മംദാനിയുടെ വിജയം വലതുപക്ഷ പ്രസ്ഥാനങ്ങൾക്കുള്ള മറുപടി

ന്യൂയോർക്ക് കുടിയേറ്റക്കാരുടെ നഗരമായി തുടരും: സൊഹ്‌റാൻ മംദാനി

ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ സൊഹ്‌റാൻ മംദാനിയുടെ വിജയം സൂചിപ്പിക്കുന്നത്, ഉന്നയിച്ച വിഷയങ്ങളിലൂടെ അദ്ദേഹം ജനങ്ങളിൽ ഒരു “സ്നേഹം സൃഷ്‌ടിച്ചു” എന്നാണ്. കൂടാതെ ഈ വിജയം ഒരു തരത്തിൽ യുഎസിലെ വലതുപക്ഷ പ്രസ്ഥാനങ്ങൾക്കുള്ള “ഉത്തരം” ആണെന്ന് രണ്ട് മുൻ ഇന്ത്യൻ നയതന്ത്രജ്ഞർ പറയുന്നു.

തൻ്റെ ആവേശകരമായ പ്രചാരണ വേളയിൽ മംദാനി നൽകിയ അഭിലാഷ വഗ്‌ദാനങ്ങൾ അദ്ദേഹം എങ്ങനെ പാലിക്കുമെന്ന് കണ്ടറിയേണ്ടത് ഉണ്ടെന്ന് അവർ പറഞ്ഞു. രാഷ്ട്രീയ പ്രമുഖരായ മുൻ ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ആൻഡ്രൂ കൂമോയെയും റിപ്പബ്ലിക്കൻ നോമിനി കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തി വളരെ ശ്രദ്ധയോടെ വീക്ഷിച്ച മേയർ തിരഞ്ഞെടുപ്പിൽ മംദാനി വിജയിച്ചു.

ഇന്ത്യയുടെ മുൻ അംബാസഡർമാർ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര കാര്യ വിദഗ്‌ദർ ഇതിനെ “ചരിത്രപരമായ വിജയം” എന്ന് വിശേഷിപ്പിച്ചു.

മംദാനിയുടെ വിജയം “ഒരു തരത്തിൽ, യുഎസിൽ വളർന്നുവന്ന വലതുപക്ഷ പ്രസ്ഥാനങ്ങൾക്കും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിച്ചുവരുന്ന നയങ്ങൾക്കും ന്യൂയോർക്ക് നഗരം നൽകുന്ന മറുപടിയാണ്” എന്ന് മുതിർന്ന നയതന്ത്രജ്ഞൻ വേണു രാജാമണി പിടിഐയോട് പറഞ്ഞു.

ട്രംപ് പരസ്യമായി ക്യൂമോയെ പിന്തുണച്ചു, പക്ഷേ ആളുകൾ മംദാനിക്ക് വോട്ട് ചെയ്‌തുവെന്ന് അദ്ദേഹം പറഞ്ഞു.

“സൗജന്യ ഗതാഗതം, ദരിദ്രർക്ക് വീട് എന്നിവയുൾപ്പെടെ മംദാനി മുന്നോട്ടുവെച്ച സോഷ്യലിസ്റ്റ് അജണ്ടയും ഒരുപോലെ പ്രധാനമാണ്,” -മുൻ പ്രതിനിധി പറഞ്ഞു. 2017 മുതൽ 2020 വരെ നെതർലാൻഡ്‌സിലെ ഇന്ത്യയുടെ അംബാസഡറായി രാജാമണി സേവനം അനുഷ്‌ഠിച്ചു.

സ്വതന്ത്രനായി മത്സരിച്ച ക്യൂമോയെ മംദാനി പരാജയപ്പെടുത്തി. ഇത് ഡെമോക്രാറ്റിക് പാർട്ടിയിലെ ഒരു വിഭാഗത്തിൽ ധ്രുവീകരണത്തിൻ്റെ ഒരു തോന്നലിനെ സൂചിപ്പിക്കുന്നു.

“ഒരു ധ്രുവീകരണം നടക്കുന്നുണ്ട്; ട്രംപിൻ്റെ വിജയത്തിന് ശേഷം എന്ത് അജണ്ട പിന്തുടരണം. അല്ലെങ്കിൽ ഏത് ദിശയിലേക്ക് പോകണം എന്നതിനെ കുറിച്ചും ആശയക്കുഴപ്പമുണ്ട്. അതിനാൽ, ദേശീയ രാഷ്ട്രീയത്തെ കുറിച്ചോ ഡെമോക്രാറ്റിക് രാഷ്ട്രീയത്തെ കുറിച്ചോ നമ്മൾ അധികം വായിക്കരുത്,” -രാജാമണി പറഞ്ഞു.

ന്യൂയോർക്കിൽ ഇത് ഒരു സുപ്രധാനവും ചരിത്രപരവുമായ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ദരിദ്രർക്കും പിന്നോക്കക്കാർക്കും അനുകൂലമായ ഒരു ബദൽ ഭരണസംവിധാനം ന്യൂയോർക്ക് പോലുള്ള ഒരു നഗരത്തിലും മുതലാളിത്ത സമ്പദ്‌വ്യവസ്ഥക്ക് പേരുകേട്ട ഒരു രാജ്യത്തും സാധ്യമാകുന്നതിനായി പുതിയ മേയർക്ക് തൻ്റെ പ്രചാരണ വാഗ്‌ദാനങ്ങൾ പാലിക്കാൻ കഴിയുമോ എന്ന് കണ്ടറിയണം.

പ്രശസ്‌ത ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് മീര നായരുടെ മകനായ മംദാനി തൻ്റെ വിജയ പ്രസംഗത്തിൽ പ്രസിഡന്റ് ട്രംപിൻ്റെ വിവിധ നയങ്ങളെ വെല്ലുവിളിച്ചു. “ന്യൂയോർക്ക് കുടിയേറ്റക്കാരുടെ നഗരമായി തുടരും. കുടിയേറ്റക്കാർ നിർമ്മിച്ചതും കുടിയേറ്റക്കാർ ശക്തിപ്പെടുത്തുന്നതും ഇന്ന് രാത്രി മുതൽ ഒരു കുടിയേറ്റക്കാരൻ നയിക്കുന്നതുമായ ഒരു നഗരമായിരിക്കും” -എന്ന് ഉറപ്പിച്ചു പറഞ്ഞു.

വാർത്തകൾക്ക് വാട്‍സ് ആപ്പ് ഗ്രൂപ്പിൽ ചേരാം

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ വിഡി സതീശനും പിന്തുണച്ചു. എംഎല്‍എമാരില്‍ നിന്നും എഐസിസി ചുമതലപ്പെടുത്തിയ നിരീക്ഷകര്‍ അഭിപ്രായം തേടി. 46പേരുടെ പിന്തുണ കെസി വേണുഗോപാലിന് ഉണ്ടെന്നാണ് വിവരം. എട്ട് പേര്‍ രമേശ് ചെന്നിത്തലയുടെ പേര് നിര്‍ദേശിച്ചപ്പോള്‍ ആറ് പേര്‍ മാത്രമാണ്...

Keep exploring...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

More News

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...