...
Home Entertainments മുണ്ടക്കൽ ശേഖരനായ നടൻ നെപ്പോളിയൻ്റെ മകൻ ധനുഷിന് ജപ്പാനിൽ വിവാഹം; ക്ഷണക്കത്ത് തയ്യാറായി

മുണ്ടക്കൽ ശേഖരനായ നടൻ നെപ്പോളിയൻ്റെ മകൻ ധനുഷിന് ജപ്പാനിൽ വിവാഹം; ക്ഷണക്കത്ത് തയ്യാറായി

നവംബർ മാസം ഏഴിന് ടോക്കിയോയിൽ വച്ചാണ് വിവാഹം നടക്കുക.

284

മലയാളത്തിൻ്റെ മുണ്ടക്കൽ ശേഖരൻ അഥവാ നടൻ നെപ്പോളിയൻ്റെ മകൻ ധനുഷിൻ്റെ വിവാഹം ജപ്പാനിൽ നടക്കും. വിവാഹക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ എത്തിച്ചേർന്നു. നവംബർ മാസത്തിലാകും വിവാഹം നടക്കുക. 26 വയസുകാരനാണ് ധനുഷ്. അക്ഷയയാണ് ധനുഷിന് വധുവാകുക. നെപ്പോളിയൻ്റെ മകൻ്റെ വിവാഹനിശ്ചയ വിശേഷം വൈറലായിരുന്നു.

വിവാഹനിശ്ചയ ചടങ്ങിലും വധു അക്ഷയയുടെ മുഖം വെളിപ്പെടുത്തിയിരുന്നില്ല. ഈ മാസത്തിൻ്റെ തുടക്കത്തിലായിരുന്നു നിശ്ചയം. ഇതിനുശേഷം നെപ്പോളിയൻ്റെ സുഹൃത്ത് സാം ആന്റോയാണ് ക്ഷണക്കത്ത് പോസ്റ്റ് ചെയ്‌തത്. നവംബർ മാസം ഏഴിന് ടോക്കിയോയിൽ വച്ചാണ് വിവാഹം നടക്കുക.

നിരവധിപ്പേരാണ് ധനുഷിനും നെപ്പോളിയൻ്റെ കുടുംബത്തിനും ആശംസ അറിയിച്ചത്. തിരുനൽവേലിയിൽ വച്ച് നടന്ന വിവാഹ നിശ്ചയത്തിൽ ധനുഷും ഭാര്യയും മാത്രമേ പങ്കെടുത്തുള്ളൂ എന്നാണ് വിവരം. ഒപ്പം ധനുഷിൻ്റെ അനുജൻ കുനാലും ചിത്രങ്ങളിൽ ഉണ്ടായിരുന്നു.

വരനെയും കുടുംബത്തേയും ചിത്രങ്ങളിൽ കാണാൻ കഴിയും. നെപോളിയൻ്റെയും ഭാര്യ ജയസുധയുടെയും മൂത്ത മകനാണ് ധനുഷ്. ധനുഷിൻ്റെ ആരോഗ്യനില കണക്കിലെടുത്ത് നെപ്പോളിയനും കുടുംബവും അമേരിക്കയിലേക്ക് താമസം മാറിയിരുന്നു.

നാലാം വയസിൽ മസ്ക്കുലാർ ഡിസ്ട്രോഫി ബാധിച്ച കുട്ടിയായിരുന്നു ധനുഷ്. ആരംഭത്തിൽ തിരുനൽവേലിയിലെ പാരമ്പര്യ ചികിത്സയാണ് ധനുഷിന് നൽകിപ്പോന്നത്. കൂടുതൽ ചികിത്സ നൽകാനെന്നോണം കുടുംബം അമേരിക്കയിലേക്ക് താമസം മാറുകയായിരുന്നു.

2017ൽ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ സിനിമയിൽ നിന്നും മാറിനിന്നതിൻ്റെ കാരണം നെപ്പോളിയൻ വെളിപ്പെടുത്തിയിരുന്നു. “രാഷ്ട്രീയ പ്രവർത്തകനായിരുന്ന നാളുകളിൽ, സിനിമകളുടെ എണ്ണം കുറയ്‌ക്കേണ്ടി വന്നു. അതിൻ്റെ പ്രധാന കാരണം എൻ്റെ മകൻ്റെ ചികിത്സയുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്ക് പോകേണ്ടി വന്നതായിരുന്നു.” മകൻ അനിമേഷൻ വിദ്യാർത്ഥിയാണ് എന്ന കാര്യവും നെപ്പോളിയൻ ഈ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.