...
Home News International മെസിയുടെ സഹോദരിക്ക് കാറപകടത്തിൽ ഗുരുതര പരുക്ക്

മെസിയുടെ സഹോദരിക്ക് കാറപകടത്തിൽ ഗുരുതര പരുക്ക്

അപകടനില തരണം ചെയ്‌തിട്ടുണ്ട് എങ്കിലും മരിയയുടെ പരുക്കുകൾ ഗുരുതരമാണ് എന്നാണ് റിപ്പോർട്ടുകൾ

327

അർജന്റീന സൂപ്പർ താരം ലയണൽ മെസിയുടെ സഹോദരി മരിയ സോൾ മെസിക്ക് കാറപകടത്തിൽ ​ഗുരുതര പരുക്ക്. മയാമിയിലുണ്ടായ അപകടത്തിലാണ് 32 -കാരിയായ മരിയക്ക് പരുക്കേറ്റതെന്ന് അർജന്റീനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. നിലവിൽ മരിയ ആശുപത്രിയിൽ ചികിത്സയിലാണ്.

മരിയ ഓടിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിന് പിന്നാലെ ജനുവരി ആദ്യവാരം നടത്താനിരുന്ന മരിയയുടെ വിവാഹം മാറ്റിവെച്ചു. ഇൻ്റെർ മയാമിയുടെ അണ്ടർ-19 ടീമിൻ്റെ പരിശീലക സംഘത്തിലെ അംഗമായ ജൂലിൻ തുലിയാണ് മരിയ സോളിൻ്റെ പ്രതിശ്രുത വരൻ. ജനുവരി മൂന്നിന് റൊസാരിയോയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

നിലവിൽ അപകടനില തരണം ചെയ്‌തിട്ടുണ്ട് എങ്കിലും മരിയയുടെ പരുക്കുകൾ ഗുരുതരമാണ് എന്നാണ് റിപ്പോർട്ടുകൾ. നട്ടെല്ലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്. പൊള്ളലേൽക്കുകയും ചെയ്‌തതായി റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ ഉപ്പൂറ്റിക്കും കൈത്തണ്ടക്കും ഒടിവുകൾ സംഭവിച്ചിട്ടുണ്ട്. പരുക്കുകൾ ഭേദമാകാൻ നീണ്ട സമയമെടുക്കുമെന്ന് ഡോക്ടർമാർ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.