...
Home News Kerala വൻ ‘എംഡിഎംഎ വേട്ട’; അര കിലോയോളം മയക്ക് മരുന്നുമായി ഒരാൾ പിടിയിൽ

വൻ ‘എംഡിഎംഎ വേട്ട’; അര കിലോയോളം മയക്ക് മരുന്നുമായി ഒരാൾ പിടിയിൽ

വിൽപനക്കായി തിരുവനന്തപുരത്ത് എത്തിച്ചതാണെന്നാണ് പൊലീസിൻ്റെ നിഗമനം

100

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട. അര കിലോയോളം എംഡിഎംഎയുമായി ഒരാൾ പിടിയിലായി. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് വിനീത് എന്നയാളെ പിടികൂടിയത്. ബെംഗളൂരുവിൽ നിന്നും ട്രെയിൻ മാർഗം ലഹരി എത്തിക്കുക ആയിരുന്നു. ഡാൻസഫിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

440 ഗ്രാം എംഡിഎംഎ ആണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. പിന്നിൽ വലിയ ലഹരി സംഘമെന്ന്‌ പൊലീസ് പറഞ്ഞു. വിൽപനക്കായി തിരുവനന്തപുരത്ത് എത്തിച്ചതാണെന്നാണ് പൊലീസിൻ്റെ നിഗമനം. ട്രെയിനിൽ ഇയാൾക്കൊപ്പം ഉണ്ടായിരുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസും ഡാൻസാഫും അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.