...
Home News National മണപ്പുറം ഗോൾഡ് ലോൺ ഓഫീസിൽ നടന്നത് വൻ കവർച്ച; കൊള്ളയടിക്കപ്പെട്ടത് 30 കിലോ സ്വർണവും നാല്...

മണപ്പുറം ഗോൾഡ് ലോൺ ഓഫീസിൽ നടന്നത് വൻ കവർച്ച; കൊള്ളയടിക്കപ്പെട്ടത് 30 കിലോ സ്വർണവും നാല് ലക്ഷം രൂപയും

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ബ്രാഞ്ച് തുറന്ന് ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് സംഭവം. ആയുധങ്ങളും തോക്കുകളുമായി ഒരു സംഘം കവർച്ചക്കാർ ഓഫീസിലേക്ക് അതിക്രമിച്ചു കയറുകയും ജീവനക്കാരെയും ബ്രാഞ്ച് മേധാവിയെയും ബന്ധിയാക്കി തോക്കിൻമുനയിൽ നിർതുകയുമായിരുന്നു .

250

ഒഡിഷയിലെ സംബൽപൂർ നഗരത്തിൽ പ്രവർത്തിക്കുന്ന മണപ്പുറം ഗോൾഡ് ലോൺ ഓഫീസിൽ നടന്നത് വൻ കവർച്ച. വെള്ളിയാഴ്ച പട്ടാപ്പകലായിരുന്നു ആയുധധാരികളായ കവർച്ചക്കാർ സ്വർണവും പണവുമായി കടന്നുകളഞ്ഞത്.

ഏകദേശം 30 കിലോ സ്വർണവും നാല് ലക്ഷം രൂപയും കൊള്ളയടിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ബ്രാഞ്ച് തുറന്ന് ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് സംഭവം. ആയുധങ്ങളും തോക്കുകളുമായി ഒരു സംഘം കവർച്ചക്കാർ ഓഫീസിലേക്ക് അതിക്രമിച്ചു കയറുകയും ജീവനക്കാരെയും ബ്രാഞ്ച് മേധാവിയെയും ബന്ധിയാക്കി തോക്കിൻമുനയിൽ നിർതുകയുമായിരുന്നു .

അതിനുശേഷം സ്വർണം സൂക്ഷിച്ച നിലവറയുടെ താക്കോലും പാസ്‌വേഡും സ്വന്തമാക്കി, സ്വർണവും പണവും കൊള്ളയടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സംഭവം നടന്നയുടൻ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.