രംഗബോധമില്ലാത്ത കോമാളികളാണ് മലയാളത്തിലെ മാദ്ധ്യമ ക്രിമിനലുകൾ

പൊലീസിന്റെ എല്ലാ നീക്കങ്ങളും ചാനലുകൾ പരസ്യമാക്കുന്നു. കാർ പോയ വഴിയെ എങ്ങോട്ടൊക്കെ രക്ഷപ്പെടാം, ഏതൊക്കെയാണു തിരക്കുകുറഞ്ഞ വഴികൾ, എവിടെയൊക്കെ പൊലീസുണ്ട് എന്നെല്ലാം ചാനലുകൾ വിശദമാക്കുന്നു.

| എസ് സുധീപ്

കൊല്ലം ജില്ലയിൽ നിന്നു കാണാതായ ആറുവയസുകാരിയുടെ രക്ഷിതാക്കളുടെ ബൈറ്റ് കിട്ടിയോ എന്ന് സുജയ പാർവതി ആവർത്തിച്ചു ചോദിക്കുന്നു. പൊലീസ് മൊഴിയെടുക്കുന്നതിനാൽ കിട്ടുന്നില്ലെന്നു ഖേദപൂർവം റിപ്പോർട്ടർ. പകരം ആറുവയസുകാരിക്കൊപ്പമുണ്ടായിരുന്ന ചേട്ടൻ കുട്ടിയെ, അവന്റെ മാനസിക നിലപോലും പരിഗണിക്കാതെ, മാദ്ധ്യമങ്ങൾ ചോദ്യം ചെയ്യുന്നു. അവന്റെ കൂടപ്പിറപ്പിനെ ഇപ്പോഴും കിട്ടിയിട്ടില്ലെന്നോർക്കണം. അവൻ സങ്കടത്തോടെ ഓരോന്നു പറയുന്നു, വീട്ടിനകത്ത് അലമുറകൾ.

അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സ്വകാര്യതയിൽ ക്യാമറകൾ കടന്നുകയറി അവർ വിങ്ങിക്കരയുന്ന ദൃശ്യങ്ങൾ ആവർത്തിച്ചു കാണിക്കുന്നു. പൊലീസിന്റെ എല്ലാ നീക്കങ്ങളും ചാനലുകൾ പരസ്യമാക്കുന്നു. കാർ പോയ വഴിയെ എങ്ങോട്ടൊക്കെ രക്ഷപ്പെടാം, ഏതൊക്കെയാണു തിരക്കുകുറഞ്ഞ വഴികൾ, എവിടെയൊക്കെ പൊലീസുണ്ട് എന്നെല്ലാം ചാനലുകൾ വിശദമാക്കുന്നു. തട്ടിക്കൊണ്ടുപോയവർക്ക് മൊബൈലിൽ ചാനൽ ദൃശ്യങ്ങൾ കണ്ട് രക്ഷപ്പെടാനായി ചാനലുകൾ എല്ലാ വഴിയുമൊരുക്കുന്നു. സമീപകാലത്ത് ഒരു കുട്ടിയെ കാണാതായതും പിന്നെ സംഭവിച്ച ദുരന്തവും ഒരു റിപ്പോർട്ടർ വർണ്ണിക്കുന്നു.
ഒരു ചാനൽ മാത്രമല്ല, പലരും.

ചേട്ടൻ കുട്ടിയുടെയോ വീട്ടുകാരുടെയോ മാനസികാവസ്ഥകളെ പാടേ തൃണവൽഗണിച്ച് റേറ്റിംഗിനായുള്ള പരാക്രമമാണ്. മുംബൈ ഭീകരാക്രമണ സമയത്ത് ചാനൽ നീക്കങ്ങൾ ലൈവായി കാണിച്ച് ഭീകരരെ സഹായിച്ച അതേ മാദ്ധ്യമ ക്രിമിനൽ വർഗം! അവർക്കെതിരെ മാടമ്പിമാരൊന്നും ആഞ്ഞടിക്കില്ല. അവർ മാദ്ധ്യമ പരിലാളനയ്ക്കായി ആർത്തി പിടിച്ചു നടക്കുന്നവരാണ്. മാദ്ധ്യമ സൃഷ്ടികളായ സോപ്പു കുമിളകൾ. മാദ്ധ്യമങ്ങളിൽ ചിത്രം വരാനായി സംഘപരിവാർ വർഗീയവാദികളുടെ യജ്ഞങ്ങളും, വ്യവഹാരികളായ കെട്ടിട നിർമ്മാണക്കമ്പനികളുടെ ഉദ്ഘാടന മഹാമഹങ്ങളും, പീഡനക്കേസിലെ സെലിബ്രിറ്റി വിറ്റ്നസായ ചലച്ചിത്ര നടിയുടെ വണ്ടിയുടെ കുണ്ടിയിൽ സ്റ്റിക്കറൊട്ടിക്കലും, കാക്കിയിട്ട പക്കാ ക്രിമിനലിന്റെ ചെവി കടിക്കലുമൊക്കെയായി മാദ്ധ്യമങ്ങളിൽ നിറയാൻ കേരളം മുഴുവൻ ഹരം പിടിച്ചു പാഞ്ഞു നടക്കുന്ന നികൃഷ്ടജീവികളായ ഹൈപ്പർ ആക്റ്റീവ് മാടമ്പിമാർ മാദ്ധ്യമ ആഭാസങ്ങൾക്കു നേരെ കണ്ണടയ്ക്കും. മാദ്ധ്യമ ക്രിമിനലുകളും മാടമ്പിമാരും പരസ്പരം കുടപിടിക്കും.

ഈ ആഭാസൻമാരായ മാടമ്പികളെയും മാദ്ധ്യമ ക്രിമിനലുകളെയും നിലയ്ക്കു നിർത്തേണ്ട ചുമതല നമ്മൾ ജനങ്ങളുടേതാണ്. മാടമ്പിമാരെയും മാദ്ധ്യമ ക്രിമിനലുകളെയും മുഖമടച്ച് ആട്ടിയിറക്കണം, പരസ്യമായി. ഏഴാം തര ഉദ്ഘാടന വേദികൾ ക്രിമിനലുകൾക്കും വിവാദവ്യക്തിത്വങ്ങൾക്കുമൊപ്പം നിരങ്ങുന്ന മാടമ്പിമാരെയും ദുരന്തമുഖങ്ങളിൽ മനുഷ്യത്വ രഹിതമായി പെരുമാറുന്ന എല്ലാ മാദ്ധ്യമ ക്രിമിനലുകളെയും കൂവിയോടിച്ചാൽ പോര, ആട്ടിയോടിക്കുക തന്നെ വേണം.

( കടപ്പാട് – സോഷ്യൽ മീഡിയ )

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...