Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
മഥുര ശ്രീകൃഷ്‌ണ ജന്മസ്ഥാൻ; ഡിസംബർ 6ന് കർസേവ പ്രഖ്യാപിച്ച് സന്ത് സമാജ്, ഉത്തർപ്രദേശിൽ അതീവ ജാഗ്രത | Nalamidam
27 October 2026
Home News National മഥുര ശ്രീകൃഷ്‌ണ ജന്മസ്ഥാൻ; ഡിസംബർ 6ന് കർസേവ പ്രഖ്യാപിച്ച് സന്ത് സമാജ്, ഉത്തർപ്രദേശിൽ അതീവ ജാഗ്രത

മഥുര ശ്രീകൃഷ്‌ണ ജന്മസ്ഥാൻ; ഡിസംബർ 6ന് കർസേവ പ്രഖ്യാപിച്ച് സന്ത് സമാജ്, ഉത്തർപ്രദേശിൽ അതീവ ജാഗ്രത

ശ്രീകൃഷ്‌ണൻ്റെ ജന്മസ്ഥലത്ത് മഹത്തായ ക്ഷേത്രം പണിയുന്നതിനുള്ള ചരിത്രപരമായ ചുവടുവെപ്പായിരിക്കും ഇതെന്നാണ് സന്യാസിമാരുടെ അവകാശവാദം

231

ഉത്തർപ്രദേശിലെ മഥുരയിൽ ശ്രീകൃഷ്‌ണ ജന്മസ്ഥാൻ ക്ഷേത്രത്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിർണായക പ്രഖ്യാപനവുമായി സന്ത് സമാജ്. ഡിസംബർ 6ന് ശ്രീകൃഷ്‌ണ ജന്മസ്ഥാൻ ക്ഷേത്ര നിർമ്മാണത്തിനായി കർസേവ നടത്തുമെന്ന് സന്യാസി സമൂഹം പ്രഖ്യാപിച്ചു.

ഞായറാഴ്‌ച ചിത്രഗുപ്‌ത പീഠത്തിൽ നടന്ന പ്രത്യേക സന്യാസി സംഗമത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ശ്രീകൃഷ്‌ണൻ്റെ ജന്മസ്ഥലത്ത് മഹത്തായ ക്ഷേത്രം പണിയുന്നതിനുള്ള ചരിത്രപരമായ ചുവടുവെപ്പായിരിക്കും ഇതെന്നാണ് സന്യാസിമാരുടെ അവകാശവാദം.

ഈ പ്രഖ്യാപനത്തോടൊപ്പം രാജ്യത്ത് വഖഫ് നിയമം പൂർണമായി നിർത്തലാക്കണമെന്നും സന്യാസി സമൂഹം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. കൂടാതെ, മഥുര തർക്കവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിക്കണമെന്നും, വാദം ദിവസേന കേട്ട് നിയമപരമായ പരിഹാരം വേഗത്തിൽ കാണണമെന്നും ജുഡീഷ്യറിയോട് അഭ്യർത്ഥിച്ചു.

പ്രധാന ഹൈലൈറ്റുകൾ

ഡിസംബർ 6ന് കർസേവ: രാജ്യമെമ്പാടുമുള്ള സന്യാസിമാരെയും രാമ- കൃഷ്‌ണ ഭക്തരെയും പങ്കെടുപ്പിച്ചുു കൊണ്ട് ഡിസംബർ 6ന് കർസേവ നടത്താനാണ് സന്ത് സമാജിൻ്റെ തീരുമാനം. ഇതിനായി വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ സംഘടനകൾക്ക് ക്ഷണക്കത്തുകൾ അയക്കും.

ഭരണകൂടത്തിൻ്റെ കർശന നിരീക്ഷണം: കർസേവ പ്രഖ്യാപനത്തെ തുടർന്ന് മഥുരയിൽ ജില്ലാ ഭരണകൂടവും പോലീസും അതീവ ജാഗ്രതയിലാണ്. ഗോവർദ്ധനയിലും പരിസര പ്രദേശങ്ങളിലും പുതിയ മതപാരമ്പര്യങ്ങൾ ആരംഭിക്കുന്നതോ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതോ പൂർണമായി നിരോധിച്ചിട്ടുണ്ട്.

പോലീസ് മുന്നറിയിപ്പ്: ജില്ലയിൽ പുതിയ ആചാരങ്ങളോ പ്രകടനങ്ങളോ അനുവദിക്കില്ലെന്ന് സുപ്രീം കോടതിയുടെയും അലഹബാദ് ഹൈക്കോടതിയുടെയും വ്യക്തമായ നിർദ്ദേശമുണ്ടെന്ന് സിറ്റി എസ്.പി രാജീവ് കുമാർ സിംഗ് അറിയിച്ചു. കർസേവക്കും ശംഖ്‌നാഥിനും ആഹ്വാനം ചെയ്യുന്നവരെ നിരീക്ഷിച്ചു വരികയാണെന്നും, ഇതിനായി എത്തുന്നവരെ തടഞ്ഞു തിരിച്ചയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതി ഉത്തരവുകൾ ലംഘിച്ച് ക്രമസമാധാന നില തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. സന്ത് സമാജിൻ്റെ കർസേവ പ്രഖ്യാപനം മഥുരയിൽ പുതിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് തിരികൊളുത്തി.