...
Home News Kerala ‘മൗദുദി ആശയങ്ങൾ യുവാക്കളെ വഴിതെറ്റിക്കുന്നു’; ജമാഅത്തെ ഇസ്ലാമിക്ക് എതിരെ സമസ്‌ത സമ്മേളന പ്രമേയം

‘മൗദുദി ആശയങ്ങൾ യുവാക്കളെ വഴിതെറ്റിക്കുന്നു’; ജമാഅത്തെ ഇസ്ലാമിക്ക് എതിരെ സമസ്‌ത സമ്മേളന പ്രമേയം

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിനിരിക്കെയാണ് ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്ത രംഗത്തെത്തിയത്

237

ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്‌ത സമ്മേളന പ്രമേയം. രാഷ്ട്രീയ ഇസ്ലാം എന്നത് അപകടകരമായ ആശയം. മൗദുദി ആശയങ്ങൾ യുവാക്കളെ വഴിതെറ്റിക്കുന്നു. ഇത്തരം വിഘടന ചിന്തകളെ പ്രതിരോധിക്കണമെന്നും സമ്മേളന പ്രമേയത്തിൽ പറയുന്നു. സമസ്തയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ച അന്തരാഷ്ട്ര സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.

പാൻ ഇസ്ലാമിക് തീവ്ര ചിന്താഗതിക്കെതിരെ ജാഗ്രത വേണമെന്നും പ്രമേയത്തിൽ പറയുന്നു. മതരാഷ്ട്ര വാദം ഒളിച്ചുകടത്തുന്ന വൈകാരിക പ്രകടനങ്ങളിലൂടെ രാഷ്ട്രീയ ഇസ്ലാം മുസ്ലിം യുവാക്കളെ വഴി തെറ്റിക്കുന്നുവെന്നാണ് സമസ്തയുടെ പ്രമേയത്തിൽ പറയുന്നത്. നിഷ്‌പക്ഷ മാധ്യമങ്ങളെന്ന പേരിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങൾ വഴിയാണ് ഇത്തരത്തിലുള്ള പ്രചരണങ്ങൾ നടക്കുന്നതെന്നും പ്രമേയത്തിൽ പറയുന്നുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിനിരിക്കെയാണ് ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്ത രംഗത്തെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമി പിന്തുണ സ്വീകരിക്കും എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കിയിരുന്നു. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ വാഗ്‌ദാനം ചെയ്‌താൽ സ്വീകരിക്കും എന്നാണ് സതീശൻ പറഞ്ഞത്. -Courtessy:24NewsMalayalam

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.