11 September 2026
Home News ചൊവ്വയുടെ കറക്കത്തിന് വേഗതയേറുന്നു; ദിവസങ്ങളുടെ ദൈര്‍ഘ്യം കുറയുന്നതായി ശാസ്ത്രജ്ഞര്‍

ചൊവ്വയുടെ കറക്കത്തിന് വേഗതയേറുന്നു; ദിവസങ്ങളുടെ ദൈര്‍ഘ്യം കുറയുന്നതായി ശാസ്ത്രജ്ഞര്‍

റേഡിയോ തരംഗങ്ങളെ ബഹിരാകാശത്തേക്ക് അയച്ച് ചൊവ്വയുടെ ഉപരിതലത്തില്‍ തിരിച്ചെത്താന്‍ അവയെടുക്കുന്ന സമയം വിലയിരുത്തിയാണ് ഇന്‍സൈറ്റ് ചൊവ്വയുടെ ഭ്രമണത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ശേഖരിച്ചത്.

309

ഓരോ വർഷം കഴിയുന്തോറും ചൊവ്വയുടെ ഭ്രമണത്തിന്റെ വേഗത കൂടുന്നതായി കണ്ടെത്തൽ. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ഇൻസൈറ്റ് ദൗത്യത്തിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചുള്ള ഒരു പഠനം ചൊവ്വയുടെ കറക്കത്തിന് വേഗതയേറിയതായി കണ്ടെത്തി.

ഇത്തവണത്തെ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൊവ്വയുടെ ഭ്രമണ വേഗത പ്രതിവർഷം 4 മില്ലിയാർക് സെക്കൻഡ് എന്ന തോതിൽ വർദ്ധിക്കുന്നതായി പറയുന്നു. പ്രസ്തുത പഠനമനുസരിച്ച്, ചൊവ്വയിലെ ഒരു ദിവസത്തിന്റെ ദൈര്‍ഘ്യത്തില്‍ ഓരോ വര്‍ഷവും നേരിയ കുറവുണ്ടാകുന്നതായും പറയുന്നു.

റേഡിയോ തരംഗങ്ങളെ ബഹിരാകാശത്തേക്ക് അയച്ച് ചൊവ്വയുടെ ഉപരിതലത്തില്‍ തിരിച്ചെത്താന്‍ അവയെടുക്കുന്ന സമയം വിലയിരുത്തിയാണ് ഇന്‍സൈറ്റ് ചൊവ്വയുടെ ഭ്രമണത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ശേഖരിച്ചത്. അതേസമയം, ചൊവ്വയുടെ ദ്രുതഗതിയിലുള്ള ഭ്രമണത്തിന്റെ കാരണം ശാസ്ത്രജ്ഞർക്ക് ഇപ്പോഴും പൂർണ്ണമായി അറിയില്ല.എന്നാൽ ശാസ്ത്രജ്ഞർ ഇത് സംബന്ധിച്ച് ചില ആശയങ്ങൾ മുന്നോട്ട് വയ്ക്കുന്നുണ്ട്.

അതിൽ പ്രധാനം, ചൊവ്വയുടെ ധ്രുവങ്ങളിൽ മഞ്ഞ് അടിഞ്ഞുകൂടുന്നത് ഗ്രഹത്തിന്റെ പിണ്ഡത്തിന്റെ വിതരണത്തിൽ മാറ്റം വരുത്തിയിരിക്കാം എന്നതാണ്. അതുമല്ലെങ്കിൽ ഐസിനടിയില്‍ പുതഞ്ഞിരുന്ന പിണ്ഡം മുകളിലേക്ക് ഉയരുന്ന പോസ്റ്റ്-ഗ്ലേഷിയല്‍ റീബൗണ്ട് എന്ന പ്രതിഭാസം കൊണ്ടായിരിക്കാമെന്നും പറയുന്നു.