പാക് അധിനിവേശ കാശ്‌മീരില്‍ വന്‍ സംഘര്‍ഷം; മുപ്പതിലധികം പേര്‍ കൊല്ലപ്പെട്ടു

പാക് ഭരണകൂടം ജെഎഎസിയെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിത സംഘടനയായി പ്രഖ്യാപിക്കുകയും പിന്നാലെ മേഖലയിൽ പ്രതിഷേധം ഉടലെടുക്കുകയും ആയിരുന്നു

പാക് അധിനിവേശ കാശ്‌മീരില്‍ വന്‍ സംഘര്‍ഷം. പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മുപ്പതിലധികം പേര്‍ കൊല്ലപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരം. ജനകീയ കൂട്ടായ്‌മയായ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി (ജെഎഎസി) പ്രവര്‍ത്തകരും പാകിസ്‌താന്‍ സുരക്ഷാ സേനയുമാണ് ഏറ്റുമുട്ടിയത്. 200-ലധികം പേര്‍ക്ക് പരിക്കേറ്റുവെന്നും റിപ്പോര്‍ട്ടുണ്ട്.

ജൂലൈ 27ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ തർക്കങ്ങൾ നിലനിന്നിരുന്നു. 45 സീറ്റുകളിൽ 12 എണ്ണം അഭയാർഥികൾക്കായി മാറ്റിവെച്ചതിന് പിന്നാലെയാണ് ജെഎഎസി പ്രതിഷേധ സമരം തുടങ്ങിയത്. ഇത്തരത്തിൽ സീറ്റുകൾ മാറ്റിവെച്ചാൽ അത് പ്രാദേശിക പ്രാതിനിധ്യം കുറക്കുമെന്ന് അവർ അധിക‍ൃതരെ അറിയിച്ചു.

പിന്നാലെ പാക് ഭരണകൂടം ജെഎഎസിയെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിത സംഘടനയായി പ്രഖ്യാപിക്കുകയും പിന്നാലെ മേഖലയിൽ പ്രതിഷേധം ഉടലെടുക്കുകയും ആയിരുന്നു. വെള്ളിയാഴ്‌ച രാത്രിയുണ്ടായ സംഘർഷത്തിനിടെ ഒരു വ്യാപാരി വെടിയേറ്റ് മരിച്ചു. ഇതോടെ പ്രതിഷേധം കൂടുതൽ ശക്തമാവുക ആയിരുന്നു.

ഓട്ടോമാറ്റിക് റൈഫിളുകളും പെട്രോൾ ബോംബുകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് പ്രതിഷേധക്കാർ ആക്രമിച്ചെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ തങ്ങൾക്ക് നേരെയാണ് വൻതോതിൽ ആക്രമണം ഉണ്ടായതെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മുഖ്യമന്ത്രിയുടെ ഓഫീസിൽ മാധ്യമ നിയന്ത്രണം, മറ്റു മന്ത്രിമാരുടെ ഓഫീസിലും വ്യാപിപ്പിച്ചു

കേരള സെക്രട്ടറിയേറ്റിൽ മാധ്യമ നിയന്ത്രണം തുടരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോർത്ത് ബ്ലോക്കിൽ നേരത്തെ നിയന്ത്രണം ഉണ്ടായിരുന്നു. മറ്റു മന്ത്രിമാരുടെ ഓഫീസിലേക്കും ഇത് വ്യാപിപ്പിച്ചു. വകുപ്പുകളിൽ നിന്നും...

Keep exploring...

‘ധവളപത്രം പുറത്തിറക്കി’; കേരളത്തിൻ്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി, ട്രഷറിയില്‍ ബാക്കിയുള്ളത് കടമെടുത്ത പണം

കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിൻ്റെ വിവരങ്ങള്‍ പുറത്ത്. 5.07ലക്ഷം കോടി രൂപയാണ് കേരളത്തിൻ്റെ ആകെ കടബാധ്യതയെന്ന് ധവളപത്രത്തില്‍ പറയുന്നു. സംസ്ഥാനത്തിൻ്റെ വരുമാനത്തിൻ്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവക്കായാണ് ചെലവഴിക്കുന്നതെന്നും ധവളപത്രത്തില്‍...

