...
Home News Kerala മെട്രോ നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാൻ മാസ്റ്റര്‍ പ്ലാന്‍

മെട്രോ നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാൻ മാസ്റ്റര്‍ പ്ലാന്‍

സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമായ അന്തരീക്ഷത്തിലേക്ക് നയിക്കുന്ന വലിയൊരു മുന്നേറ്റത്തിനാണ് വഴി ഒരുക്കുന്നത്

297

ആഗോള നിലവാരത്തിലുള്ള മെട്രോ നഗരമാക്കി തിരുവനന്തപുരം നഗരത്തെ അടുത്ത വര്‍ഷങ്ങളില്‍ മാറ്റാന്‍ ലക്ഷ്യമിട്ടുള്ള കെഎംബിആര്‍, കെപിബിആര്‍ നടപടികളെ സ്വാഗതം ചെയ്‌ത്‌ TCCIയും CREDAIയും. 54 വര്‍ഷത്തെ ഇടവേളക്ക് ശേഷം പുറത്തിറങ്ങിയ പുതിയ മാസ്റ്റര്‍ പ്ലാന്‍, സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമായ അന്തരീക്ഷത്തിലേക്ക് നയിക്കുന്ന വലിയൊരു മുന്നേറ്റത്തിനാണ് വഴി ഒരുക്കുന്നത്.

1971-ലെ പഴയ പ്ലാന്‍ തയ്യാറാക്കിയ കാലത്ത് ഐടി മേഖലയുടെ വളര്‍ച്ചയെന്ന ആശയം പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്നത്തെ മാസ്റ്റര്‍ പ്ലാന്‍, ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍, ഹോസ്പിറ്റാലിറ്റി, ടൂറിസം, ഹെല്‍ത്ത് സെക്ടര്‍, എജ്യുക്കേഷണല്‍ ഹബ്‌സ്, ഹൗസിംഗ്, എം.എസ്.എം.ഇ., സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയ മേഖലകളില്‍ വ്യാപകമായ വികസനത്തിന് വഴി ഒരുക്കുന്നതായി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (TCCI)യും ,ക്രെഡായിയും CREDAI)സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തില്‍ വിലയിരുത്തി.

ട്രാന്‍സിറ്റ് ഓറിയൻ്റെഡ് ഡെവലപ്‌മെന്റ് (TOD)ന് നല്‍കിയ ഇളവുകള്‍, നഗരത്തിൻ്റെ സമഗ്ര വികസനത്തിന് പ്രചോദനം നല്‍കും. കെഎംബിആര്‍/ കെപിബിആര്‍ -2025 ഭേദഗതികള്‍ സംസ്ഥാനത്തിൻ്റെ വളര്‍ച്ചാ ദിശയില്‍ വലിയ മുന്നേറ്റമാണ് നടത്തുകയെന്നും സര്‍ക്കാരിനും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തിനും TCCIയും ,CREDAIയും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

പുതിയ മാസ്റ്റര്‍ പ്ലാനും ബില്‍ഡിംഗ് റൂളുകളും, തിരുവനന്തപുരം നഗരത്തെ അടുത്ത വര്‍ഷങ്ങളില്‍ ആഗോള നിലവാരത്തിലുള്ള മെട്രോ നഗരമായി മാറ്റുകയും സംസ്ഥാനത്തിൻ്റെ ബിസിനസ് സൗഹൃദത്വം വര്‍ദ്ധിപ്പിക്കുകയും, ഐടി., ലോജിസ്റ്റിക്‌സ്, വെയര്‍ ഹൗസിംഗ് തുടങ്ങിയ മേഖലകളില്‍ നിക്ഷേപങ്ങളും തൊഴില്‍ അവസരങ്ങളും വര്‍ദ്ധിപ്പിക്കും.

ടിസിസിഐ പ്രസിഡന്റ് എസ്.എന്‍ രഘുചന്ദ്രന്‍ നായരും, സെക്രട്ടറി അബ്രഹാം തോമസ്, ക്രെഡായി ചെര്‍മാന്‍ റോയ് പീറ്റര്‍, പ്രസിഡന്റ് അരുണ്‍ അയ്യപ്പന്‍ ഉണ്ണിത്താന്‍ എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.

വാർത്തകൾക്ക് വാട്‍സ് ആപ്പ് ഗ്രൂപ്പിൽ ചേരാം

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.