടനിലേക്ക് മടങ്ങിയത്. പുല്ലാട്ടെ കുടുംബവീട്ടിൽ രഞ്ജിതയുടെ രണ്ട് മക്കളും അമ്മയും ആണുള്ളത്. നേരത്തെ ഗൾഫ് നാടുകളിൽ ജോലി ചെയ്‌തിരുന്ന രഞ്ജിത പിന്നീട് നഴ്‌സായി ലണ്ടനിൽ ജോലിക്ക് കയറുകയായിരുന്നു.

സർക്കാർ സർവീസിൽ ജോലി ലഭിച്ചതിനെ തുടർന്ന് മൂന്ന് ദിവസത്തെ അവധിക്കാണ് രഞ്ജിത നാട്ടിൽ എത്തിയതെന്നാണ് സമീപവാസികൾ പറയുന്നത്. നാട്ടിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം ലണ്ടനിൽ നിന്നും മടങ്ങി വരാനുള്ള ഉദ്ദേശത്തോടെയാണ് രഞ്ജിത കഴിഞ്ഞ ദിവസം ലണ്ടനിലേക്ക് യാത്ര തിരിച്ചത് എന്നാണ് നാട്ടുകാർ നൽകുന്ന രംഗം.

കഴിഞ്ഞ ദിവസം ചെന്നൈയിലേക്ക് പോയെന്നും വ്യാഴാഴ്‌ച ചെന്നൈയിൽ എത്തിയതിന് ശേഷം രഞ്ജിത വിളിച്ചിരുന്നു എന്നുമാണ് സമീപത്തെ പൊതുപ്രവർത്തകർ പറയുന്നത്.

ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു. മേഘാനിനഗറിന് സമീപം പറന്നുയർന്ന് അൽപ്പസമയത്തിന് ഉള്ളിലാണ് വിമാനം തകർന്നു വീണത്. വിമാന താവളത്തിന് സമീപം ജനവാസ മേഖലയിലായിരുന്നു സംഭവം. ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

ടേക്ക് ഓഫ് ചെയ്‌ത്‌ നിമിഷങ്ങൾക്ക് അകമായിരുന്നു അപകടം. വിമാനത്തിൻ്റെ ഇന്ധന ടാങ്ക് പൂർണമായും നിറച്ചിരുന്നു. സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. യാത്രക്കാരുടെ വിവരങ്ങൾ തേടിയതായാണ് വിവരം. അഹമ്മദാബാദ് വിമാന താവളം അടച്ചു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ് ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്തിക്കടക്കുന്ന ആദ്യദമ്പതികളായി ചരിത്രം കുറിച്ചത്. പ്രസിദ്ധമായ രാമസേതു പാതയിലൂടെ ആണ് ഇവർ നീന്തൽ പൂർത്തിയാക്കിയത്. മെയ് 7ന് പുലർച്ചെ ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്നാണ് ഇവർ നീന്തൽ ആരംഭിച്ചത്. 10 മണിക്കൂർ 45...

Keep exploring...

ചില രാജ്യങ്ങളിൽ പാമ്പുകൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ലോകത്ത് പാമ്പുകൾ സ്വാഭാവികമായി കാണപ്പെടാത്ത രാജ്യങ്ങൾ എന്ന ആശയം പലർക്കും ആദ്യം ഓർമ്മിപ്പിക്കുന്നത് ന്യൂസിലാൻഡിനെയാണ്. എന്നാൽ ഈ പട്ടികയിൽ...

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ്...

More News

എട്ട് വർഷത്തിന് ശേഷം ആകാശവാണിയിൽ അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം; മോഹൻലാലും ഭാഗമാകും

ആകാശവാണി ശ്രോതാക്കൾക്ക് ഗൃഹാതുര അനുഭവമായി അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം. എട്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് റേഡിയോ നാടകങ്ങളുടെ...

ചില രാജ്യങ്ങളിൽ പാമ്പുകൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ലോകത്ത് പാമ്പുകൾ സ്വാഭാവികമായി കാണപ്പെടാത്ത രാജ്യങ്ങൾ എന്ന ആശയം പലർക്കും ആദ്യം ഓർമ്മിപ്പിക്കുന്നത് ന്യൂസിലാൻഡിനെയാണ്. എന്നാൽ ഈ പട്ടികയിൽ...

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ്...

ക്രീസിൽ ഉർവിൽ കൊടുങ്കാറ്റ്; റെക്കോർഡുകൾ തകർത്തെറിഞ്ഞ് ചെന്നൈയുടെ പുത്തൻ താരം

ഐ.പി.എൽ 2026-ൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ചെന്നൈ സൂപ്പർ കിങ്സിന്റെ ഗുജറാത്തി താരം ഉർവിൽ പട്ടേൽ ചരിത്ര നേട്ടം...

വിജയ്–എം.കെ. സ്റ്റാലിൻ കൂടിക്കാഴ്ച: തമിഴ്‌നാട് രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങളുടെ തുടക്കമോ?

| വേദനായകി തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ കൗതുകവും ചർച്ചയും സൃഷ്ടിച്ച സംഭവങ്ങളിലൊന്നായി മാറുകയാണ് എം.കെ. സ്റ്റാലിനും പുതിയ മുഖ്യമന്ത്രി വിജയ്‌യും...

എം‌ജി‌എൻ‌ആർ‌ഇ‌ജി‌എക്ക് പകരമായി വി‌ബി-ജി റാം ജി ആക്റ്റ്; ഗ്രാമീണ തൊഴിലാളികൾക്ക് എന്ത് മാറ്റങ്ങൾ?

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (എംജിഎൻആർഇജിഎ) പകരമായി, റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) നുള്ള പുതിയ...

മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ സിദ്ധരാമയ്യ; വിലപ്പെട്ട സ്ഥാനങ്ങൾ വാഗ്‌ദാനം

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് വേണ്ടി ഉറച്ചുനില്‍ക്കുന്ന മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ ഇറങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അനുനയ...

ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ പിണറായി വിജയൻ ഇനിമുതൽ താമസം

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. തിരുവനന്തപുരത്ത് വാടക വീടെടുത്തു. ബേക്കറി ജംഗ്ഷനിലാണ് വീടെടുത്തത്. ഡൽഹിയിൽ നിന്ന്...