ശവമെടുക്കുന്നതിനാൽ നാട്ടുകാരെല്ലാവരും ശവം വാരി എന്നു വിളിച്ചു; ‘മരണക്കൂട്ട്’ പുസ്തക വായന

സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്റെ കൂട്ടുകാരൻ  മുങ്ങി മരിച്ചപ്പോൾ മൃതദേഹം എടുക്കാൻ പുഴയിൽ ഇറങ്ങിയാണ് ആദ്യമായി വിനു തൊഴിലിലേക്ക് എത്തുന്നത്. അന്ന് തുടങ്ങിയതാണ് വിനുവിന് മൃതദേഹങ്ങളോടുള്ള സ്നേഹം.

| നിരുപമ

മൃതശരീരങ്ങൾ തൊടാൻ മനുഷ്യർക്ക് അറപ്പാകുന്നിടത്ത് മൃതശരീരങ്ങളെ ആദരവോടെയും സന്തോഷത്തോടെയും സംസ്കരിക്കാൻ മുന്നിട്ടിറങ്ങി വന്ന ഒരു മനുഷ്യൻറെ ജീവിതകഥ പറയുകയാണ് മരണക്കൂട്ട് എന്ന പുസ്തകത്തിലൂടെ നിയാസ് കരീം എന്ന പത്രപ്രവർത്തകൻ. എല്ലാത്തരം മൃതദേഹങ്ങളെ എടുക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന വിനു എന്ന ആലുവക്കാരൻ്റെ ആത്മകഥയാണ് മരണക്കൂട്ട്.

സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്റെ കൂട്ടുകാരൻ  മുങ്ങി മരിച്ചപ്പോൾ മൃതദേഹം എടുക്കാൻ പുഴയിൽ ഇറങ്ങിയാണ് ആദ്യമായി വിനു തൊഴിലിലേക്ക് എത്തുന്നത്. അന്ന് തുടങ്ങിയതാണ് വിനുവിന് മൃതദേഹങ്ങളോടുള്ള സ്നേഹം.

കാലം കഴിയുന്തോറും  ചെയ്തു വന്ന ജോലി തന്റെ കുടുംബത്തെയും തന്നെയും ബാധിക്കാൻ തുടങ്ങി. നാട്ടുകാരുടെയും ബന്ധുക്കളുടെയും ഒടുക്കം വീട്ടുകാരുടെയും അവഗണനകൾ സഹിക്കാൻ കഴിയാതെ പലവട്ടം പല ജോലികൾ ചെയ്യാൻ തുടങ്ങിയെങ്കിലും ഒരുതരത്തിലും ജീവിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു.

മറ്റു ജോലികളിൽ ഒന്നും വിനു സന്തോഷവും സംതൃപ്തിയും കണ്ടിരുന്നില്ല. ശവമെടുക്കുന്നതിനാൽ നാട്ടുകാരെല്ലാവരും തന്നെ ശവം വാരി എന്നു വിളിച്ചു. എല്ലാവരിൽ നിന്നും അങ്ങേയറ്റം അവഗണനകൾ സഹിക്കുമ്പോഴും കൂടെ നിൽക്കാൻ ഉണ്ടായിരുന്നത് പോലീസുകാരും ആശാന്മാരും ആയിരുന്നു.

” ജീവിച്ചിരിക്കുന്നവർക്ക് ആർക്കും വേണ്ടാത്ത ജീവനാണ് എന്റേത്. പക്ഷേ, മരിച്ചവർക്ക് എന്നെ വേണം. ആ ഒരു ചിന്തയുള്ളതുകൊണ്ടു മാത്രം ഞാൻ ആത്മഹത്യ ചെയ്തില്ല. എങ്കിലും അവഗണനയുടെ തീക്കാറ്റിൽ വെന്തു പൊള്ളിയും വെറുപ്പിന്റെ മഴയിൽ തുള്ളി വിറച്ചും എന്റേതല്ലാത്ത ഏതൊക്കെയോ ഇടങ്ങളിലൂടെ നടക്കുകയാണ് ഞാൻ.  ചവിട്ടാൻ മണ്ണും ചായാനൊരു ചുമലുമില്ലാത്ത ഭൂമിയിലെ ഓരോ മനുഷ്യനും എന്നെപ്പോലെ നിസ്സഹായനാണ്. “

മറ്റെല്ലാവരും പോലീസുകാരുടെ കുറ്റം പറയുമ്പോൾ വിനുവിന് പറയാനുള്ളത് തന്നെ ഏറെ സഹായിച്ച, ഇന്നും സഹായിക്കുന്ന പോലീസിനെ കുറിച്ചാണ്. അതേസമയം മൃതശരീരങ്ങൾ സംസ്കരിക്കുന്നതിന്റെ പേരിൽ അർഹതപ്പെട്ടവർക്ക് കൂലി നൽകാതെ പണം തട്ടിയെടുക്കുന്ന മുനിസിപ്പാലിറ്റിയെ ചൂണ്ടുവിരലിൻ തുമ്പത്ത് നിർത്തുകയാണ് വിനു.

