...
Home News International പെണ്‍മുതലയെ വധുവായി ഒരുക്കി, വിവാഹം ചെയ്‌തത് മേയര്‍; കാരണം?

പെണ്‍മുതലയെ വധുവായി ഒരുക്കി, വിവാഹം ചെയ്‌തത് മേയര്‍; കാരണം?

230

രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ആചാരത്തില്‍, മുതലയെ മേയർ വിവാഹം കഴിച്ചു. തെക്ക്- പടിഞ്ഞാറന്‍ മെക്‌സിക്കന്‍ പട്ടണമായ ഓക്‌സാക്കയിലെ സാന്‍ പെഡ്രോ ഹുവാമെലുലയിൽ ആണ് സംഭവം.

ഓക്‌സാക്കി മേയര്‍ ഡാനിയേല്‍ ഗുട്ടറസാണ് ആചാരത്തിൻ്റെ ഭാഗമായി മുതലയെ വിവാഹം കഴിച്ചത്. വര്‍ഷങ്ങളായി തുടരുന്ന വിചിത്രമായ ആചാരമാണിത്. മഴ ലഭിക്കുന്നതിനും കാര്‍ഷിക അഭിവൃദ്ധിക്കും വേണ്ടിയാണ് പെണ്‍മുതലയെ വിവാഹം കഴിക്കുന്നത്.

മെക്‌സിക്കോയിലെ സംസ്‌കാരിക ആചാരത്തിൻ്റെ ഭാഗമാണ് ഇത്. രണ്ട് വർഷം മുമ്പ് മേയർ വിക്ടർ ഹ്യൂഗോ സോസയും സമാനമായ ഒരു ചടങ്ങ് നടത്തിയിരുന്നു.

വിവാഹത്തിന് മുമ്പ്, മുതലയെ പട്ടണത്തിലൂടെ നടത്തും. വിവാഹ വസ്ത്രം ധരിപ്പിച്ച് മുതലയെ വീടുതോറും കൊണ്ടുപോകും. താമസക്കാർ മുതലയെ കെട്ടിപ്പിടിച്ച് ആഘോഷത്തിൽ നൃത്തം ചെയ്യുന്നതും ചടങ്ങുകളുടെ ഭാഗമാണ്.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.