മുഖ്യമന്ത്രി ‘ഉമ്മാക്കി’ കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി

വിലക്കയറ്റവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷ, പ്രതിപക്ഷ വാക്‌പ്പോര്. പ്രതിപക്ഷത്ത് നിന്ന് മുന്‍ ധനമന്ത്രി കൂടിയായ കെഎന്‍ ബാലഗോപാല്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം എന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ...

Related Articles

മുഖ്യമന്ത്രിയുടെ ഓഫീസിൽ മാധ്യമ നിയന്ത്രണം, മറ്റു മന്ത്രിമാരുടെ ഓഫീസിലും വ്യാപിപ്പിച്ചു

കേരള സെക്രട്ടറിയേറ്റിൽ മാധ്യമ നിയന്ത്രണം തുടരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോർത്ത് ബ്ലോക്കിൽ നേരത്തെ നിയന്ത്രണം ഉണ്ടായിരുന്നു. മറ്റു മന്ത്രിമാരുടെ...

ടിസിഎസിൽ മൂന്ന് വർഷത്തിനുള്ളിൽ ‘മനുഷ്യ ജീവനക്കാരുടെ അത്രയും എഐ ഏജന്റുമാർ’ ഉണ്ടാകും

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ടാറ്റ കൺസൾട്ടൻസി സർവീസസിന് (ടിസിഎസ്) മനുഷ്യ ജീവനക്കാരുടെ അത്രയും തന്നെ എഐ ഏജന്റുമാരും തൊഴിലാളികളും...

ലോകകപ്പ് 2026; ഈ ആറ് കറുത്ത കുതിരകളെ സൂക്ഷിക്കണം

2026 ഫിഫ ലോകകപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, പരമ്പരാഗത ഹെവിവെയ്റ്റ് ടീമുകളായ അർജന്റീന, ബ്രസീൽ, ഫ്രാൻസ്, സ്പെയിൻ, ജർമ്മനി,...

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നുവീണു

നിർണായകമായ ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് സൈനിക അപ്പാച്ചെ ആക്രമണ ഹെലികോപ്റ്റർ തകർന്നുവീണു. ഇത് മേഖലയിൽ ഇതിനകം തന്നെ...

‘ഭരണ രംഗത്ത് ഡെഡ്ലി സംഘ് കോമ്പോ’; ബി. അശോകിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആക്കിയതിൽ വിമർശനവുമായി എസ്എഫ്ഐ

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ യുഡിഎഫ് സർക്കാർ ആർഎസ്എസിന് എഴുതി കൊടുത്തിരിക്കുക ആണെന്ന രൂക്ഷ വിമർശനവുമായി എസ്എഫ്ഐ സംസ്ഥാന...

സിഎംആര്‍എല്‍ കേസ്; ചോദ്യം ചെയ്യാൻ വീണക്ക് ഇഡിയുടെ സമന്‍സ്

സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാട് കേസില്‍ വീണ ടിക്ക് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വെള്ളിയാഴ്‌ച കൊച്ചി ഓഫിസില്‍ ചോദ്യം...

ഇറാനെതിരെ യുദ്ധം തുടർന്നാൽ ഇസ്രയേൽ ഒറ്റപ്പെടുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ്

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെതിരെ യുദ്ധം തുടര്‍ന്നാല്‍ ഇസ്രയേല്‍ ഒറ്റപ്പെടുമെന്ന്...

50 വർഷം പഴക്കമുള്ള ബ്ലാക്ക് ഹോളിന്റെ രഹസ്യം ചുരുളഴിയുന്നു

നമ്മുടെ ആകാശഗംഗയായ ക്ഷീരപഥത്തിന്റെ മധ്യഭാഗത്തുള്ള Sagittarius A എന്ന അതിഭീമമായ തമോദ്വാരത്തിൽ (Black Hole) നിന്ന് പുറപ്പെടുന്ന താപ...