ഓരോ ദിവസവും അവഗണനകളും ഒറ്റപ്പെടലും ഒരുപാട് സഹിച്ചിട്ടും മരണപ്പെട്ടവരെ കൈവിടാതെ ഇന്നും സന്തോഷപൂർവ്വം തന്റെ ജോലികൾ ചെയ്യുകയാണ്. ” എൻറെ ആഗ്രഹം മനുഷ്യനെ യാത്രയാക്കുക എന്നതാണ്. മണ്ണിലേക്ക് വന്നവനെ മണ്ണിലേക്ക് തന്നെ യാത്രയാക്കുക. നമ്മൾ തനിച്ചു വന്നതാ ഈ ഭൂമിയിലേക്ക്. തിരിച്ചും തനിച്ചു തന്നെയാണ് പോണത്. വരുന്നത് വെളിച്ചത്തിലേക്കെങ്കിൽ തിരിച്ചുപോക്ക് ഇരുട്ടത്തേക്കാ. അവിടേക്ക് പോകുന്നവർക്ക് വെളിച്ചം കാണിച്ചുകൊടുക്കുക ; അവരെ നന്നായി യാത്ര അയക്കുക അതാണ് എൻറെ കർത്തവ്യം ” – മരണകൂട്ട്

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ദേശീയ പതാക ഉയർത്താൻ അനുമതി ആവശ്യമില്ല’; പോലീസ് നോട്ടീസിന് എതിരെ നേഹ ബോറ ഹൈക്കോടതിയിൽ

ന്യൂഡൽഹി: ദേശീയ പതാക ഉയർത്താൻ പൗരന്മാർക്ക് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് വാദിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) പ്രസിഡന്റ് നേഹ ബോറ ഡൽഹി ഹൈക്കോടതിയെ...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു

ബീഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്‌തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യൻ ഭരണഘടനയെ...

‘എഐ’ നമ്മളെ അടിമകൾ ആക്കിയേക്കാം; അല്ലെങ്കിൽ ഉന്മൂലനം ചെയ്തേക്കാം

വാരാന്ത്യത്തിലെ ഒരു സായാഹ്നത്തിൽ, സ്‌കൂൾ വിദ്യാർത്ഥികൾ, 'ആർട്ടിഫിഷൽ ഇൻ്റെലിജൻസ്' (എഐ) പ്രേമികൾ, സംരംഭകർ, അഭിനേതാക്കൾ തുടങ്ങി നിരവധി ആളുകൾ...

‘ഓർബിറ്റലി’ന് ബുക്കർ പ്രൈസ്; ബഹിരാകാശ യാത്രികരുടെ അനുഭവ വിസ്‌മയങ്ങളുടെ കഥ

രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികരുടെ കഥ പറയുന്ന സാമന്ത ഹാർവേയുടെ ‘ഓർബിറ്റൽ’ എന്ന സയൻസ് ഫിക്ഷൻ നോവലിന് ബുക്കർ...

മുഹമ്മദ് നബിക്ക് പകരം ലോകത്ത് മറ്റൊരു പ്രവാചകൻ ഇന്നേവരെ ഉണ്ടായിട്ടില്ല; ഇസ്ലാമിൻ്റെ പിൻഗാമി, സുന്നി, ഷിയ ശാഖകളുടെ വാദവും വസ്‌തുതകളും

ചരിത്രത്തിൻ്റെ ആദ്യ നൂറ്റാണ്ടിലെ ആദ്യകാല മുസ്ലീം സമൂഹത്തിൽ ഇസ്ലാമിക പ്രവാചകനായ മുഹമ്മദിൻ്റെ മരണത്തെ തുടർന്നുള്ള പിന്തുടർച്ച പ്രശ്‌നം ഉണ്ടായെങ്കിലും...

ആരും അറിയാതെപോയ ബ്രാം സ്റ്റോക്കറിന്റെപ്രേതകഥ; 134 വർഷങ്ങൾക്ക് ശേഷം പ്രസിദ്ധീകരിക്കുന്നു

പ്രേതകഥകളും ത്രില്ലറുകളും എക്കാലത്തും വായനക്കാരെയും പ്രേക്ഷകരെയും ആകർഷിച്ചിട്ടുള്ളതാണ്. ബ്രാം സ്റ്റോക്കറിന്റെ ‘ഡ്രാക്കുള’ പോലെ പ്രചാരം നേടിയ സൃഷ്ടികൾക്ക് പിന്നാലെ,...

“ഞാനും -ഞാനും” ; ഡോക്ടർ ജയകൃഷ്ണൻ്റെ പുസ്തകത്തിന് വായനാനുഭവം

| ഡോ. നീരജ നിതിൻ ഡോക്ടർ ജയകൃഷ്ണൻ്റെ "ഞാനും -ഞാനും" എന്ന പുസ്തകം ഈ അടുത്താണ് വായിച്ചു തീർത്തത്. തൻ്റെ...

മാർക്കറ്റിംഗിൽ തരംഗമായി റാം c/o ആനന്ദി

തിരഞ്ഞെടുപ്പ് കൂടെ വന്നതോടെ സ്ഥാനാർഥികൾ അവരുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ പോലും റാം c/o ആനന്ദിയിലേക്ക് ചേക്കേറിക്കഴിഞ്ഞു.

കാഴ്ചയുടെ പുതിയൊരു മാനവുമായി ലോകരാജ്യങ്ങളിൽ പ്രദർശനം ഒരുക്കി മലയാളിയായ മിഥുൻ ഗോപി

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും പൈന്റിങ്ങിൽ ബിരുദം നേടിയ മിഥുൻ ഹൈദ്രബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും ചിത്രകലയിൽ ബിരുദാനന്തര ബിരുദവും നേടി. പിന്നീട് തന്റെ യാത്ര ലണ്ടനിലെ വെർമിൻസ്റ്റർ യൂണിവേഴ്സിറ്റിയിലേക്ക് ആയിരുന്നു.