ലീഗിൻ്റെ വയനാട്ടിലെ ടൗൺഷിപ്പ് പദ്ധതിക്ക് മേപ്പാടി പഞ്ചായത്തിൻ്റെ നോട്ടീസ്; നിർമാണം ചട്ടവിരുദ്ധമെന്ന് അറിയിപ്പ്

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കാണ് പഞ്ചായത്ത് നോട്ടീസ്

മുസ്ലിം ലീഗ് വയനാട് മുണ്ടക്കൈ ദുരന്ത ബാധിതർക്കായി നിർമ്മിക്കുന്ന ടൗൺഷിപ്പ് പദ്ധതി വീണ്ടും വിവാദത്തിൽ. നിർമാണ ചട്ടങ്ങൾ ലംഘിച്ചുവെന്ന് കാണിച്ച് മേപ്പാടി ഗ്രാമപഞ്ചായത്ത് മുസ്ലിം ലീഗിന് നോട്ടീസ് നൽകി. ഏഴുദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കാണ് പഞ്ചായത്ത് നോട്ടീസ് അയച്ചിരിക്കുന്നത്.

തൃക്കൈപ്പറ്റയിലെ വിവാദ ഭൂമിയിൽ നിർമ്മിക്കുന്ന വീടുകൾ കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. ‘ലാൻഡ് ഡെവലപ്മെന്റ് പെർമിറ്റ്’ നടപടികൾ പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ, ഓരോ വീടിനും പ്രത്യേകം എന്ന രീതിയിൽ ഏഴ് ‘സെൽഫ് സർട്ടിഫൈഡ് പെർമിറ്റുകൾ’ എടുത്തതായി പഞ്ചായത്ത് കണ്ടെത്തിയിട്ടുണ്ട്. 300 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് എളുപ്പത്തിൽ അനുമതി നൽകാനായി സർക്കാർ കൊണ്ടുവന്ന ലളിതമായ നടപടിക്രമം ലീഗ് ദുരുപയോഗം ചെയ്‌തുവെന്നാണ് ആരോപണം.

സാധാരണഗതിയിൽ, പ്ലോട്ട് ഡിവിഷൻ പൂർത്തിയാക്കി പഞ്ചായത്തിൻ്റെ അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമേ സെൽഫ് സർട്ടിഫൈഡ് പെർമിറ്റുകൾക്ക് സാധുതയുള്ളൂ. എന്നാൽ ഇവിടെ ഈ ചട്ടം ലംഘിക്കപ്പെട്ടുവെന്ന് അധികൃതർ കണ്ടെത്തി. നിർമ്മാണ അനുമതി ഇല്ലാതിരുന്നിട്ടും, അനുമതിയുണ്ടെന്ന് കാണിച്ചാണ് ലീഗ് പദ്ധതിയുമായി മുന്നോട്ട് പോയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചട്ടലംഘനം സ്ഥിരീകരിച്ച സാഹചര്യത്തിൽ, പഞ്ചായത്ത് അധികൃതർ തിങ്കളാഴ്‌ച സ്ഥലം സന്ദർശിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെക്കാൻ ആവശ്യപ്പെട്ട് സ്റ്റേ ഓർഡർ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും വിവരമുണ്ട്. നേരത്തെയും നിർമ്മാണ അനുമതിയില്ലാതെ ലീഗ് പണി തുടങ്ങിയത് വിവാദമായിരുന്നു.

വിവാദം ഉയർന്നപ്പോൾ സർക്കാർ ദുരന്തബാധിതർക്ക് എതിര് നിൽക്കുന്നു എന്ന തരത്തിൽ ഇരവാദം ഉന്നയിച്ച് നിർമ്മാണം പുനരാരംഭിക്കാൻ ലീഗ് ശ്രമിച്ചിരുന്നതായും ആരോപണമുണ്ട്. എന്നാൽ ഇത് ദുരന്തബാധിതരെ വഞ്ചിക്കുന്ന നടപടിയാണെന്ന വിമർശനവും ശക്തമാണ്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹം നിരസിച്ചിരുന്നു. പിന്നീട്...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

അമേരിക്കയിൽ വ്യാജ അഭിപ്രായ സർവേകൾക്ക് വിശ്വാസ്യത നൽകി പ്രമുഖ മാധ്യമങ്ങൾ; തട്ടിപ്പ് പുറത്തുവന്നതോടെ ലേഖനങ്ങൾ പിൻവലിച്ചു

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പാർട്ടിക്ക് മുന്നേറ്റമുണ്ടെന്ന തരത്തിൽ വ്യാജ അഭിപ്രായ സർവേകൾ പ്രചരിപ്പിച്ച സ്ഥാപനം പ്രമുഖ...

സൈബീരിയയിൽ 4 ലക്ഷം വർഷം പഴക്കമുള്ള ‘യാക് എക്സ്’ അവശിഷ്ടങ്ങൾ ; ഡിഎൻഎ പഠനത്തിൽ നിർണായക കണ്ടെത്തൽ

റഷ്യയിലെ സൈബീരിയയിലുള്ള ഡെനിസോവ ഗുഹയിൽ നിന്ന് നാല് ലക്ഷം വർഷം പഴക്കമുള്ള യാക്കിനോട് സാമ്യമുള്ള പുരാതന സസ്തനിയുടെ അവശിഷ്ടങ്ങൾ...

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ...

യൂറോപ്പിലേക്കുള്ള ആയുധ കയറ്റുമതിയിൽ ഇന്ത്യ മൂന്നാമത്; പ്രതിരോധ കയറ്റുമതി റെക്കോർഡ് നിലയിൽ

‘റീആം യൂറോപ്പ്’ പദ്ധതിക്ക് കീഴിൽ പ്രതിരോധ സാമഗ്രികളുടെ ആവശ്യം വർധിച്ചതും ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉൽപാദന മേഖല വളർന്നതും...

എഐയുടെ വരവ് തൊഴിൽ മേഖലയിലും പ്രതിഫലിക്കുന്നു; 5 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ അമേരിക്കൻ എക്സ്പ്രസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ അഞ്ച് ശതമാനം ജീവനക്കാരെ ഒഴിവാക്കാൻ പ്രമുഖ ക്രെഡിറ്റ്...

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...