...
Home News International വൻ സ്ഫോടനം; കാബൂളിൽ നിരവധിപേർ കൊല്ലപ്പെട്ടതായി താലിബാൻ ഭരണകൂടം

വൻ സ്ഫോടനം; കാബൂളിൽ നിരവധിപേർ കൊല്ലപ്പെട്ടതായി താലിബാൻ ഭരണകൂടം

വിദേശികളടക്കം താമസിക്കുന്ന സുരക്ഷിതമെന്ന് കരുതുന്ന മേഖലയിലാണ് സ്ഫോടനം

285

അഫ്‌ഗാനിസ്ഥാനിലെ കാബൂളിൽ വൻസ്ഫോടനം. നിരവധിപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൈനീസ് റസ്റ്ററന്റിന് മുന്നിൽ കാർ പൊട്ടിത്തെറിച്ചാണ് സ്ഫോടനം എന്നാണ് റിപ്പോർട്ട്.

ഷെഹർ ഇ നാവിലെ തെരുവിലാണ് സ്ഫോടനമുണ്ടായത്. വിദേശികളടക്കം താമസിക്കുന്ന കാബൂളിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ലക്ഷ്യമിട്ടത് ചൈനീസ് പൗരൻമാരെയെന്നും മരണസംഖ്യ വർധിക്കുമെന്നുമാണ് റിപ്പോർട്ട്.

സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അന്വേഷണം പുരോഗമിക്കുക ആണെന്നാണ്, കാബൂൾ ഭരണകൂടത്തിൻ്റെ പ്രതികരണം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.